വെയിലത്ത് സമരം ചെയ്താല്‍ കറുത്തുപോകുമെന്ന് നഴ്‌സുമാരോട് മുഖ്യമന്ത്രി
പനാജി: 'വനിതാ നഴ്‌സുമാര്‍ വെയിലത്ത് നിരാഹാര സമരം ചെയ്യരുത്. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ കറുത്ത് പോകും. കറുത്ത നിറമായാല്‍ പിന്നെ നിങ്ങള്‍ക്ക് നല്ല വരനെ കിട്ടാന്‍ ബുദ്ധിമുട്ടായിരിക്കും.'
ഒരു മുഖ്യമന്ത്രി, സമരം ചെയ്യുന്ന നഴ്‌സുമാരോട് പറഞ്ഞത് ഏതാണ്ട് ഇങ്ങനെയാണ്. ഭാഗ്യം, നമ്മുടെ ഉമ്മന്‍ ചാണ്ടിയല്ല ഇങ്ങനെ പറഞ്ഞത്.
ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കറുടെ ഈ ഉപദേശം ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്യുന്ന നഴ്‌സുമാരുടെ പ്രതിനിധികള്‍ ചര്‍ച്ചക്കായി മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ ആയിരുന്നു അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്.

തങ്ങളെ പറ്റി ഇത്രയക്ക് ആകുലതയുണ്ടെങ്കില്‍ തങ്ങള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നാണ് നഴ്‌സുമാര്‍ പറയുന്നത്.
ഗോവയില്‍ 108 ആംബുലന്‍സ് സര്‍വ്വീസുമായി ബന്ധപ്പെട്ട നഴ്‌സുമാരും ജീവനക്കാരും ഒരാഴ്ചയായി നിരാഹാര സമരത്തിലാണ്. 33 ആംബുലന്‍സ് സര്‍വ്വീസുകള്‍ വേണ്ട സ്ഥാനത്ത് 13 സര്‍വ്വീസുകള്‍ മാത്രമേ പദ്ധതിയേറ്റെടുത്ത സ്വകാര്യ ഏജന്‍സി നടത്തുന്നുള്ളൂ എന്നാണ് സമരക്കാരുടെ ആക്ഷേപം. രണ്ട് തവണ സമരക്കാര്‍ മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ഇനി മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിലെല്ലാം സമരവുമായി എത്താനാണ് നഴ്‌സുമാരുടെ പദ്ധതി.












Click it and Unblock the Notifications