പീഡനം; തേജ്പാലിന്റെ റിമാന്‍ഡ് നീട്ടി
പനാജി: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാലിന്റെ പോലീസ് കസ്റ്റഡി നാലുദിവസത്തേക്ക് കൂടി നീട്ടി. സഹപ്രവര്‍ത്തകയായ ജൂനിയര്‍ ജേര്ണലിസ്റ്റിനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ചോദ്യം ചെയ്യാനായി തേജ്പാലിനെ 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പോലീസിന്റെ ആവശ്യം. എന്നാല്‍ ഈ ആവശ്യം കോടതി അംഗീകരിച്ചില്ല.
പ്രോസിക്യൂഷന് വാദങ്ങളെ ശരിവെക്കുന്ന തരത്തിലാണ് സെഷന്‍സ് കോടതി വിധിപ്രസ്താവം നടത്തിയത്. ലിഫ്റ്റില്‍ വെച്ച് രണ്ട് തവണ തേജ്പാല്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് തെഹല്ക്കയിലെ മുന്‍ ജീവനക്കാരിയായ പെണ്‍കുട്ടി പരാതിപ്പെട്ടിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരായ അക്രമത്തിന് പുറമേ ബലാത്സംഗക്കേസും തേജ്പാലിനെതിരെ ചുമത്തിയിട്ടുണ്ട്.

കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് അറസ്റ്റിലായ തരുണ്‍ തേജ്പാലിനെ അന്വേഷണ സംഘം ഡി എന്‍ എ, പോട്ടന്‍സി ടെസ്റ്റുകള്‍ക്ക് വിധേയനാക്കിയിരുന്നു. പെണ്‍കുട്ടി പീഡനത്തിനിരയായതായി പറയുന്ന ഹോട്ടിലിലും തേജ്പാലിനെ കൊണ്ടുപോയി തെളിവെടുത്തിരുന്നു. ഇങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല എന്ന് നിഷേധിച്ച തേജ്പാല്‍ പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണ് തങ്ങള്‍ ബന്ധപ്പെട്ടിരുന്നത് എന്ന് കഴിഞ്ഞദിവസം വാദിച്ചിരുന്നു.
അതേസമയം തെഹല്‍ക്ക മുന്‍ മാനേജിംഗ് എഡിറ്റര്‍ ഷോമ ചൗധരി പീഡനക്കേസില്‍ ഗോവ കോടതിയിലെത്തി മൊഴി നല്കി. ദില്ലിയില്‍ നിന്നും വെള്ളിയാഴ്ച രാത്രിയോടെ ഗോവയിലെത്തിയ ഷോമ ശനിയാഴ്ച രാവിലെയാണ് പനാജിയിലെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതില്‍ ഹാജരായത്.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications