കോണ്‍ഗ്രസിനും ബിജെപിക്കും ബദല്‍; ഗോവയില്‍ മൂന്നാം മുന്നണിയായി എഎപിയും ഗോവ ഫോര്‍വേഡ് പാര്‍ട്ടിയും

2027 ലെ ഗോവ നിയമസഭാ തിരഞ്ഞെടുപ്പിനായി ആം ആദ്മി പാര്‍ട്ടിയും ഗോവ ഫോര്‍വേഡ് പാര്‍ട്ടിയും കൈകോര്‍ക്കുന്നു. 'ഗോവ ഫസ്റ്റ്' എന്ന പേരില്‍ പുതിയൊരു സഖ്യം രൂപീകരിക്കുന്നതായി എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചു. ഗോവയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ബദലായുള്ള ഒരു സംവിധാനമായാണ് സഖ്യത്തെ കെജ്രിവാള്‍ അവതരിപ്പിച്ചത്.

റഷ്യയിലേക്ക് ലക്ഷക്കണക്കിന് ടണ്‍ പെട്രോള്‍ കയറ്റി അയച്ച് നയാര എനര്‍ജി
റഷ്യയിലേക്ക് ലക്ഷക്കണക്കിന് ടണ്‍ പെട്രോള്‍ കയറ്റി അയച്ച് നയാര എനര്‍ജി

തിരഞ്ഞെടുപ്പ് സമയത്ത് പരസ്പരം പോരടിക്കുകയും എന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി രഹസ്യമായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബിജെപിക്കും കോണ്‍ഗ്രസിനും പുറമെ വോട്ടര്‍മാര്‍ക്ക് മറ്റൊരു ബദല്‍ നല്‍കുക എന്നതാണ് ഈ സഖ്യത്തിന്റെ ലക്ഷ്യമെന്ന് കെജ്രിവാള്‍ പറഞ്ഞു. ഗോവയിലെ ജനങ്ങള്‍ക്ക് യഥാര്‍ത്ഥമായ ഒരു ബദല്‍ നല്‍കുന്നതിനാണ് സഖ്യം രൂപീകരിച്ചിരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

Goa Assembly Election 2027

'ഗോവയിലെ ജനങ്ങള്‍ ഇതിനകം രണ്ടുതവണ വഞ്ചിക്കപ്പെട്ടു കഴിഞ്ഞു. ഇനി അവര്‍ മൂന്നാം തവണയും വഞ്ചിക്കപ്പെടില്ല. തിരഞ്ഞെടുപ്പ് സമയത്ത് ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ പോരടിക്കാറുണ്ടെങ്കിലും, അടച്ചിട്ട മുറികള്‍ക്കുള്ളില്‍ അവര്‍ ഒത്തുചേരുകയും ധാരണകളുണ്ടാക്കുകയും പരസ്പരം സഹായിച്ച് സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്യുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഗോവയ്ക്ക് യഥാര്‍ത്ഥത്തില്‍ മുന്‍ഗണന നല്‍കുന്ന ഒരു ബദല്‍ ഇവിത്തെ ജനങ്ങള്‍ അര്‍ഹിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. 40 അംഗ ഗോവ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് 2027 മാര്‍ച്ചിന് മുമ്പ് നടക്കാനാണ് സാധ്യത. ഗോവയിലെ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെയും കെജ്രിവാള്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. സര്‍ക്കാരില്‍ മുന്‍ കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യം വളരെ കൂടുതലാണെന്നും, അതിനാല്‍ ഇതിനെ യഥാര്‍ത്ഥത്തില്‍ ബിജെപി സര്‍ക്കാരെന്നോ കോണ്‍ഗ്രസ് സര്‍ക്കാരെന്നോ വിളിക്കാനാവില്ലെന്നും അദ്ദേഹം വാദിച്ചു.

ബുധനാഴ്ച വരെ സ്വര്‍ണ വില താഴേക്ക് തന്നെ..!? അതിന് ശേഷം സംഭവിക്കാന്‍ പോകുന്നത് ഇത്
ബുധനാഴ്ച വരെ സ്വര്‍ണ വില താഴേക്ക് തന്നെ..!? അതിന് ശേഷം സംഭവിക്കാന്‍ പോകുന്നത് ഇത്

'ബിജെപി സര്‍ക്കാരിന്റെ പകുതിയിലധികം പേരും കോണ്‍ഗ്രസുകാരാകുമ്പോള്‍, ഇതൊരു ബിജെപി സര്‍ക്കാരോ കോണ്‍ഗ്രസ് സര്‍ക്കാരോ അല്ലെന്ന് വ്യക്തമാണ്. ഇതൊരു പണത്തിന്റെയും മാഫിയയുടെയും സര്‍ക്കാരാണ്. ഇവിടെ 'ഗോവ ഫസ്റ്റ്' എന്നതിനല്ല, മറിച്ച് 'പോക്കറ്റ് ഫസ്റ്റ്' എന്നതിനാണ് പ്രാധാന്യം,' അദ്ദേഹം പറഞ്ഞു. വെറും ആറ് സീറ്റുകള്‍ മാത്രം ലഭിച്ചാല്‍ പോലും പാര്‍ട്ടിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന് ബിജെപി നേതാക്കള്‍ പരസ്യമായി പറയുന്നുണ്ടെന്ന് കെജ്രിവാള്‍ ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസിന്റെ പിന്തുണയില്ലാതെ അത് എങ്ങനെ സാധ്യമാകുമെന്ന് അദ്ദേഹം ചോദിച്ചു. ഗോവയിലെ ജനങ്ങള്‍ ഇതിലും മികച്ചത് അര്‍ഹിക്കുന്നു. അവര്‍ മാറ്റം ആഗ്രഹിക്കുന്നു. ഗോവയിലെ ബിജെപി-കോണ്‍ഗ്രസ് മത്സരത്തിന് പുറത്ത് ഒരു മൂന്നാം രാഷ്ട്രീയ മുന്നണിയായി സ്വയം അടയാളപ്പെടുത്താന്‍ ശ്രമിക്കുന്ന രണ്ട് പാര്‍ട്ടികളെയാണ് ഈ സഖ്യം ഒന്നിപ്പിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവിലെ ബ്ലോക്കിന് ഒറ്റമൂലി..!!? കര്‍ണാടകയിലെ സ്‌കൂളുകളുടെ സമയം മാറ്റാന്‍ ആലോചന
ബെംഗളൂരുവിലെ ബ്ലോക്കിന് ഒറ്റമൂലി..!!? കര്‍ണാടകയിലെ സ്‌കൂളുകളുടെ സമയം മാറ്റാന്‍ ആലോചന

മുന്‍ ഉപമുഖ്യമന്ത്രി വിജയ് സര്‍ദേശായി നയിക്കുന്ന പ്രാദേശിക പാര്‍ട്ടിയാണ് ഗോവ ഫോര്‍വേഡ് പാര്‍ട്ടി. 40 അംഗങ്ങളുള്ള സംസ്ഥാന നിയമസഭയില്‍ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ ഏക എംഎല്‍എയും വിജയ് സര്‍ദേശായി ആണ്. ഗോവയില്‍ ആം ആദ്മി പാര്‍ട്ടിക്ക് രണ്ട് എംഎല്‍എമാരാണുള്ളത്. തെക്കന്‍ ഗോവയിലെ ബെനൗലിമില്‍ നിന്ന് വെന്‍സി വിയേഗാസും വെലിമില്‍ നിന്ന് ക്രൂസ് സില്‍വയും.

അതിനിടെ പാര്‍ട്ടി എംപിമാര്‍ സംഘടന വിട്ടുപോയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍, ഭാവിയില്‍ രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. അതേസമയം, പഞ്ചാബില്‍ അധികാരം നിലനിര്‍ത്തുന്ന കാര്യത്തില്‍ എഎപി ആത്മവിശ്വാസം പ്രകടിപ്പിച്ചു. വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ തക്ക സുരക്ഷിതമായ നിലയിലാണ് പാര്‍ട്ടി എന്ന് സംസ്ഥാന അധ്യക്ഷനും മന്ത്രിയുമായ അമന്‍ അറോറ പറഞ്ഞു.

ഭഗവന്ത് മാന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ അഭിനന്ദിക്കുന്നതാണ് പാര്‍ട്ടിയുടെ ഈ നിലയ്ക്ക് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'കഴിഞ്ഞ തവണ, ഡല്‍ഹിയിലെ ഭരണമാതൃകയും മുന്‍ സര്‍ക്കാരുകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പരാജയങ്ങളും മുന്‍നിര്‍ത്തിയാണ് എഎപി സര്‍ക്കാര്‍ രൂപീകരിച്ചത്. ഇന്ന് മൂന്ന് കോടി പഞ്ചാബികള്‍ ഭരണം നേരിട്ട് കാണുകയും പഞ്ചാബ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്,' അദ്ദേഹം പറഞ്ഞു.

117 സീറ്റുകളുള്ള പഞ്ചാബ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കെ, എഎപി സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നുകഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+