കോണ്‍ഗ്രസിന്റെ മുന്നേറ്റം!ബിജെപിയുടെ അഹങ്കാരത്തിനേറ്റ പ്രഹരം,നിലംതൊടാതെ ആംആദ്മി...
ആദ്യമായി മത്സരിക്കാനിറങ്ങിയ എന്‍സിപിയ്ക്കും സംസ്ഥാനത്ത് മെച്ചപ്പെട്ട മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചുവെന്നതും ശ്രദ്ധേയമാണ്.
പനാജി: ഗോവയില്‍ എളുപ്പത്തില്‍ ജയിച്ചുകയറാമെന്ന ബിജെപിയുടെ മോഹത്തിന് അപ്രതീക്ഷിത തിരിച്ചടി. മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കറിന്റെ തോല്‍വി ബിജെപിയ്ക്ക് കനത്ത പ്രഹരമായി. ബിജെപിയുടെ അഹങ്കാരത്തിന് ജനങ്ങള്‍ വിധിയെഴുതിയെന്നാണ് ഗോവയിലെ തിരഞ്ഞെടുപ്പ് നിരീക്ഷര്‍ വിലയിരുത്തുന്നത്.
ലക്ഷ്മികാന്ത് പര്‍സേക്കര്‍ മത്സരിച്ച മാന്‍ഡ്രേം മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ദയാനന്ദ് രഘുനാഥ് സോപ്‌തെയാണ് വിജയിച്ചത്. മണ്ഡലത്തിലെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പര്‍സേക്കര്‍ക്ക് സ്വാധീനം ചെലുത്താന്‍ കഴിയാതിരുന്നതും, വികസനമുരടിപ്പുമാണ് കോണ്‍ഗ്രസിന് അനുകൂലമായത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന എംജിപി,ശിവസേന തുടങ്ങിയവര്‍ മഹാസഖ്യമെന്ന പേരില്‍ മത്സരിച്ചതും ബിജെപിയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുന്നു.

ആദ്യമായി മത്സരിക്കാനിറങ്ങിയ എന്‍സിപിയ്ക്കും സംസ്ഥാനത്ത് മെച്ചപ്പെട്ട മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചുവെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ ഗോവയില്‍ ശക്തമായ വെല്ലുവിളിയുയര്‍ത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ആംആദ്മി പാര്‍ട്ടിക്ക് ഒരു ഘട്ടത്തിലും മുന്നേറാന്‍ കഴിഞ്ഞില്ല. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രചാരണത്തിനെത്തിയിട്ടും, പ്രമുഖ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചിട്ടും ആംആദ്മിക്ക് ഗോവയില്‍ കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.












Click it and Unblock the Notifications