കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവ പരീക്കറിനു തന്നെ; പനജിയിൽ ഉഗ്രൻ ജയം, ഭൂരിപക്ഷം 4,803

ഉപതിരഞ്ഞെടുപ്പില്‍ 4803 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പരീക്കര്‍ വിജയിച്ചത്.

  • By Ankitha
Google Oneindia Malayalam News

ഗോവ: പനാജി ഉപതിരഞ്ഞെടുപ്പിൽ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിന് വിജയം. 4803 വോട്ടിനാണ് വിജയിച്ചത്. നിലവിൽ ലഖ്നൗവിൽ നിന്നുള്ള രാജ്യസഭ അംഗമാണ് പരീക്കർ. പനാജി മണ്ഡലത്തിൽ നിന്നുള്ള പരീക്കറിന്റെ വിജയം ബിജെപിക്ക് വളരെ നിർണ്ണായകമാണ്.

ഗോവയിലെ പനാജി ,വാൽപോയി എന്നീ നിയമസഭ മണ്ഡലങ്ങളിലാണ് ബുധനാഴ്ച തിരഞ്ഞെടുപ്പ് നടന്നത്. കേന്ദ്ര പ്രതിരോധ മന്ത്രി സ്ഥാനം രാജിവെച്ചു ഗോവയുടെ മുഖ്യമന്ത്രിയായി ചുമതലയേറ്റിരുന്നു.മാർച്ചിലാണ്​ പരീക്കർ ഗോവ മുഖ്യമന്ത്രി പദം ഏറ്റെടുത്തത്. 40 മണ്ഡലങ്ങളിൽ 17 സീറ്റുകൾ നേടി വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിന്റെ സർക്കാർ രൂപവത്കരണ ​സാധ്യത തകർക്കാൻ പരീക്കറെ ബിജെപി ദേശീയ നേതൃത്വം കളത്തിലിറക്കുകയായിരുന്നു.

manohar parikar

മൂന്നു സംസ്ഥാനങ്ങളിലെ നാലു നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ദില്ലിയിലെ ബവാന, ഗോവയിലെ പനജി, വാൽപോയ്, ആന്ധ്രപ്രദേശിലെ നന്ദ്യാൽ എന്നീ മണ്ഡലങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ആംആദ്മി എംഎൽഎയായിരുന്ന വേദ് പ്രകാശ് സതീഷ് സ്ഥാനം രാജിവച്ചു ബിജെപിയിൽ ചേർന്നതോടെയാണു ബവാനയിൽ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. മുഖ്യമന്ത്രി മനോഹർ പരീക്കർക്ക് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വഴിയൊരുക്കിയത്. വഴിയൊരുക്കി പനജി നിയമസഭാ മണ്ഡലത്തിലെ ബിജെപി എംഎൽഎ സിദ്ധാർഥ് കുൻകാലിങ്കർ രാജിവച്ചിരുന്നു. കോൺഗ്രസ് എംഎൽഎയായിരുന്ന വിശ്വജിത്ത് റാണെ രാജിവച്ചു ബിജെപിയിൽ ചേർന്നതാണു വാൽപോയിയിൽ ഉപതിരഞ്ഞെടുപ്പിനു വഴിതുറന്നത്. നന്ദ്യാലിൽ സിറ്റിങ് എംഎൽഎ മരിച്ചതിനെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്.

English summary
The Election Commission of India will on Monday declare the results in crucial Panaji bypolls.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X