കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവയില്‍ വീണ്ടും ബിജെപി; വിശ്വാസത്തോടെ 20 എംഎല്‍എമാര്‍, ഉപമുഖ്യമന്ത്രി പദം നേട്ടമായി

Google Oneindia Malayalam News

പനാജി: ഗോവയില്‍ ബിജെപി ഭരണം ഉറപ്പിച്ചു. പുതിയ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചു. 20 അംഗങ്ങള്‍ സര്‍ക്കാരിനെ പിന്തുണച്ച് വോട്ട് ചെയ്തു. 15 എംഎല്‍എമാര്‍ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തി. ഇതോടെ ബിജെപിയുടെ വലിയ തലവേദന ഒഴിവായി.

Pramod sawant

കൂറുമാറ്റത്തിന് സാധ്യതയുണ്ടെന്ന് ബിജെപി നേതാക്കള്‍ ഭയന്നിരുന്നു. പ്രതിസന്ധികള്‍ മറികടക്കാന്‍ എംഎല്‍എമാരെ ബിജെപി ഹോട്ടലിലേക്ക് മാറ്റുകയും ചെയ്തു. വിശ്വാസ വോട്ടെടുപ്പിന് തൊട്ടുമുമ്പാണ് എംഎല്‍എമാര്‍ ഹോട്ടലില്‍ നിന്ന് പുറപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സഭയിലെ ഏറ്റവും വലിയ കക്ഷി കോണ്‍ഗ്രസാണ്. 14 അംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത്. ബിജെപിക്ക് 12ഉം. സഖ്യകക്ഷികളായ ഗോവ ഫോര്‍വേഡ് പാര്‍ട്ടിക്കും മഹാരാഷ്ട്രവാദി ഗോമന്‍തക് പാര്‍ട്ടിക്കും മൂന്ന് വീതം എംഎല്‍എമാരുണ്ട്. മൂന്ന് സ്വതന്ത്രരുടെ പിന്തുണയും ബിജെപിക്കുണ്ട്.

40 അംഗ സഭയാണ് ഗോവയില്‍. ഇതില്‍ രണ്ട് എംഎല്‍എമാര്‍ മരിച്ചു. രണ്ടു കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിവെച്ചു. നിലവില്‍ സഭയിലെ എണ്ണം 36 ആയി ചുരുങ്ങിയിട്ടുണ്ട്. പരീക്കറില്ലെങ്കില്‍ പിന്തുണയില്ല എന്ന് പറഞ്ഞ സഖ്യകക്ഷികളെ കൂടെ നിര്‍ത്താന്‍ ബിജെപി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

ബിജെപിക്ക് കനത്ത തിരിച്ചടി; 25 പ്രമുഖ നേതാക്കള്‍ രാജിവച്ചു, ഇങ്ങനെ ആദ്യം!! മന്ത്രിമാരും എംഎല്‍എമാരുംബിജെപിക്ക് കനത്ത തിരിച്ചടി; 25 പ്രമുഖ നേതാക്കള്‍ രാജിവച്ചു, ഇങ്ങനെ ആദ്യം!! മന്ത്രിമാരും എംഎല്‍എമാരും

രണ്ട് സഖ്യകക്ഷികള്‍ക്കും ഉപമുഖ്യമന്ത്രി പദം നല്‍കി. എംജെപിയുടെ സുധിന്‍ ധവാലികറും ജിഎഫ്പിയുടെ വിജയ് സര്‍ദേശായിയും ഉപമുഖ്യമന്ത്രിമാരാകും. ബിജെപിയുടെ ഈ നീക്കമാണ് അവര്‍ക്ക് നേട്ടമായത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് ഗോവയിലെ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത്.

പ്രമോദ് സാവന്ത് സര്‍ക്കാരില്‍ 11 മന്ത്രിമാരുണ്ടാകും. മന്ത്രിസഭ പൂര്‍ണമായും അഴിച്ചുപണിതിരിക്കുകയാണ് ബിജെപി. പരീക്കര്‍ തുടങ്ങിവച്ച പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയാക്കുമെന്ന് പ്രമോദ് സാവന്ത് പറഞ്ഞു. ദുഖാചരണം തീരുംവരെ തനിക്ക് അഭിനന്ദനങ്ങള്‍ വേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

45കാരനായ പ്രമോദ് സാവന്ത് രാജ്യത്തെ പ്രായം കുറഞ്ഞ മുഖ്യമന്ത്രിമാരില്‍ ഒരാളാകും. 50 തികയാത്ത മറ്റൊരു മുഖ്യമന്ത്രിയാണ് ദേവേന്ദ്ര ഫഡ്‌നാവിസ്. മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ഫഡ്‌നാവിസിന് 48 വയസാണ്. വിശ്വാസ വോട്ട് നേടിയ ശേഷം ദില്ലിയിലേക്ക് പോകുമെന്ന് പ്രമോദ് സാവന്ത് പറഞ്ഞു.

English summary
Goa CM Pramod Sawant Wins Floor Test as 20 MLAs Vote in Favour
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X