India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി സ്ഥാനത്തേക്ക് 3 പേരുകൾ; ഗോവയിൽ നിയമസഭ കക്ഷിയോഗം തുടങ്ങി

Google Oneindia Malayalam News

ദില്ലി; ഗോവയിൽ പ്രതിസന്ധി തുടരുന്നു. ഇന്ന് വൈകീട്ട് നടക്കുന്ന പാർട്ടി നിയമസഭ കക്ഷി യോഗത്തോടെ ഗോവയിലെ സർക്കാർ രൂപീകരണം സംബന്ധിച്ച അനിശ്ചിതത്വം അവസാനിക്കുമെന്നാണ് ബി ജെ പി നേതൃത്വം വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയെ സംബന്ധിച്ച് യോഗത്തിൽ അന്തിമ തിരുമാനം ഉണ്ടായാൽ വൈകാതെ തന്നെ സർക്കാർ രൂപീകരണത്തിലേക്ക് നേതൃത്വം കടക്കും.

ഗോവയിലെ ബി ജെ പി പ്രതിസന്ധി

ഗോവയിലെ ബി ജെ പി പ്രതിസന്ധി

നിലവിലെ മുഖ്യമന്ത്രിയായ പ്രമോദ് സാവന്ത് കുറഞ്ഞ ഭൂരിപക്ഷത്തിൽ വിജയിച്ചതോടെയാണ് ബി ജെ പിയിൽ പകരം പേര് ചർച്ചയായത്. സംസ്ഥാനം മുഴുവൻ പ്രചരണത്തിന് പോയതിനാൽ തനിക്ക് മണ്ഡലത്തിൽ ഓടിയെത്താനായില്ലെന്നായിരുന്നു നിറം മങ്ങിയ പ്രകടനത്തിന് സാവന്തിൻറെ വിശദീകരണം. എന്നാൽ ഇത് പാർട്ടിയിലെ ഒരു വിഭാഗത്തിന് ദഹിച്ചിട്ടില്ല. അതിനിടയിലാണ് മുൻ ആരോഗ്യ മന്ത്രിയായ വിശ്വജിത്ത് റാണെയുടെ കടന്ന് വരവ്.

പരിഗണിക്കുന്നത് 3 പേരുകൾ

പരിഗണിക്കുന്നത് 3 പേരുകൾ

മുഖ്യമന്ത്രി സ്ഥാനത്തിനായി അദ്ദേഹവും ദില്ലിയിൽ ശക്തമായ സമ്മർദങ്ങൾ നടത്തുന്നതായുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതോടെ കേന്ദ്ര നേതൃത്വം പ്രതിസന്ധിയിലായി. നിലവിൽ പ്രമോദ് സാവന്തിനേയും വിശ്വജിത്ത് റാണയേയും കൂടാതെ ഹിമാചൽ ഹവർണർ ആയിരുന്ന രാജേന്ദ്ര അർലേക്കറിന്റെ പേരും പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.

സർക്കാർ രൂപീകരിക്കാനുള്ള ആവശ്യം ഉന്നയിക്കും

അതേസമയം കേന്ദ്ര നേതാക്കളുടെ യോഗം പനാജിയിൽ ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര നിരീക്ഷകരായ ദേവേന്ദ്ര ഫഡ്നാവിസ്, അഖിലേന്ത്യ ജനറൽ സെക്രട്ടറി സി ടി രവി, നരേന്ദ്ര സിംഗ് തോമർ തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രിയെ സംബന്ധിച്ച് സമവായം ഉണ്ടായാൽ സർക്കാർ രൂപീകരിക്കാനുള്ള സന്നദ്ധത ഗവർണർ പി എസ് ശ്രീധരൻ പിളളയെ നേതൃത്വം അറിയിക്കുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ സദാനന്ദ് ഷെട് താനാവാഡേ പറഞ്ഞു.

തിരുമാനമായാൽ ഈ ആഴ്ചയോടെ സത്യപ്രതിജ്ഞ

മോദിയുടെ വിശ്വസ്തനായ പ്രമോദ് സാവന്തിന് തന്നെയാണ് സാധ്യത എന്നാണ് നേതാക്കൾ നൽകുന്ന സൂചന. പാർട്ടിയിലെ ഏറ്റവും സ്വീകാര്യനായ പൊതുസമ്മതനായ നേതാവാണ് സാവന്ത് എന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം അന്തിമ തിരുമാനം ആയാൽ ഈ മാസം 23, 25 തീയതികളിൽ സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നേക്കും. 40 അംഗ നിയമസഭയിൽ 21 സീറ്റുകൾ നേടിയായിരുന്നു ബി ജെ പി ഗോവയിൽ ഭരണ തുടർച്ച നേടിയത്.

ഉത്തരാഖണ്ഡിൽ പുഷ്കർ സിംഗ് ധാമി മുഖ്യമന്ത്രിയാകും


അതേസമയം ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രിയായി പുഷ്കർ സിംഗ് ധാമി തന്നെ തുടരാൻ ബി ജെ പി നിയമസഭ കക്ഷി യോഗത്തിൽ തിരുമാനമായി. ധാമി നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെയായിരുന്നു സംസ്ഥാനത്ത് അനിശ്ചിതത്വം ഉയർന്നത്. എന്നാൽ ഇന്ന് ചേർന്ന യോഗത്തിൽ മുഴുവൻ എം എൽ എമാരും ധാമിയെ പിന്തുണയ്ക്കുകയായിരുന്നു. തുടർന്നാണ് സംസ്ഥാനത്ത് വീണ്ടും അവസരം നൽകാൻ നേതൃത്വം തിരുമാനിച്ചത്. മാർച്ച് 23 നാണ് ധാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യു.

cmsvideo
  രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam
  മണിപ്പൂരിൽ ബിരേൻ സിംഗ് അധികാരമേറ്റു


  അതിനടെ മണിപ്പൂരിൽ മണിപ്പൂരിൽ മുഖ്യമന്ത്രിയായി എൻ ബിരേൻ സിംഗ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇത് രണ്ടാം തവണയാണ് ബിരേൻ സിംഗ് സംസ്ഥാനത്ത് മുഖ്യമന്ത്രിയാകുന്നത്. പാർട്ടി നേതാക്കൾ ഐക്യകണ്ഠേനയാണ് തെരഞ്ഞെടുത്തത്. പാർട്ടിക്ക് സംസ്ഥാനത്ത് വ്യക്തമായ ഭൂരിപക്ഷം നേടിയെങ്കിലും മുഖ്യമന്ത്രി തിരുമാനം വൈകുകയായിരുന്നു. ബിരേൻ സിം​​ഗും മുതിർന്ന എം എൽ എ ബിശ്വജിത് സിം​ഗും തമ്മിലായിരുന്നു ചരട് വലി.

  English summary
  Goa; BJP Legislature Party Meeting starts, Will announce CM soon
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X