ഗോവയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം,തൂക്കുസഭയ്ക്ക് സാധ്യത?ലക്ഷ്മികാന്ത് പര്‍സേക്കര്‍ പരാജയപ്പെട്ടു...
ബിജെപിയുടെ പല പ്രമുഖ സ്ഥാനാര്‍ത്ഥികളും പിന്നിലാണ്.
പനാജി: വോട്ടെണ്ണല്‍ പതുക്കെ പുരോഗമിക്കുന്ന ഗോവയില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. എക്‌സിറ്റ് പോള്‍ ഫലങ്ങളെ അപ്രസ്‌ക്തമാക്കി കോണ്‍ഗ്രസ് സംസ്ഥാനത്ത് അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവെച്ചതാണ് ബിജെപിയെ പിന്നോട്ടടിച്ചിരിക്കുന്നത്. ബിജെപിയുടെ പല പ്രമുഖ സ്ഥാനാര്‍ത്ഥികളും പിന്നിലാണ്.

ആംആദ്മി പാര്‍ട്ടിക്ക് സംസ്ഥാനത്ത് ഒരു മുന്നേറ്റവും നടത്താനായില്ല എന്നതും ശ്രദ്ധേയമാണ്. 10 മണിയോടെ 20 മണ്ഡലങ്ങളിലെ ഫലസൂചനകളാണ് പുറത്തുവന്നിരിക്കുന്നത്. ഇതില്‍ ഒമ്പത് സീറ്റുകളില്‍ കോണ്‍ഗ്രസും, 7 സീറ്റുകളില്‍ ബിജെപിയും മുന്നേറ്റം തുടരുകയാണ്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ലക്ഷ്മികാന്ത് പര്‍സേക്കര്‍ മാന്‍ഡേം മണ്ഡലത്തില്‍ പരാജയപ്പെട്ടത് ബിജെപിയ്ക്ക് കനത്ത തിരിച്ചടിയായി. 2012ല്‍ കേവല ഭൂരിപക്ഷമായ 21 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. കോണ്‍ഗ്രസിന് 9 സീറ്റുകളും മറ്റുള്ളവര്‍ക്ക് 10 സീറ്റുകളുമാണ് ലഭിച്ചത്.












Click it and Unblock the Notifications