കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവ ബീച്ചിൽ സന്ദർശനത്തിന് വിലക്ക്; കാരണം ബലാത്സംഗം... ഗോവയിലെ ബേടല്‍ബാടിം ബീച്ചിലാണ് നിരോധനം!

  • By Desk
Google Oneindia Malayalam News

പനാജി: ഗോവ ബീച്ചിൽ സന്ദർശനത്തിന് വിലക്ക്. രാത്രി സന്ദർശനമാണ് വിലക്കിയിരിക്കുന്നത്. ബീച്ചിലേക്കുള്ള വഴിയില്‍ ഗേറ്റ് സ്ഥാപിക്കും. ഇത് സന്ധ്യക്കു ശേഷം അടയ്ക്കാനാണ് പദ്ധതി. പഞ്ചായത്താണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ദക്ഷിണ ഗോവയിലെ ബേടല്‍ബാടിം ബീച്ചിലാണ് സന്ധ്യ കഴിഞ്ഞുള്ള സന്ദര്‍ശനത്തിന് നിരോധനം ഏർപ്പെടുത്തിയത്.

ഇരുപതുകാരി കഴിഞ്ഞയാഴ്ച കൂട്ടബലാല്‍സംഗത്തിന് ഇരയായതിന് പിന്നാലെയാണ് രാത്രി സന്ദർശനത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. രാത്രി 7.30 നു ശേഷമാണ് ബീച്ചിലേക്ക് സന്ദര്‍ശകര്‍ക്ക് വിലക്ക്. മേയ് 25നായിരുന്നു കാമുകനൊപ്പം ബീച്ചിലെത്തിയ ഇരുപതുകാരി കൂട്ടബലാല്‍സംഗത്തിന് ഇരയായത്.

Beach

മധ്യപ്രദേശിലെ മൂന്നംഗ സംഘത്തെ പോലീസ് 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 7.30 നു ശേഷം സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുക എന്നത് പഞ്ചായത്തിന്റെ ഐകകണ്ഠ്യേനയുള്ള തീരുമാനമാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ബീച്ചിന് മുന്നിൽ ഗേറ്റ് സ്ഥാപിക്കും. ഈ ഗേറ്റ് 7.30 ന് ശേഷം അടച്ചിടും. ഇതുമായി ബന്ധപ്പെട്ട ബോർഡ് സ്ഥാപിക്കുമെന്നും പഞ്ചായത്ത് പ്രതിനിധി പറഞ്ഞു.

English summary
A local panchayat in Goa has decided to prohibit the entry of visitors to Betalbatim beach in South Goa at night, IANS reported on Friday. The move came a week after three tourists from Madhya Pradesh allegedly raped a 20-year-old woman at the beach.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X