കര്‍ണ്ണാടകത്തില്‍ പക്ഷിപ്പനി: ഗോവ കോഴി ഇറക്കുമതി നിരോധിച്ചു, കേരളത്തിലും ജാഗ്രത
ബെംഗളൂരു : കര്‍ണ്ണാടകത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അയല്‍സംസ്ഥാനങ്ങള്‍ ജാഗ്രതയില്‍. ബീദര്‍ ജില്ലയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളിലേക്ക് കര്‍ണ്ണാടകയില്‍ നിന്ന് വന്‍ തോതില്‍ കോഴി ഇറക്കുമതി ചെയ്യുന്നുണ്ട്. പക്ഷിപ്പനി സ്ഥിരീകരണത്തെ തുടര്‍ന്ന് കര്‍ണ്ണാടകയില്‍ നിന്നുള്ള കോഴി ഇറക്കുമതി ഗോവ നിരോധിച്ചു. മുട്ട, ഇറച്ചി അടക്കമുള്ള എല്ലാ കോഴി ഉല്പന്നങ്ങളും ഇറക്കുമതി നിരോധനത്തില്‍ ഉള്‍പ്പെടും. സൗത്ത് ഗോവ ജില്ലാ കോടതിയാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.
പൂനെയിലെ ആനിമല്‍ ഹസ്ബന്‍ഡറി ആന്റ് വെറ്റെറിനറി സര്‍വ്വീസ് ലബോറട്ടറിയില്‍ നടന്ന പരിശോധനയിലാണ് ബീദറിലെ ഹംമ്നാബാദില് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഗോവയോട് തൊട്ടു കിടക്കുന്ന ജില്ലയാണ് ബീദര്‍. കര്‍ണ്ണാടക ഗോവ അതിര്‍ത്തികളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഒട്ടേറെ ടൂറിസ്റ്റുകളെത്തുന്ന ഗോവയിലേക്കുളള പ്രധാന കോഴി ഇറക്കുമതി കര്‍ണ്ണാടകയില്‍ നിന്നാണ് .

കര്‍ണ്ണാടകത്തില്‍ നിന്നുളള കോഴി ഇറക്കമതിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ പ്രതിസന്ധിയിലായിരിക്കുകയാണ് പൗള്‍ട്ടി ഇന്‍ഡസ്ട്രി. കുറച്ചു ദിവസത്തെ നീരീക്ഷണങ്ങള്‍ക്കു ശേഷം ഉത്തരവ് പിന്‍വലിക്കുന്ന കാര്യം പരിഗണിക്കുമെന്ന് സൗത്ത് ഗോവ ജില്ലാ കളക്ടര്‍ സ്വപ്നില്‍ നായിക് പറഞ്ഞു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications