ഗോവയിലെ ബീച്ചുകള്‍ ഇനി മുതല്‍ സിസിടിവി നിരീക്ഷണത്തില്‍
പനജി: ഗോവയിലെ ബീച്ചുകളെല്ലാം ഇനി മുതല്‍ സിസിടിവി നിരീക്ഷണത്തില്‍. ടൂറിസം മന്ത്രി ദിലീപ് പറുലേക്കറാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. സിസിടിവിയെ കൂടാതെ ബീച്ചുകളില്‍ വൈ ഫൈ ഏര്‍പ്പെടുത്താനും പദ്ധതിയുളളതായി മന്ത്രി അറിയിച്ചു.
3.6 കോടി ചിലവിലാണ് ബീച്ചുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നത്. നേരത്തെ ഗോവ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷനും ഇതു സംബന്ധിച്ച നിര്‍ദ്ദേശം മുന്നോട്ടു വച്ചിരുന്നു. സിസിടിവി സ്ഥാപിക്കുന്നതിനു പിന്നിലുളള കാരണങ്ങളിതാണ്

സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമം വര്‍ദ്ധിച്ചു
ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റു കേന്ദ്രങ്ങളിലൊന്നായ ഗോവയില്‍ അടുത്ത കാലത്തായി സ്ത്രീകള്‍ക്കെതിരെ പ്രത്യേകിച്ചും വിദേശ വനിതകള്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പ്രധാനപ്പെട്ട ബീച്ചുകളിലെല്ലാം സിസിടിവിക്യാമറകള്‍ സ്ഥാപിക്കാനുള്ള തീരുമാനം.

അഞ്ച് ലക്ഷം വിദേശികള്‍
ഗോവന്‍ ബീച്ചുകളില്‍ പ്രതിവര്‍ഷമെത്തുന്നത് അഞ്ചു ലക്ഷം വിദേശികളാണ്. അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നത്. ഇതിനായി ഗോവ ഇലക്ട്രോണിക് ലിമിറ്റഡ് എന്ന കമ്പനിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ് സര്‍ക്കാര്‍.

പ്രധാന ബീച്ചുകള്‍
ഗോവയിലെ പ്രധാന ബീച്ചുകളായ ബാഗ, കലംഗുട്ടെ, കാന്‍ഡോലിം, അന്‍ജുന തുടങ്ങിയ ബീച്ചുകളെല്ലാം ഇനി സിസിടിവി നീരീക്ഷണത്തിലായിരിക്കും.

കണ്‍ട്രോള്‍ റൂം
സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിക്കുന്നതിനായി ലോക്കല്‍ പോലീസ് സ്‌റ്റേഷനുകളിലും ടൂറിസം ഓഫീസിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും .












Click it and Unblock the Notifications