Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃണമൂലും പ്രശാന്ത് കിഷോറും തമ്മില്‍ ഭിന്നത? അതൃപ്തി പരസ്യമാക്കി ഗോവ സംസ്ഥാന പ്രസിഡന്റ്

പനജി: രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും ഗോവ തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ ഭിന്നത. തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രശാന്ത് കിഷോറും അദ്ദേഹത്തിന്റെ ടീമായ ഐ-പിഎസിയും (ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി) ഉപേക്ഷിച്ചതായി ഗോവന്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കിരണ്‍ കണ്ടോല്‍ക്കര്‍ പറഞ്ഞു. എന്നാല്‍ താന്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഗോവ അധ്യക്ഷ സ്ഥാനം കണ്ടോല്‍ക്കര്‍ പറഞ്ഞു. ഗോവയിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥികളില്‍ ഭൂരിഭാഗം പേര്‍ക്കും തെരഞ്ഞെടുപ്പിന് ശേഷം തങ്ങളെ ഐ-പിഎസി ഉപേക്ഷിച്ചുവെന്ന തോന്നലുണ്ടായിട്ടുണ്ടെന്ന് കിരണ്‍ കണ്ടോല്‍ക്കര്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥികള്‍ പ്രശാന്ത് കിഷോറിനോടും അദ്ദേഹത്തിന്റെ ടീമിനോടും ഉള്ള പ്രശ്നങ്ങളെക്കുറിച്ച് എന്നോട് പറഞ്ഞപ്പോള്‍, ഞാന്‍ എന്റെ പാര്‍ട്ടി പ്രവര്‍ത്തകരുമായി വിഷയം ചര്‍ച്ച ചെയ്തു, അവര്‍ എന്നോട് തൃണമൂല്‍ കോണ്‍ഗ്രസ് ഗോവ പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ ഉപദേശിച്ചു, അദ്ദേഹം പറഞ്ഞു. 'ഞാന്‍ തൃണമൂല്‍ ഗോവ അധ്യക്ഷസ്ഥാനം രാജിവയ്ക്കുന്നില്ല, എന്നാല്‍ പ്രശാന്ത് കിഷോറിനോടും ഐ-പിഎസി ടീമിനോടും എനിക്ക് അതൃപ്തിയുണ്ട്,'' അദ്ദേഹം പറഞ്ഞു. അതത് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച എല്ലാ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെയും യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1

മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുമായി (എം ജി പി) സഖ്യത്തിലാണ് തൃണമൂല്‍ ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഫെബ്രുവരി 14 നായിരുന്നു വോട്ടെടുപ്പ്. കിരണ്‍ കണ്ടോല്‍ക്കര്‍ അല്‍ഡോണ സീറ്റില്‍ നിന്ന് തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ കവിത തിവിമില്‍ നിന്നും മത്സരിച്ചു. പശ്ചിമ ബംഗാളില്‍ ബി ജെ പിയെ കെട്ടുകെട്ടിച്ച ഊര്‍ജത്തിലാണ് തൃണമൂല്‍ ഗോവയിലേക്കെത്തിയത്. പ്രശാന്ത് കിഷോറിനും സംഘത്തിനുമായിരുന്നു പാര്‍ട്ടിയുടെ ചുമതല. പ്രശാന്ത് കിഷോറിന്റെ 200 അംഗ ടീമാണ് ഗോവയില്‍ തൃണമൂലിന്റെ പ്രചരണത്തന് കളമൊരുക്കിയത്. വന്‍ വാഗ്ദാനങ്ങളുമായാണ് തൃണമൂല്‍ ഗോവയില്‍ പ്രചരണം നടത്തിയത്.

2

വീട്ടമ്മമാര്‍ക്ക് മാസം 5000 രൂപവീതം നല്‍കുന്ന ഗൃഹലക്ഷ്മി കാര്‍ഡ്, യുവാക്കള്‍ക്ക് 20 ലക്ഷം രൂപ നാലുശതമാനം നിരക്കില്‍ വായ്പ നല്‍കുന്ന യുവശക്തി കാര്‍ഡ്, വീടില്ലാത്തവര്‍ക്ക് അര ലക്ഷം വീടു നിര്‍മ്മിച്ചുനല്‍കാന്‍ 'എന്റെ വീട് ' പദ്ധതി തുടങ്ങിയവയായിരുന്നു തൃണമൂലിന്റെ വാഗ്ദാനങ്ങള്‍. മാര്‍ച്ച് 10 നാണ് ഒറ്റ ഘട്ടമായി നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുന്നത്. ബി ജെ പിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനത്ത് ആം ആദ്മിയും ശിവസേനയും ഇത്തവണ മത്സരത്തിനുണ്ട്.

3

2017 ല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും കോണ്‍ഗ്രസിന് ഗോവയില്‍ സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തവണ തൂക്കുസഭയാകുമെന്ന വിലയിരുത്തല്‍ പല കോണില്‍ നിന്നും വന്നുകഴിഞ്ഞു. 17 സീറ്റായിരുന്നു കഴിഞ്ഞ തവണ കോണ്‍ഗ്രസിന് കിട്ടിയത്. എന്നാല്‍ സര്‍ക്കാര്‍ രൂപീകരിച്ചത് 13 സീറ്റ് നേടിയ ബി ജെ പിയാണ്. സ്വതന്ത്രരെയും പ്രാദേശിക പാര്‍ട്ടികളെയും ചേര്‍ത്താണ് ബി ജെ പി ഭരണം പിടിച്ചത്. പിന്നീട് കോണ്‍ഗ്രസിലെയും മറ്റും ചില എം എല്‍ എമാര്‍ ബിജെപിയില്‍ ചേര്‍ന്നു.

4

40 അംഗ നിയമസഭയില്‍ 21 സീറ്റുകള്‍ ലഭിക്കുന്നവര്‍ക്ക് ഭരണം നടത്താന്‍ സാധിക്കും. ചീഫ് ഇലക്ടറല്‍ ഓഫീസറുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഗോവയില്‍ 78.94 ശതമാനം പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. രാജ്യത്തെ ഏറ്റവും ചെറിയ സംസ്ഥാനമായ ഗോവയില്‍ വടക്കന്‍ ഗോവ, ദക്ഷിണ ഗോവ എന്നിങ്ങനെ രണ്ട് മേഖലകളാണുള്ളത്. വടക്കന്‍ ഗോവയില്‍ 79 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ തെക്കന്‍ ഗോവയില്‍ 78 ശതമാനമായിരുന്നു പോളിംഗ് രേഖപ്പെടുത്തിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+