ഗോവ പരീക്കറിനു തന്നെ; പനജിയിൽ ഉഗ്രൻ ജയം, ഭൂരിപക്ഷം 4,803
ഉപതിരഞ്ഞെടുപ്പില്‍ 4803 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പരീക്കര്‍ വിജയിച്ചത്.
ഗോവ: പനാജി ഉപതിരഞ്ഞെടുപ്പിൽ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിന് വിജയം. 4803 വോട്ടിനാണ് വിജയിച്ചത്. നിലവിൽ ലഖ്നൗവിൽ നിന്നുള്ള രാജ്യസഭ അംഗമാണ് പരീക്കർ. പനാജി മണ്ഡലത്തിൽ നിന്നുള്ള പരീക്കറിന്റെ വിജയം ബിജെപിക്ക് വളരെ നിർണ്ണായകമാണ്.
ഗോവയിലെ പനാജി ,വാൽപോയി എന്നീ നിയമസഭ മണ്ഡലങ്ങളിലാണ് ബുധനാഴ്ച തിരഞ്ഞെടുപ്പ് നടന്നത്. കേന്ദ്ര പ്രതിരോധ മന്ത്രി സ്ഥാനം രാജിവെച്ചു ഗോവയുടെ മുഖ്യമന്ത്രിയായി ചുമതലയേറ്റിരുന്നു.മാർച്ചിലാണ് പരീക്കർ ഗോവ മുഖ്യമന്ത്രി പദം ഏറ്റെടുത്തത്. 40 മണ്ഡലങ്ങളിൽ 17 സീറ്റുകൾ നേടി വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിന്റെ സർക്കാർ രൂപവത്കരണ സാധ്യത തകർക്കാൻ പരീക്കറെ ബിജെപി ദേശീയ നേതൃത്വം കളത്തിലിറക്കുകയായിരുന്നു.

മൂന്നു സംസ്ഥാനങ്ങളിലെ നാലു നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ദില്ലിയിലെ ബവാന, ഗോവയിലെ പനജി, വാൽപോയ്, ആന്ധ്രപ്രദേശിലെ നന്ദ്യാൽ എന്നീ മണ്ഡലങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ആംആദ്മി എംഎൽഎയായിരുന്ന വേദ് പ്രകാശ് സതീഷ് സ്ഥാനം രാജിവച്ചു ബിജെപിയിൽ ചേർന്നതോടെയാണു ബവാനയിൽ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. മുഖ്യമന്ത്രി മനോഹർ പരീക്കർക്ക് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വഴിയൊരുക്കിയത്. വഴിയൊരുക്കി പനജി നിയമസഭാ മണ്ഡലത്തിലെ ബിജെപി എംഎൽഎ സിദ്ധാർഥ് കുൻകാലിങ്കർ രാജിവച്ചിരുന്നു. കോൺഗ്രസ് എംഎൽഎയായിരുന്ന വിശ്വജിത്ത് റാണെ രാജിവച്ചു ബിജെപിയിൽ ചേർന്നതാണു വാൽപോയിയിൽ ഉപതിരഞ്ഞെടുപ്പിനു വഴിതുറന്നത്. നന്ദ്യാലിൽ സിറ്റിങ് എംഎൽഎ മരിച്ചതിനെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്.
-
ടിഎന്‍ പ്രതാപന് അറസ്റ്റില്‍; നടന് ദേവനെ കസ്റ്റഡിയില്‍ എടുത്തില്ല, അടങ്ങാതെ കിറ്റ് വിവാദം -
നോട്ടുകെട്ടുകള്‍ ആംബുലന്‍സില്‍ വരുന്നു; ഇന്നലെ സാരി, ഇന്ന് കിറ്റ്, പിടിക്കാന്‍ യുഡിഎഫ് സ്ക്വാഡ് -
'വീട്ടിലേക്ക് എത്തിയത് ചായ കുടിക്കാന്‍, കിറ്റുമായി ബിജെപിക്ക് ഒരു ബന്ധവുമില്ല';ദേവൻ -
ആര് വന്നാലും കണ്ണീർ തോരുന്നില്ല, കുടിവെള്ളവും വെള്ളപ്പൊക്കവും കുട്ടനാട്ടിൽ തെരഞ്ഞെടുപ്പ് വിഷയങ്ങൾ -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
സ്വർണ നാണയങ്ങളും കട്ടികളും വാങ്ങിവെച്ചവരാണോ? പണയം വെക്കാൻ പാട് പാടും. വിദഗ്ധൻ പറയുന്നു -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം












Click it and Unblock the Notifications