നിയമസഭാ തെരഞ്ഞെടുപ്പ് 2022: സീറ്റ് നിഷേധിച്ചു: ബിജെപി നേതാക്കൾ സ്വതന്ത്രരായി മത്സര രംഗത്ത്
നിയമസഭാ തെരഞ്ഞെടുപ്പ് 2022: സീറ്റ് നിഷേധിച്ചു: ബിജെപി നേതാക്കൾ സ്വതന്ത്രരായി മത്സര രംഗത്ത്
ഡൽഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് ബിജെപി നേതാക്കൾ സ്വതന്ത്രരായി മത്സരിക്കാൻ തീരുമാനിച്ചു. ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പാർട്ടി സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് നേതാക്കളുടെ തീരുമാനം. സ്വന്തം പാർട്ടി നിർത്തുന്ന സ്ഥാനാർത്ഥികൾക്ക് എതിരെ സ്വതന്ത്രരായാണ് ഇവർ മത്സര രംഗത്ത് എത്തുന്നത്.
അതേസമയം, ഗോവ ഉപമുഖ്യമന്ത്രി ചന്ദ്രകാന്ത് കാവ്‌ലേക്കറുടെ ഭാര്യ സാവിത്രി കാവ്‌ലേക്കറിന് ബിജെപി പാർട്ടി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ഗോവ ബിജെപിയുടെ വനിതാ വിഭാഗം വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. ഇനി സ്വതന്ത്ര എം എൽ എയായാണ് അവർ മത്സരിക്കുക.

എന്നാൽ, ബി ജെ പി സീറ്റ് നിരസിച്ചതിനെ തുടർന്ന് മുൻ പൊതുമരാമത്ത് മന്ത്രി ദീപക് പൗസ്‌കറും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അതേ സമയം, ഗോവ ഡെപ്യൂട്ടി സ്പീക്കർ ഇസിദോർ ഫെർണാണ്ടസും ബി ജെ പിയിൽ നിന്ന് രാജിവച്ചു.
Recommended Video
മുൻ ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കറും ബി ജെ പിയിൽ നിന്ന് രാജിവച്ച് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നാണ് വിവരം. 40 നിയമസഭാ മണ്ഡലങ്ങളിൽ 34 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടിക വ്യാഴാഴ്ചയാണ് ബി ജെ പി പ്രഖ്യാപിച്ചത്. ഫെബ്രുവരി 14 ന് ഗോവ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. മാർച്ച് 10 - ന് ഫലം പുറത്തുവരും.












Click it and Unblock the Notifications