Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളമല്ല ഗോവ.... അല്ലെങ്കില്‍ ഗോവയല്ല കേരളം

പനാജി: കേരളവും ഗോവയും തമ്മില്‍ ചില സാമ്യങ്ങളൊക്കെ ഉണ്ട്. രണ്ട് സംസ്ഥാനങ്ങള്‍ക്കും വിശാലമായ കടല്‍ തീരമുണ്ട് എന്നതാണ് പ്രധാനപ്പെട്ട കാര്യം. രണ്ട് സംസ്ഥാനങ്ങളുടേയും പ്രധാന വരുമാന മാര്‍ഗ്ഗങ്ങളില്‍ ഒന്ന് ടൂറിസമാണ് എന്നതാണ് മറ്റൊരു പ്രത്യേകത.

അതുകൊണ്ടെന്താ... എന്ന് ചോദിക്കരുത്. കേരളത്തില്‍ മദ്യം നിരോധിച്ചപ്പോള്‍ ഗോവയിലും ചിലര്‍ മദ്യ നിരോധനത്തിന് വേണ്ടി മുറവിളി കൂട്ടിത്തുടങ്ങിയിട്ടുണ്ട്. മദ്യത്തിന്റെ കാര്യത്തില്‍ ഗോവയെപ്പോലെ ഉദാരമായൊരു സംസ്ഥാനവും ഇന്ത്യയില്‍ ഉണ്ടാകില്ല.

Liquor Bottles

എന്നാല്‍ ഗോവയില്‍ അങ്ങനെ മദ്യം നിരോധിക്കാനൊന്നും പറ്റില്ലെന്ന് ബിജെപി വക്താവ് വില്‍ഫ്രെഡ് മെസ്‌കൂത്ത പറയുന്നു. ആര്‍ഷ ഉഭാരത സംസ്‌കാരത്തിന്റെ പേരില്‍ ഗോവയിലെ പബ്ബുകള്‍ അടച്ചുപൂട്ടണം എന്ന് സംസ്ഥാന ബിജെപിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോഴാണ് മെസ്‌കൂത്തിന്റെ പ്രതികരണം.

പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ വിനയ് ടെണ്ടുല്‍ക്കര്‍ ആണ് പബ്ബുകള്‍ ഗോവയുടെ തനത് സംസ്‌കാരത്തിന് എതിരാണെന്ന് പറഞ്ഞത്. ഇത് കേട്ടപാതി പബ്ബുകള്‍ നിയന്ത്രിക്കുമെന്ന് ടൂറിസം മന്ത്രിയും പറഞ്ഞു.

എന്നാല്‍ പാര്‍ട്ടി അധ്യക്ഷനും ടൂറിസം മന്ത്രിയും പറഞ്ഞതാെന്നും അല്ല കാര്യമെന്നാണ് മുതിര്‍ന്ന വക്താവായ വില്‍ഫ്രഡ് മെസ്‌കൂത്ത പറയുന്നത്. ഗോവന്‍ സംസ്‌കാരത്തിന്റെ ഭാഗമാണ് മദ്യമെന്നാണ് മെസ്‌കൂത്ത പറഞ്ഞത്. കേരളത്തില്‍ മദ്യം നിരോധിച്ചതുപോലെ ഗോവയില്‍ മദ്യം നിരോധിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം ആണയിടുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+