കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമതരെ അയോഗ്യരാക്കും! ഗോവയില്‍ പത്ത് എംഎല്‍എമാര്‍ക്കെതിരെ കോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ്

Google Oneindia Malayalam News

പനാജി: രാജിവെച്ച് ബിജെപിയിലേക്ക് ചേക്കേറിയ എംഎല്‍എമാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ ഗോവ കോണ്‍ഗ്രസ് നേതൃത്വം. എംഎല്‍എമാരെ അയോഗ്യരാക്കുന്നതിന് വേണ്ടി ഹൈക്കോടതിയെ സമീപിക്കാനാണ് പാര്‍ട്ടി യോഗത്തില്‍ തിരുമാനമായത്.

bjpconnew

മുന്‍ പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവേല്‍ക്കര്‍ അടക്കമുള്ള പത്ത് പേര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്ന് യോഗത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. എംഎല്‍എമാരെ ആരേയും ഒരു കാരണവശാലും തിരിച്ചെടുക്കരുതെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. പാര്‍ട്ടി വിട്ട നേതാക്കളെ തിരിച്ചെടുക്കുകയാണെങ്കില്‍ തങ്ങള്‍ രാജിവെച്ച് ഒഴിയുമെന്ന് നിലവിലെ ഭാരവാഹികള്‍ യോഗത്തില്‍ ഭീഷണി ഉയര്‍ത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് ട്രഞ്ജാനോ ഡി മെല്ലോ പറഞ്ഞു.

ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുമായി സഖ്യസാധ്യത തേടില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. സമാന മനസ്കരുമായി സഭയില്‍ ഭരണകക്ഷിക്കെതിരെ യോജിച്ച് പ്രവര്‍ത്തിക്കും. അതേസമയം സഭയക്ക് പുറത്ത് സഖ്യമില്ലെന്നും നേതൃത്വം വ്യക്തമാക്കി.

<strong>വന്‍ ട്വിസ്റ്റ്! ബിജെപിയെ പൂട്ടാന്‍ കോണ്‍ഗ്രസിന് കൈകൊടുക്കാന്‍ വിബിഐ! മഹാരാഷ്ട്രയില്‍ വന്‍ സഖ്യം</strong>വന്‍ ട്വിസ്റ്റ്! ബിജെപിയെ പൂട്ടാന്‍ കോണ്‍ഗ്രസിന് കൈകൊടുക്കാന്‍ വിബിഐ! മഹാരാഷ്ട്രയില്‍ വന്‍ സഖ്യം

ഗോവയില്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പടേയുള്ള പത്ത് അംഗങ്ങളാണ് ബിജെപിയിലേക്ക് ചേക്കേറിയത്. മൂന്നില്‍ രണ്ട് അംഗങ്ങളും പാര്‍ട്ടി വിട്ടതിനാല്‍ കുറുമാറ്റ നിരോധന നിയമം അഗങ്ങള്‍ക്കെതിരെ പ്രയോഗിക്കാന്‍ ഗോവയില്‍ കോണ്‍ഗ്രസിന് കഴിഞ്ഞേക്കില്ല. നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ 17 സീറ്റുകളുമായി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു കോണ്‍ഗ്രസിന് 5 അംഗങ്ങള്‍ മാത്രമാണ് ഇപ്പോള്‍ സഭയില്‍ ഉള്ളത്.

<strong>കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം പൊളിഞ്ഞു? ഉപതിരഞ്ഞെടുപ്പ് ഒറ്റയ്ക്ക് നേരിടാന്‍ തയ്യാറാവണമെന്ന് ദേവഗൗഡ</strong>കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം പൊളിഞ്ഞു? ഉപതിരഞ്ഞെടുപ്പ് ഒറ്റയ്ക്ക് നേരിടാന്‍ തയ്യാറാവണമെന്ന് ദേവഗൗഡ

<strong>ലേശം ഉളുപ്പ് ... സഖാവ് കാനം ? ആട്ടും തുപ്പും സഹിക്കേണ്ട ഗതികേടിലായോ? തേച്ചൊട്ടിച്ച് ചാമക്കാല</strong>ലേശം ഉളുപ്പ് ... സഖാവ് കാനം ? ആട്ടും തുപ്പും സഹിക്കേണ്ട ഗതികേടിലായോ? തേച്ചൊട്ടിച്ച് ചാമക്കാല

English summary
Goa; Congress to file disqualification petition against rebels
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X