Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ ഹിന്ദുരാഷ്ട്രം തന്നെ; ഞാന്‍ 'ക്രിസ്ത്യന്‍ ഹിന്ദു'!

പനാജി: ഇന്ത്യയെ ഇനി ഹിന്ദുരാഷ്ട്രമാക്കി മാറ്റാനൊന്നുമില്ല, ഇന്ത്യ ഇപ്പോള്‍ത്തന്നെ ഹിന്ദുരാഷ്ട്രമാണെന്ന് ഗോവ ഉപമുഖ്യമന്ത്രി ഫ്രാന്‍സിസ് ഡിസൂസ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റുമെന്ന് പറഞ്ഞ ഗോവയിലെ മന്ത്രി ദീപക് ധവാലികാറിനെ പിന്തുണച്ച് രംഗത്തെത്തിയതാണ് ഉപമുഖ്യമന്ത്രി. ഒരു പടി കൂടി കടന്ന് താന്‍ ക്രിസ്ത്യന്‍ ഹിന്ദുവാണ് എന്ന് കൂടി പറഞ്ഞുവെച്ചിട്ടുണ്ട് ഡിസൂസ.

ബി ജെ പിയുടെ ഒളി അജണ്ടയാണ് ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റുമെന്ന ദീപക് ധവാലികാറിന്റെ പ്രസ്താവനയിലൂടെ വെളിച്ചത്ത് വന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുമ്പോഴാണ് ഉപമുഖ്യമന്ത്രിയുടെ ഈ കടന്ന കൈ. ധവാലികാറുടെ വ്യക്തിപരമായ അഭിപ്രായമായിരിക്കും അതെന്നും ബി ജെ പിക്ക് അത്തരത്തില്‍ ഒരു നിലപാടില്ലെന്നും പാര്‍ട്ടി വക്താവ് രാജീവ് പ്രതാപ് റൂഡി നേരത്തെ തന്നെ പ്രതികരിച്ചിരുന്നു.

francisdsouza

ഇന്ത്യ ഒരു ഹിന്ദുരാജ്യമാണ്. ഇത് ഹിന്ദുസ്ഥാനാണ്. ഹിന്ദുസ്ഥാനിലുള്ള എല്ലാവരും ഹിന്ദുക്കളാണ്. ഉദാഹരണത്തിന് ഞാനൊരു ക്രിസ്ത്യന്‍ ഹിന്ദുവാണ്. ഗോവയിലെ ബി ജെ പിയുടെ മുതിര്‍ന്ന നേതാവായ ഫ്രാന്‍സിസ് ഡിസൂസ പറഞ്ഞു. നരേന്ദ്ര മോദിയുടെ കീഴില്‍ ഇന്ത്യ താമസിയാതെ ഹിന്ദുരാഷ്ട്രമാകും എന്ന് എനിക്കുറപ്പുണ്ട് എന്നായിരുന്നു ധവാലികാര്‍ രാവിലെ പറഞ്ഞത്.

ബി ജെ പിയുടെ സഖ്യകക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുടെ നേതാവാണ് ദീപക് ധവാലികാര്‍. ഗോവയില്‍ ബിക്കിനി നിരോധിക്കണം എന്ന് പറഞ്ഞ് വിവാദത്തിലായ സുദിന്‍ ധവാലികറുടെ സഹോദരനും കൂടിയാണ് ഇയാള്‍. ഗോവ അസംബ്ലിയില്‍ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ അഭിനന്ദിച്ചുകൊണ്ടുള്ള പ്രമേയത്തിനിടെയാണ് മന്ത്രി ദീപക് ധവാലികാര്‍ വിവാദ പ്രസ്താവന നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+