കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവയില്‍ അവസാന ലാപിലും കോണ്‍ഗ്രസ് ട്വിസ്റ്റ് പ്രതീക്ഷിച്ച് ബിജെപി; എംഎല്‍എമാരെ ഹോട്ടലിലേക്ക് മാറ്റി

Google Oneindia Malayalam News

പനാജി: സര്‍ക്കാരിനെ പിടിച്ചുനിര്‍ത്താന്‍ രാത്രി രണ്ടുമണിക്ക് സത്യപ്രതിജ്ഞ സംഘടിപ്പിച്ച ബിജെപി ഗോവയില്‍ വിശ്വാസ വോട്ട് നേടുമെന്ന് ഉറപ്പിക്കാനുള്ള അവസാന ശ്രമത്തില്‍. തങ്ങളെ പിന്തുണയ്ക്കുന്ന എംഎല്‍എമാരെ കൂട്ടത്തോടെ ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ് ബിജെപി നേതൃത്വം. നിയമസഭാ സമ്മേളനം ചേരുന്നതിന് തൊട്ടുമുമ്പ് മാത്രമേ ഇവരെ ഹോട്ടലില്‍ നിന്ന് പുറത്തിറക്കൂവെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട്.

പ്രതിപക്ഷമായ കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരെ ചാക്കിടുമോ എന്നാണ് ബിജെപിയുടെ ഭയം. കാരണം സഭയിലെ ഏറ്റവും വലിയ കക്ഷി കോണ്‍ഗ്രസാണ്. പക്ഷേ, പ്രാദേശിക പാര്‍ട്ടികളുടെ സഹായത്തോടെയാണ് ബിജെപി ഭരിക്കുന്നത്. ഇതില്‍ ചിലര്‍ മറുകണ്ടം ചാടുമെന്ന് ആശങ്കയുള്ളതിനാലാണ് ഹോട്ടലിലേക്ക് മാറ്റിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

 ബിജെപിയെ ആകെ കുഴക്കി

ബിജെപിയെ ആകെ കുഴക്കി

മനോഹര്‍ പരീക്കറുടെ മരണം ഗോവയിലെ ബിജെപിയെ ആകെ കുഴക്കിയിരിക്കുകയാണ്. പരീക്കര്‍ മുഖ്യമന്ത്രി പദത്തില്‍ ഉണ്ടെങ്കില്‍ തങ്ങള്‍ പിന്തുണ നല്‍കുമെന്നായിരുന്നു രണ്ട് പ്രാദേശിക കക്ഷികളുടെ വാഗ്ദാനം. ഇപ്പോള്‍ പരീക്കറില്ല. ഘടകകക്ഷികള്‍ കളംമാറുമോ എന്നാണ് പാര്‍ട്ടിയുടെ സംശയം.

 പുലര്‍ച്ചെ രണ്ടുമണിക്ക്

പുലര്‍ച്ചെ രണ്ടുമണിക്ക്

പരീക്കറുടെ മരണാനന്തര ചടങ്ങുകള്‍ തീര്‍ന്നതിന് പിന്നാലെ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിക്കാണ് ബിജെപി നേതാവ് പ്രമോദ് സാവന്ത് പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലിയത്. കോണ്‍ഗ്രസിന് ചാക്കിടാന്‍ അവസരം നല്‍കാതിരിക്കുകയായിരുന്നു ലക്ഷ്യം.

 21 അംഗങ്ങളുടെ പിന്തുണ

21 അംഗങ്ങളുടെ പിന്തുണ

ബുധനാഴ്ച പ്രമോദ് സാവന്ത് വിശ്വാസവോട്ട് തേടുകയാണ്. തങ്ങള്‍ക്ക് 21 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് ബിജെപി പറയുന്നു. എങ്കിലും അവര്‍ക്ക് ചില സംശയം. ഈ സംശയമാണ് എംഎല്‍എമാരെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറ്റാന്‍ കാരണം.

 വലിയ കക്ഷി കോണ്‍ഗ്രസ്

വലിയ കക്ഷി കോണ്‍ഗ്രസ്

സഭയിലെ ഏറ്റവും വലിയ കക്ഷി കോണ്‍ഗ്രസാണ്. 14 അംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത്. ബിജെപിക്ക് 12ഉം. സഖ്യകക്ഷികളായ ഗോവ ഫോര്‍വേഡ് പാര്‍ട്ടിക്കും മഹാരാഷ്ട്രവാദി ഗോമന്‍തക് പാര്‍ട്ടിക്കും മൂന്ന് വീതം എംഎല്‍എമാരുണ്ട്. മൂന്ന് സ്വതന്ത്രരുടെ പിന്തുണയും തങ്ങള്‍ക്കുണ്ടെന്ന ബിജെപി പറയുന്നു. എന്‍സിപിക്ക് ഒരംഗമുണ്ട്.

 നിലവില്‍ 36 അംഗങ്ങള്‍

നിലവില്‍ 36 അംഗങ്ങള്‍

40 അംഗ സഭയാണ് ഗോവയില്‍. ഇതില്‍ രണ്ട് എംഎല്‍എമാര്‍ മരിച്ചു. രണ്ടു കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിവെച്ചു. നിലവില്‍ സഭയിലെ എണ്ണം 36 ആയി ചുരുങ്ങിയിട്ടുണ്ട്. പരീക്കറില്ലെങ്കില്‍ പിന്തുണയില്ല എന്ന് പറഞ്ഞ സഖ്യകക്ഷികളെ കൂടെ നിര്‍ത്താന്‍ ബിജെപി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

 രണ്ടു ഉപമുഖ്യമന്ത്രിമാര്‍

രണ്ടു ഉപമുഖ്യമന്ത്രിമാര്‍

രണ്ട് സഖ്യകക്ഷികള്‍ക്കും ഉപമുഖ്യമന്ത്രി പദം നല്‍കാനാണ് ബിജെപിയുടെ തീരുമാനം. എംജെപിയുടെ സുധിന്‍ ധവാലികറും ജിഎഫ്പിയുടെ വിജയ് സര്‍ദേശായിയും ഉപമുഖ്യമന്ത്രിമാരാകും. ഇത്രയും ചെറിയ സംസ്ഥാനത്ത് രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നത് ആശ്ചര്യകരമാണ്.

 ചര്‍ച്ച നടന്നത് ഏഴ് തവണ

ചര്‍ച്ച നടന്നത് ഏഴ് തവണ

പരീക്കറുടെ മരണ ശേഷം ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ബിജെപി രാഷ്ട്രീയ ചര്‍ച്ചകളിലായിരുന്നു. സഖ്യകക്ഷികളെ കൂടെ നിര്‍ത്തുക എന്നതായിരുന്നു ലക്ഷ്യം. ഏഴ് തവണ ഇരുപാര്‍ട്ടികളുമായും ബിജെപി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമിത്ഷായുടെ നീക്കം

അമിത്ഷായുടെ നീക്കം

പരീക്കറുടെ സംസ്‌കാരം കഴിഞ്ഞ് ഏതാനും സമയം പിന്നിടുമ്പോള്‍ തന്നെ പുതിയ മുഖ്യമന്ത്രിയെ ബിജെപി പ്രഖ്യാപിച്ചു. ആര്‍എസ്എസ് നേതാവ് കൂടിയായ പ്രമോദ് സാവന്തിനെ മുഖ്യമന്ത്രിയാക്കാന്‍ അമിത് ഷായും നിതിന്‍ ഗഡ്കരിയും നടത്തിയ ചര്‍ച്ചയാണ് ഫലംകണ്ടത്.

കോണ്‍ഗ്രസിനെ പരിഗണിച്ചില്ല

കോണ്‍ഗ്രസിനെ പരിഗണിച്ചില്ല

സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം ഗവര്‍ണര്‍ മൃദുല സിന്‍ഹ പരിഗണിച്ചില്ല. ബിജെപിയുടെ ഏജന്റായി ഗവര്‍ണര്‍ മാറിയെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

 സര്‍ക്കാരില്‍ 11 മന്ത്രിമാരുണ്ടാകും

സര്‍ക്കാരില്‍ 11 മന്ത്രിമാരുണ്ടാകും

പ്രമോദ് സാവന്ത് സര്‍ക്കാരില്‍ 11 മന്ത്രിമാരുണ്ടാകും. മന്ത്രിസഭ പൂര്‍ണമായും അഴിച്ചുപണിതിരിക്കുകയാണ് ബിജെപി. പരീക്കര്‍ തുടങ്ങിവച്ച പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയാക്കുമെന്ന് പ്രമോദ് സാവന്ത് പറഞ്ഞു. ദുഖാചരണം തീരുംവരെ തനിക്ക് അഭിനന്ദനങ്ങള്‍ വേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രായം കുറഞ്ഞ മുഖ്യമന്ത്രി

പ്രായം കുറഞ്ഞ മുഖ്യമന്ത്രി

45കാരനായ പ്രമോദ് സാവന്ത് രാജ്യത്തെ പ്രായം കുറഞ്ഞ മുഖ്യമന്ത്രിമാരില്‍ ഒരാളാകും. 50 തികയാത്ത മറ്റൊരു മുഖ്യമന്ത്രിയാണ് ദേവേന്ദ്ര ഫഡ്‌നാവിസ്. മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ഫഡ്‌നാവിസിന് 48 വയസാണ്. വിശ്വാസ വോട്ട് നേടിയ ശേഷം ദില്ലിയിലേക്ക് പോകുമെന്ന് പ്രമോദ് സാവന്ത് പറഞ്ഞു.

ബിജെപിക്ക് കനത്ത തിരിച്ചടി; 18 പ്രമുഖ നേതാക്കള്‍ രാജിവച്ചു, ഇങ്ങനെ ആദ്യം!! മന്ത്രിമാരും എംഎല്‍എമാരുംബിജെപിക്ക് കനത്ത തിരിച്ചടി; 18 പ്രമുഖ നേതാക്കള്‍ രാജിവച്ചു, ഇങ്ങനെ ആദ്യം!! മന്ത്രിമാരും എംഎല്‍എമാരും

English summary
Goa BJP Lawmakers Moved To Resort Ahead Of Floor Test
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X