ഗോവയില്‍ കുതിരക്കച്ചവടത്തിന് അവസരമൊരുങ്ങുന്നു?കറുത്തകുതിരകളായി എംജിപിയും ഗോവ ഫോര്‍വേര്‍ഡും
ഏറ്റവും പുതിയ ഫലസൂചനകള്‍ പ്രകാരം കോണ്‍ഗ്രസിന് 12 സീറ്റുകളില്‍ മാത്രമാണ് മുന്നേറ്റമുള്ളത്.
പനാജി: ബിജെപിയ്ക്ക് കനത്ത തിരിച്ചടി നേരിടുന്ന ഗോവയില്‍ കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം മാത്രം. ഏറ്റവും പുതിയ ഫലസൂചനകള്‍ പുറത്തുവന്നപ്പോഴും ആര്‍ക്കും കേവല ഭൂരിപക്ഷം നേടാന്‍ സാധിക്കാത്തത് സംസ്ഥാനത്ത് രാഷ്ട്രീയ കുതിരക്കച്ചവടത്തിന് അവസരമൊരുങ്ങുമെന്ന് സൂചന നല്കുന്നു.
ബിജെപിയ്ക്ക് ബദലായി മത്സരിച്ച മഹാരാഷ്ട്രാവാദി ഗോമന്തക്ക് പാര്‍ട്ടി മികച്ച മുന്നേറ്റമുണ്ടാക്കി. ബിജെപിയുടെ വോട്ടുകള്‍ വലിയ തോതില്‍ ചോര്‍ത്താന്‍ എംജിപിയ്ക്കും ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിക്കും കഴിഞ്ഞു. സംസ്ഥാനത്ത് ആദ്യമായി ഒറ്റയ്ക്ക് മത്സരിക്കാനിറങ്ങിയ എന്‍സിപിയ്ക്ക് ഒരു സീറ്റില്‍ വിജയിക്കാനായെന്നതും ശ്രദ്ധേയമാണ്.

ബിജെപി തൊട്ടുപിന്നില്‍...
ഏറ്റവും പുതിയ ഫലസൂചനകള്‍ പ്രകാരം കോണ്‍ഗ്രസിന് 12 സീറ്റുകളില്‍ മാത്രമാണ് മുന്നേറ്റമുള്ളത്. 8 സീറ്റുമായി ബിജെപി തൊട്ടുപിറകെയുണ്ട്. ആംആദ്മി പാര്‍ട്ടിക്ക് വെല്ലുവിളിയുയര്ത്താനായില്ലെന്ന് മാത്രമല്ല, എല്വിന് ഗോമസടക്കമുള്ള അവരുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് കനത്ത പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്.

പാര്‍ട്ടികളുടെ നിലപാട്...
നിലവിലെ ഫലസൂചനകള്‍ പ്രകാരം ഗോവയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമായ 21 എന്ന സംഖ്യയിലെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. നേരിയ മുന്‍തൂക്കമുള്ള കോണ്‍ഗ്രസ് എംജിപി, ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി, എന്‍സിപി, സ്വതന്ത്രര്‍ എന്നിവരെ കൂട്ടുപിടിച്ച് ഭരണം പിടിക്കുമോ എന്നത് കണ്ടറിയേണ്ടതാണ്. ആകെ 40 സീറ്റുകളുള്ള ഗോവയില്‍ എംജിപി, ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി എന്നിവര്‍ സ്വീകരിക്കുന്ന നിലപാടുകളാവും ആര് ഭരിക്കണമെന്ന് തീരുമാനിക്കുകയെന്ന് തീര്‍ച്ചയാണ്.

മനോഹര്‍ പരീക്കര്‍ ഇഫക്ടുണ്ടായില്ല...
മുന്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ മനോഹര്‍ പരീക്കറിനെ മുന്നില്‍ നിര്‍ത്തിയാണ് ബിജെപി സംസ്ഥാനത്ത് പ്രചാരണം നടത്തിയത്. എന്നാല്‍ അതൊന്നും ഇത്തവണ വോട്ടായി മാറിയില്ല എന്നുവേണം കരുതാന്‍. മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കറുടെ തോല്‍വി ബിജെപിയ്ക്ക് കനത്ത ആഘാതമായി. ആംആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന എല്വിന് ഗോമസും പരാജയപ്പെട്ടു.

പ്രവചനാതീതം...
ആകെ 40 മണ്ഡലങ്ങളുള്ള സംസ്ഥാനത്തെ വോട്ടെണ്ണല്‍ വളരെ പതുക്കെയാണ് പുരോഗമിക്കുന്നത് വോട്ടെണ്ണല്‍ ആരംഭിച്ച് നാല് മണിക്കൂര്‍ പിന്നിട്ടിട്ടും ഇരുപത്തിമൂന്നോളം മണ്ഡലങ്ങളിലെ ഫലസൂചനകള്‍ മാത്രമാണ് പുറത്തുവന്നത്. നിലവിലെ ട്രെന്‍ഡ് പ്രകാരം സംസ്ഥാനത്ത് തൂക്കുസഭയ്ക്ക് സാധ്യതയുണ്ട്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications