പോസ്റ്റല്‍ ബാലറ്റ് ഇലക്ടോണിക്സിലേക്ക്; ഗോവ രാജ്യത്തെ ആദ്യ സംസ്ഥാനമാകും
പനജി: പോസ്റ്റല്‍ ബാലറ്റുകള്‍ ഇനിമുതല്‍ കടലാസുകളില്‍ നിന്നും ഇലട്രോണിക്സ് മോഡിലേക്ക്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗോവയിലാണ് ആദ്യമായി ഇത്തരമൊരു പരീക്ഷണം നടത്തുന്നത്. സര്‍വീസ് വോട്ടര്‍മാര്‍ക്ക് ലഭിക്കുന്ന ഫോമുകള്‍ ഓണ്‍ലൈനില്‍നിന്നും ഡൗണ്‍ലോഡ് ചെയ്തശേഷം ഇ മെയില്‍ ആയി അയക്കുകയാണ് ചെയ്യേണ്ടതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സയീദ് നസീം സെയ്ദി പറഞ്ഞു.
ഇതിലൂടെ പോസ്റ്റല്‍ ബാലറ്റ് ട്രാന്‍സ്ഫര്‍ ചെയ്യുന്ന സമയം ലാഭിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. വലിയ തോതില്‍ സര്‍വീസ് വോട്ടര്‍മാര്‍ ഈ സേവനം ഉപയോഗിക്കുമെന്നാണ് കരുതുന്നത്. രാജ്യത്തുതന്നെ ഇത്തരമൊരു പരീക്ഷണം ആദ്യമാണ്. പരീക്ഷണം വിജയിച്ചാല്‍ രാജ്യമെമ്പാടും ഭാവിയില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ഇലക്ട്രോണിക്സ് മോഡിലേക്ക് മാറ്റുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.

ഡിഫന്‍സ്, പാരാ മിലിട്ടറി ഫോഴ്സ് തുടങ്ങിയവയായി ഗോവയില്‍ 822 സര്‍വീസ് വോട്ടര്‍മാരുണ്ട്. കള്ളവോട്ട് തടയാന്‍ നൂതന മാര്‍ഗംകൂടി ഗോവയില്‍ പരീക്ഷിക്കുന്നുണ്ട്. Voter- Verified Paper Audit Trail machines(VVPAT) ഗോവയിലെ എല്ലാ മണ്ഡലത്തിലും പരീക്ഷിക്കുമെന്ന് കമ്മീഷണര്‍ പറയുന്നു. ഇതിലൂടെ ഓരോ വോട്ടും അതാത് വോട്ടര്‍മാര്‍തന്നെയാണ് ചെയ്തതെന്ന് ഉറപ്പുവരുത്തും.
ഗോവ ചെറിയ സംസ്ഥാനമായതുകൊണ്ടും കൂടുതല്‍ ക്രമസമാധാന പ്രശ്നമില്ലാതെ വോട്ടെടുപ്പ് നടക്കുന്നതിനാലുമാണ് പുതിയ പരീക്ഷണങ്ങള്‍ ഇവിടെ നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രേരിപ്പിക്കുന്നത്. പരീക്ഷണം വിജയിച്ചാല്‍ പതുക്കെ മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് കമ്മീഷന്റെ നീക്കം.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications