കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ വെട്ടിലാക്കി കോണ്‍ഗ്രസ്; കണക്കുകള്‍ പുറത്തുവിട്ടു, അനാവശ്യ തിടുക്കം എന്തിന്?

Google Oneindia Malayalam News

പനാജി: കൊറോണക്കിടെ രാഷ്ട്രീയം പറയരുത് എന്നാണ് പൊതുവെയുള്ള നിലപാട്. എന്നാല്‍ ചില കാര്യങ്ങളില്‍ രാഷ്ട്രീയം മാറ്റി നിര്‍ത്താനും സാധിക്കില്ല. കൊറോണ രോഗം വ്യാപിക്കുന്ന മധ്യപ്രദേശില്‍ ആരോഗ്യ മന്ത്രിയില്ലാത്ത വിഷയം ചര്‍ച്ചയായത് രാഷ്ട്രീയ സ്വഭാവത്തോടെയാണെങ്കിലും ഗൗരവമുള്ള കാര്യമാണ്. ചികില്‍സ നല്‍കുന്നതിലെ വിവേചനവും ഇതോടൊപ്പം ചര്‍ച്ചയായതാണ്.

മാത്രമല്ല, നിസാമുദ്ദീന്‍ യോഗത്തെ അനവാശ്യമായ ചര്‍ച്ചയിലേക്ക് എത്തിച്ചക്കാനുള്ള ശ്രമവും ചോദ്യംചെയ്യപ്പെട്ടു. ഗോവയില്‍ സംഭവിച്ചിരിക്കുന്നത് മറ്റൊന്നാണ്. ഗോവയില്‍ നിന്ന് കൊറോണ വൈറസിനെ പൂര്‍ണമായും തുരത്തിയെന്നാണ് ബിജെപി സര്‍ക്കാര്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. തിടുക്കത്തിലുള്ള ഈ പ്രഖ്യാപനത്തിലെ പൊരുത്തക്കേടുകള്‍ ചോദ്യം ചെയ്താണ് കോണ്‍ഗ്രസ് രംഗത്തുവന്നിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

കോറോണ മുക്തം

കോറോണ മുക്തം

ഞായറാഴ്ചയാണ് ഗോവയിലെ ബിജെപി സര്‍ക്കാര്‍ സംസ്ഥാനം കോറോണ മുക്തമാണെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള പ്രഖ്യാപനമാണ് എന്നാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണം. ഇനിയും പരിശോധനകള്‍ നടത്താനുള്ള സാഹചര്യത്തില്‍ എന്തിനാണ് തിടുക്കത്തില്‍ പ്രഖ്യാപനം നടത്തിയത് എന്ന ചോദ്യവും കോണ്‍ഗ്രസ് ഉന്നയിക്കുന്നു.

ജനസംഖ്യയുടെ 0.04 ശതമാനം മാത്രം

ജനസംഖ്യയുടെ 0.04 ശതമാനം മാത്രം

ജനസംഖ്യയുടെ 0.04 ശതമാനം മാത്രമേ കൊറോണ പരിശോധനയ്ക്ക് വിധേയമായിട്ടുള്ളൂ. ഇനിയും ഒട്ടേറെ പേരെ പരിശോധിക്കാനുണ്ട്. പരിശോധനാ ഫലങ്ങളും പുറത്തുവരാനുണ്ട്. കാര്യങ്ങള്‍ ഇങ്ങനെ നില്‍ക്കെ എന്തിനാണ് കൊറോണ മുക്തമായി സംസ്ഥാനത്തെ പ്രഖ്യാപിച്ചതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിരീഷ് ചോദന്‍കര്‍ ചോദിക്കുന്നു.

ഏഴ് പേര്‍ക്ക് ഭേദമായി

ഏഴ് പേര്‍ക്ക് ഭേദമായി

രോഗം സ്ഥിരീകരിച്ച ഏഴ് പേര്‍ക്കും ഭേദമായതോടെയാണ് മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഗോവയെ കൊറോണ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചത്. ഏഴ് പേര്‍ക്കും രോഗം ഭേദമായിരിക്കുന്നു. രോഗലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ ആരും സംസ്ഥാനത്തില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് പറയുന്നത്

കോണ്‍ഗ്രസ് പറയുന്നത്

826 സാംപിളുകളാണ് പരിശോധനയ്ക്ക് വേണ്ടി അയച്ചത്. 780 പരിശോധനാ ഫലങ്ങള്‍ ലഭിച്ചിട്ടുള്ളൂ. അപ്പോള്‍ തന്നെ സര്‍ക്കാര്‍ കൊറോണ മുക്ത സംസ്ഥനമായി ഗോവയെ പ്രഖ്യാപിച്ചു. 16 ലക്ഷം ജനങ്ങളുള്ള സംസ്ഥാനത്ത് ഒരു ശതമാനം ജനങ്ങളുടെ പരിശോധന പോലും നടത്തിയിട്ടില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ചൂണ്ടിക്കാട്ടുന്നു.

കണക്കുകള്‍ അവിശ്വസനീയം

കണക്കുകള്‍ അവിശ്വസനീയം

7000 ജീവനക്കാര്‍ 24 മണിക്കൂറില്‍ 3.66 ലക്ഷം വീടുകളില്‍ സര്‍വേ നടത്തിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഈ കണക്ക് അവിശ്വസനീയമാണ്. എങ്ങനെ കണക്കുകൂട്ടിയാലും ഇത്രയും വീടുകളില്‍ സര്‍വേ നടത്തുമെന്ന് കരുതാന്‍ സാധിക്കില്ല. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ബിജെപി സര്‍ക്കാരിന്റെ പ്രഖ്യാപനമെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു.

എന്തുകൊണ്ട് പരിശോധിക്കുന്നില്ല

എന്തുകൊണ്ട് പരിശോധിക്കുന്നില്ല

1794 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 202 പേര്‍ ആശുപത്രികളിലും. 132 പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികില്‍സയിലാണ്. എന്നാല്‍ സര്‍ക്കാര്‍ 780 സാംപിളുകള്‍ മാത്രമേ ഇതുവരെ പരിശോധിച്ചിട്ടുള്ളൂ. സംശയത്തിലുള്ള ബാക്കി വ്യക്തികളുടെ സാംപിളുകള്‍ എന്തുകൊണ്ട് പരിശോധിക്കുന്നില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ചോദന്‍കര്‍ ചോദിക്കുന്നു.

കൊച്ചിയില്‍ നിന്ന് ഷാര്‍ജയിലേക്ക് വിമാനം; കുവൈത്തിന് പിന്നാലെ യുഎഇയും, എയര്‍ അറേബ്യ സര്‍വീസ്കൊച്ചിയില്‍ നിന്ന് ഷാര്‍ജയിലേക്ക് വിമാനം; കുവൈത്തിന് പിന്നാലെ യുഎഇയും, എയര്‍ അറേബ്യ സര്‍വീസ്

English summary
Goa declares coronavirus-free: Congress response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X