
ഗോവയിൽ താമര തുടരും: ബിജെപി മന്ത്രിസഭ വീണ്ടും അധികാരത്തിലേക്ക്: തിങ്കളാഴ്ച സത്യപ്രതിജ്ഞ
ഡൽഹി: ഗോവയിൽ ബിജെപി മന്ത്രിസഭ വരുന്ന തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. 650 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബിജെപി വിജയം കരസ്ഥമാക്കി. മുഖ്യമന്ത്രി പ്രമോദ് സാവന്ത് തന്നെ ഗോവയിൽ മുഖ്യമന്ത്രിയായി തുടരും.
മൂന്ന് സ്വതന്ത്ര ബിജെപിയെ പിന്തുണയ്ക്കാൻ രംഗത്തെത്തിയിട്ടുണ്ട്. ബിജെപി നേതാക്കൾ ഇന്ന് ഗവർണർ പി എസ് ശ്രീധരൻ പിള്ളയെ കാണും. മന്ത്രിസഭ രൂപീകരിക്കുന്നതിന് ചർച്ചകൾക്ക് വേണ്ടിയാണ് കൂടിക്കാഴ്ച.
ബിജെപിക്ക് ഗോവയിൽ തുടർ ഭരണം ഉണ്ടാകും എന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. സംസ്ഥാനത്ത് ബിജെപി തുടർ ഭരണം ഉണ്ടാകുമെന്നും മുഖ്യമന്ത്രി സ്ഥാനത്ത് താൻ തന്നെ തുടരുമെന്നും പ്രമോദ് സാവന്ത് പ്രതികരിച്ചിരുന്നു.

എം ജി പി സ്വതന്ത്രരും ബിജെപിയെ പിന്തുണയ്ക്കും എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ബിജെപി സർക്കാർ രൂപീകരിക്കുന്നതിലേക്ക് പ്രമോദ് സാവന്ത് സ്വതന്ത്രരുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പ് ഫലങ്ങൾ മുൻപ് തന്നെ ഗോവയിൽ ബിജെപി സർക്കാർ ഭരണം നിലനിർത്തുമെന്നും ബിജെപി കേന്ദ്ര നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. മൂന്ന് സ്വതന്ത്ര സ്ഥാനാർത്ഥികൾ ബിജെപിയ്ക്ക് അനുകൂലമാണെന്ന് ഗോവ ബിജെപി സംസ്ഥാന അധ്യക്ഷൻ സദാനന്ദ ഷേട്ട് തനാവാഡെ വ്യക്തമാക്കിയിരുന്നു.
വമ്പൻ ആഘോഷത്തിൽ ബിജെപി : പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം; നേട്ടം ചർച്ച ചെയ്യും

അതേസമയം, ഗോവയിലെ ബി ജെ പി യുടെ ചുമതലയുള്ള സി ടി രവിയും സ്വതന്ത്ര സ്ഥാനാർത്ഥികളുടെ പിന്തുണ ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു. ബിജെപിയ്ക്ക് ഭരണ തുടർച്ച ഉറപ്പായതോടെ കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. 40 നിയമസഭ മണ്ഡലങ്ങളാണ് ഗോവയിൽ ഉള്ളത്. ഇതിൽ നിയമസഭയിൽ 21 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനായി ആവിശ്യമായിട്ടുളളത്. കോൺഗ്രസ് 12 സീറ്റിൽ നിൽക്കുമ്പോൾ 19 സീറ്റിലാണ് ബിജെപി നില ഉറപ്പിച്ചിരിക്കുന്നത്. അവശേഷിക്കുന്ന സീറ്റിൽ ടിഎംസി മുന്നണിയായ മഹരാഷ്ട്രവാതി ഗോമന്ദക്ക് പാർട്ടി മൂന്ന് സീറ്റ്, ആം ആദ്മി പാർട്ടി രണ്ട് സീറ്റ് എന്നിങ്ങനെയാണ്.

അതേസമയം, എന്നാൽ, 4 സംസ്ഥാനങ്ങളിൽ ബിജെപി വിജയം കരസ്ഥമാക്കിയിരിക്കുകയാണ്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലാണ് നേട്ടം ഉണ്ടായിരിക്കുന്നത്. ഏറ്റവും വലിയ ഒറ്റ കക്ഷിയായി ഉയർന്ന ബിജെപി ഈ 4 സംസ്ഥാനങ്ങളിൽ വിജയം ആഘോഷിക്കുകയാണ്. ഉത്തർപ്രദേശിൽ ചരിത്ര നേട്ടവുമായി യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി തുടരും. യോഗി ആദിത്യനാഥ് ഉൾപ്പെടെ ബിജെപി മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും വിജയിച്ചു എന്നതാണ് ഇത്തവണത്തെ പ്രധാന പ്രത്യേകത. 37 കൊല്ലത്തിനുശേഷമാണ് ഉത്തർപ്രദേശിൽ ഒരു പാർട്ടിക്ക് വീണ്ടും തുടർ ഭരണം ലഭിക്കുന്നത്.
രാഹുൽഗാന്ധിക്ക് എത്ര കാവി പുതച്ചാലും മറ്റൊരു മോദിയാകാൻ കഴിയില്ല: വിമർശനവുമായി കെടി ജലീല്

ഇത് ബിജെപിയെ സംബന്ധിച്ച് മികച്ച നേട്ടമാണ്. ഈ ചരിത്ര നേട്ടത്തിന്റെ ആഹ്ലാദത്തിലാണ് ഇപ്പോൾ ഉത്തരപ്രദേശ്. 44 .6 ശതമാനം വോട്ട് നേടിയിരിക്കുകയാണ് ഇവിടെ ബിജെപി. 2017 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അഞ്ച് ശതമാനമാണ് നിലവിൽ മെച്ചപ്പെട്ട ഇരിക്കുന്നത്. അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടി പകുതി സീറ്റുകളുമായി പിന്നിൽ ആയി. ഇത് കഴിഞ്ഞ തെരഞ്ഞെടുപ്പിയെ അപേക്ഷിച്ച് നേട്ടമുണ്ടാക്കി. എന്നാൽ, പാർട്ടിയുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് ഈ നേട്ടം വളരെ താഴെയാണ്.

കോൺഗ്രസിനെയും ബിഎസ്പിയും തകർത്ത് കളഞ്ഞാണ് ബിജെപി നേട്ടം കൈവരിച്ചത്. സമാജ് വാദി പാർട്ടിക്ക് വിചാരിച്ചതുപോലെ നേട്ടം കരസ്ഥമാക്കാൻ കഴിഞ്ഞില്ല. എന്നാൽ, വോട്ട് എണ്ണി തുടങ്ങിയപ്പോൾ മുതൽ ഉത്തർപ്രദേശിൽ ബിജെപി ശക്തമായ ലീഡ് നില ഉയർത്തിയിരുന്നു. കോൺഗ്രസിൻറെ ശ്രദ്ധാ കേന്ദ്രങ്ങളിൽ പോലും ബിജെപി തൂത്തുവാരി. റായ്ബറേലിയിൽ കോൺഗ്രസിനെ തകർത്ത് വീഴ്ത്തി ബിജെപി മുന്നിലായി. ഇവിടെ ബിജെപി സ്ഥാനാർത്ഥി അദിതി സിംഗാണ് ജേതാവ് ആയത്. എന്നാൽ, കോൺഗ്രസിന്റെ സ്ഥാനാർത്ഥി ആയ മനീഷ് ചൗഹാൻ പിന്നിലായി.