കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വവര്‍ഗാനുരാഗം ചികിത്സിക്കേണ്ടെന്ന് മുഖ്യമന്ത്രി

  • By Gokul
Google Oneindia Malayalam News

പനാജി: ഇന്ത്യയില്‍ സ്വവര്‍ഗാനുരാഗം ശിക്ഷാര്‍ഹമായ കുറ്റമാണെങ്കിലും സ്വവര്‍ഗാനുരാഗികളെ അധിക്ഷേപിക്കരുതെന്ന് ഗോവന്‍ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍. സ്വവര്‍ഗാനുരാഗം രോഗമാണെന്നും അവരെ ചികിത്സിക്കുകയാണ് വേണ്ടതെന്നുമുള്ള ഗോവന്‍ കായികമന്ത്രിയുടെ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്.

കായികമന്ത്രിയുടെ പ്രസ്താവന ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വവര്‍ഗാനുരാഗം രോഗമാണെന്ന കായികമന്ത്രിയുടെ അഭിപ്രായത്തോട് യോജിക്കുന്നില്ലെന്ന അദ്ദേഹം പറഞ്ഞു. തീര്‍ത്തും തെറ്റായ കാര്യമാണത്. മാത്രമല്ല, അവരെ ചികിത്സിക്കാനായി സര്‍ക്കാര്‍ പ്രത്യേക ചികിത്സാ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് വിശദീകരിച്ചു.

lesbians

സ്വര്‍ഗാനുരാഗികള്‍ക്കെതിരായ ഉത്തരവാദിത്വപ്പെട്ട മന്ത്രിയുടെ പ്രസ്താവന വന്‍ വിവാദത്തിന് വഴി തെളിച്ചിരുന്നു. യു എന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണും മന്ത്രിക്കെതിരെ രംഗത്തെത്തി. ഇത്തരം പരാമര്‍ശം നടത്തരുതെന്നും അത് സ്വവര്‍ഗാനുരാഗികളുടെ വിവേചനത്തിനും അസഹിഷ്ണുതയ്ക്കും കാരണമാകുമെന്നും ബാന്‍ കി മൂണ്‍ പറഞ്ഞു.

ഗോവന്‍ കായികമന്ത്രി രമേശ് ത്വാട്കര്‍ സ്വവര്‍ഗാനുരാഗികള്‍ക്കായി പ്രത്യേക ചികിത്സാ കേന്ദ്രങ്ങള്‍ തുടങ്ങണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പ്രസ്താവന വിവാദത്തിന് വഴി തെളിച്ചതോടെ താന്‍ അങ്ങിനെ പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും കായികമന്ത്രി വിശദീകരിച്ചു.

English summary
Goa Chief Minister says Homosexuality a Natural Gift
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X