വിമതരെ അയോഗ്യരാക്കും! ഗോവയില്‍ പത്ത് എംഎല്‍എമാര്‍ക്കെതിരെ കോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ്
പനാജി: രാജിവെച്ച് ബിജെപിയിലേക്ക് ചേക്കേറിയ എംഎല്‍എമാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ ഗോവ കോണ്‍ഗ്രസ് നേതൃത്വം. എംഎല്‍എമാരെ അയോഗ്യരാക്കുന്നതിന് വേണ്ടി ഹൈക്കോടതിയെ സമീപിക്കാനാണ് പാര്‍ട്ടി യോഗത്തില്‍ തിരുമാനമായത്.

മുന്‍ പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവേല്‍ക്കര്‍ അടക്കമുള്ള പത്ത് പേര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്ന് യോഗത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. എംഎല്‍എമാരെ ആരേയും ഒരു കാരണവശാലും തിരിച്ചെടുക്കരുതെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. പാര്‍ട്ടി വിട്ട നേതാക്കളെ തിരിച്ചെടുക്കുകയാണെങ്കില്‍ തങ്ങള്‍ രാജിവെച്ച് ഒഴിയുമെന്ന് നിലവിലെ ഭാരവാഹികള്‍ യോഗത്തില്‍ ഭീഷണി ഉയര്‍ത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് ട്രഞ്ജാനോ ഡി മെല്ലോ പറഞ്ഞു.
ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുമായി സഖ്യസാധ്യത തേടില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. സമാന മനസ്കരുമായി സഭയില്‍ ഭരണകക്ഷിക്കെതിരെ യോജിച്ച് പ്രവര്‍ത്തിക്കും. അതേസമയം സഭയക്ക് പുറത്ത് സഖ്യമില്ലെന്നും നേതൃത്വം വ്യക്തമാക്കി.
ഗോവയില്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പടേയുള്ള പത്ത് അംഗങ്ങളാണ് ബിജെപിയിലേക്ക് ചേക്കേറിയത്. മൂന്നില്‍ രണ്ട് അംഗങ്ങളും പാര്‍ട്ടി വിട്ടതിനാല്‍ കുറുമാറ്റ നിരോധന നിയമം അഗങ്ങള്‍ക്കെതിരെ പ്രയോഗിക്കാന്‍ ഗോവയില്‍ കോണ്‍ഗ്രസിന് കഴിഞ്ഞേക്കില്ല. നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ 17 സീറ്റുകളുമായി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു കോണ്‍ഗ്രസിന് 5 അംഗങ്ങള്‍ മാത്രമാണ് ഇപ്പോള്‍ സഭയില്‍ ഉള്ളത്.
-
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ്












Click it and Unblock the Notifications