കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി സര്‍ക്കാര്‍ വീണ്ടും; ഗാന്ധി ജയന്തി ഇനി അവധി ദിവസമല്ല

  • By Gokul
Google Oneindia Malayalam News

പനജി: ഗാന്ധിജിയോട് വിമുഖത കാട്ടി ഗോവയിലെ ബിജെപി സര്‍ക്കാരിന്റെ നിലപാട് വിവാദമാകുന്നു. നാളിതുവരെ അവധിദിനമായിരുന്ന ഗാന്ധിജയന്തി ഇനിമുതല്‍ അവധി ദിനമാക്കേണ്ടെന്ന ഗോവ സര്‍ക്കാരിന്റെ തീരുമാനമാണ് വിവാദത്തിലായിരിക്കുന്നത്. 2015ലെ പൊതു അവധി ദിനങ്ങളുടെ പട്ടികയില്‍ ഗാന്ധി ജയന്തി ഉള്‍പ്പെടുത്തിയിട്ടില്ല.

കോണ്‍ഗ്രസ് വക്താവ് ദുര്‍ഗാദാസ് കാമത്ത് ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തി. കഴിഞ്ഞവര്‍ഷം വരെ ഗാന്ധിജയന്തി വാണിജ്യവ്യവസായ മേഖലയ്ക്ക് അവധി ദിനമായിരുന്നു. എന്നാല്‍ 2015 മുതല്‍ അങ്ങിനെയല്ലെന്ന് ദുര്‍ഗാദാസ് പറഞ്ഞു. ആര്‍എസ്എസ്സിന്റെ അജണ്ടയുടെ ഭാഗമായാണ് ഗാന്ധിജയന്തി അവധിദിനം ഒഴിവാക്കിയതെന്ന് അദ്ദേഹം ആരോപിച്ചു.

gandhi-jayanthi

ഗാന്ധിജയന്തി ഒഴിവാക്കിയ ബിജെപി സര്‍ക്കാര്‍ ഗാന്ധി ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയുടെ ജന്മദിനം അവധിദിനം ആക്കാന്‍ മടിക്കില്ലെന്നും കാമത്ത് പറഞ്ഞു. ഗാന്ധി ജയന്തി ഒഴിവാക്കിയെങ്കിലും സ്വാതന്ത്ര്യ ദിനം, അംബേദ്കര്‍ ജയന്തി, ഗണേശ ചതുര്‍ഥി എന്നീ ദിവസങ്ങളില്‍ നല്‍കിവരുന്ന അവധിക്ക് മാറ്റമില്ല.

കേന്ദ്രസര്‍ക്കാര്‍ ഗാന്ധി ജയന്തി ദിവസം അവധിദിനം അല്ലാതാക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഗോവന്‍ സര്‍ക്കാരിന്റെ തീരുമാനമെന്നാണ് വിവരം. അടുത്തിടെ ഗാന്ധിജിയെ ഇകഴ്ത്തിയും ഗോഡ്‌സെയെ പുകഴ്ത്തിയും ചില ഹിന്ദു സംഘടനകള്‍ വ്യാപകമായി രംഗത്തിറങ്ങുകയും ചെയ്തിട്ടുണ്ട്.

English summary
Goa dropping Gandhi Jayanthi as a holiday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X