കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് പകരം തൃണമൂല്‍ കോണ്‍ഗ്രസ്; ഗോവയില്‍ ദ്രുതനീക്കവുമായി ശിവസേന

Google Oneindia Malayalam News

പനാജി: ഗോവയില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി ശിവസേന. കഴിഞ്ഞ ആഴ്ച എന്‍ സി പിയുമായി സഖ്യമുണ്ടാക്കിയതിന് പിന്നലെ ശിവസേനയുടെ നീക്കം. ശിവസേന വക്താവ് സഞ്ജയ് റാവത്താണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസുമായി സഖ്യത്തിന് ശ്രമിച്ചിരുന്നെന്നും എന്നാല്‍ നടന്നില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

മഹാരാഷ്ട്രയിലേത് പോലെ മഹാവികാസ് അഘാഡി രൂപീകരിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു, പക്ഷേ പരാജയപ്പെട്ടു. കോണ്‍ഗ്രസ് നേതൃത്വം ആത്മപരിശോധന നടത്തണം. കാലങ്ങളായി കോണ്‍ഗ്രസിന് ജയിക്കാനാകാത്ത 10 സീറ്റ് സഖ്യകക്ഷികള്‍ക്ക് നല്‍കണമെന്ന ആവശ്യം കോണ്‍ഗ്രസ് അംഗീകരിച്ചില്ല. നേരത്തെ കോണ്‍ഗ്രസ്, എന്‍ സി പി, ശിവേസന ,തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ മഹാസഖ്യമുണ്ടാക്കി ഗോവയില്‍ ബി ജെ പിക്കെതിരെ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മൂന്ന് പാര്‍ട്ടികളുമായും സഖ്യമില്ലെന്ന് പ്രഖ്യാപിച്ച് ബി ജെ പിയെ ഒറ്റയ്ക്ക് നേരിടാനുള്ള തിരുമാനത്തിലാണ് കോണ്‍ഗ്രസ്.

sanjay

2019 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ബി ജെ പിയെ പുറത്താക്കാന്‍ അവസാന നിമിഷം ശിവസേനയുമായും എന്‍ സി പിയുമായും സഖ്യത്തിലെത്താന്‍ കോണ്‍ഗ്രസ് സമ്മതിച്ചിരുന്നു. സമാനമായി ഗോവയിലും സഖ്യരൂപീകരണം പ്രതീക്ഷിച്ചിരുന്നു. എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാര്‍ ഇതിന് മുന്‍കൈ എടുത്തെങ്കിലും ഫലമുണ്ടായില്ല. ഗോവയില്‍ സിന്ധുദുര്‍ഗ് ഉള്‍പ്പെടെയുള്ള മേഖലയില്‍ എന്‍ സി പിക്കും ശിവസേനയ്ക്കും സ്വാധീനമുണ്ട്.

ഏറ്റവും മികച്ച മുഖ്യനായി പട്നായിക്: പിന്നാലെ മമതയും സ്റ്റാലിനും, ബിജെപിയില്‍ നിന്നും ഒരാള്‍ മാത്രംഏറ്റവും മികച്ച മുഖ്യനായി പട്നായിക്: പിന്നാലെ മമതയും സ്റ്റാലിനും, ബിജെപിയില്‍ നിന്നും ഒരാള്‍ മാത്രം

അതേസമയം സഖ്യം വേണ്ട എന്ന നിലപാട് ഹൈക്കമാന്റിന്റേതായിരുന്നുവെന്നാണ് ഇത്തരം വിമര്‍ശനങ്ങളോട് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പട്ടോള്‍ പ്രതികരിച്ചത്. ബി ജെ പി അധികാരത്തില്‍ നിന്ന് മാറ്റാനാണ് മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ശിവസേന-എന്‍ സി പി സഖ്യത്തിന്റെ ഭാഗമായത്.
എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ കാര്യങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമാണ് അതിനാല്‍ സഖ്യത്തിന്റെ ആവശ്യം ഇല്ലെന്നും പട്ടോള്‍ കൂട്ടിച്ചേര്‍ത്തു.

ബംഗാള്‍ നിയമസഭയിലെ മികച്ച പ്രകടനത്തിന്റെ കരുത്തിലാണ് തൃണമൂല്‍ ഗോവയിലെത്തുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി രൂപീകരണത്തിനായുള്ള ശ്രമങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി നടത്തുകയും ചെയ്തിരുന്നു.

ദേഹത്ത് തൊട്ടാല്‍ കളി മാറും, അതാണ് സെമി കേഡര്‍; മുന്നറിയിപ്പുമായി മുരളീധരന്‍ദേഹത്ത് തൊട്ടാല്‍ കളി മാറും, അതാണ് സെമി കേഡര്‍; മുന്നറിയിപ്പുമായി മുരളീധരന്‍

Recommended Video

cmsvideo
ബിജെപിയെ തടയാനാവുക അവര്‍ക്ക് മാത്രം| Oneindia Malayalam

അതേസമയം ഗോവയില്‍ മഹാവികാസ് അഘാഡി മോഡല്‍ സഖ്യത്തിനുള്ള ശ്രമം പരാജയപ്പെട്ടതിന് കാരണം തങ്ങളല്ലെന്നാണ് കോണ്‍ഗ്രസ് പക്ഷം. ശിവസേനയും കോണ്‍ഗ്രസും ആവശ്യപ്പെട്ടത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത കാര്യങ്ങളാണെന്ന് കോണ്‍ഗ്രസുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. നിലവില്‍ ഒരു സീറ്റ് പോലും ഇല്ലാത്ത പാര്‍ട്ടിയാണ് ശിവസേന. എന്‍ സി പിക്കാണെങ്കില്‍ ഒരു എം എല്‍ എയാണ് ഉള്ളത്. ഇത്തരത്തിലുള്ള രണ്ട് പാര്‍ട്ടികളുമായി ചേര്‍ന്ന് ഒരു റിസ്‌കെടുക്കാന്‍ കോണ്‍ഗ്രസിന് താല്‍പര്യമില്ലായിരുന്നു.

English summary
Shiv Sena forms alliance with Trinamool Congress in Goa The Shiv Sena's move comes after it allied with the NCP last week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X