കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവയില്‍ വീണ്ടും പ്രതിസന്ധി.. മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനും അമിത് ഷായ്ക്കുമെതിര ഭരണകക്ഷി

  • By
Google Oneindia Malayalam News

മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ആശുപത്രിയില്‍ ആയ പിന്നാലെ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി ബിജെപിയെ ഗോവയില്‍ വരിഞ്ഞ് മുറുക്കുന്നു.കോണ്‍ഗ്രസ് ഉയര്‍ത്തിയ വെല്ലുവിളിയെ പ്രതിരോധിക്കാന്‍ മന്ത്രിസഭയില്‍ അഴിച്ചുപണി നടത്തിയ പിന്നാലെയാണ് പുതിയ വിവാദം.

മുസ്ലീം യുവാവിനെ പ്രണയിച്ച യുവതിക്ക് പോലീസിന്‍റെ ക്രൂര മര്‍ദ്ദനം!! വീഡിയോമുസ്ലീം യുവാവിനെ പ്രണയിച്ച യുവതിക്ക് പോലീസിന്‍റെ ക്രൂര മര്‍ദ്ദനം!! വീഡിയോ

ഭരണകക്ഷിയായ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയാണ് മുഖ്യമന്ത്രി പരീക്കറിനും ബിജെപിക്കുമെതിരെ രംഗത്ത് എത്തിയത്. വരും ദിവസങ്ങളില്‍ ഗോവന്‍ രാഷ്ട്രീയം കലങ്ങിമറിയും എന്ന സൂചനയാണ് ഗോവ ഫോര്‍വേഡ് പാര്‍ട്ടി മുന്നോട്ട് വെയ്ക്കുന്നത്.

രാഷ്ട്രീയ പ്രതിസന്ധി

രാഷ്ട്രീയ പ്രതിസന്ധി

മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ക്യാന്‍സര്‍ ബാധിതനായി അമേരിക്കയില്‍ ചികിത്സയില്‍ പോയ പിന്നാലെയാണ് ഗോവയില്‍ അതൃപ്തി ഉടലെടുത്തത്. ഭരണ സ്തംഭനമാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ് ഗവര്‍ണറെ സമീപച്ചതോടെയാണ് മന്ത്രിസഭയില്‍ ബിജെപി അഴിച്ച് പണി നടത്തിയത്.

 മാറ്റി

മാറ്റി

പരീക്കറെ കൂടാതെ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്ന നഗരവികസന ചുമതലയുള്ള മന്ത്രി ഫ്രാന്‍സിസ് ഡിസൂസ, ഊര്‍ജ വകുപ്പ് മന്ത്രി പന്തുറാങ് മദ്‌കൈകര്‍ എന്നിവരെയാണ് മന്ത്രിസഭയില്‍ നിന്ന് മാറ്റിയത്. പകരം ബിജെപി എംഎല്‍എമാരായ നിലേഷ് കബ്രാള്‍, മിലിന്ത് നായിക് എന്നിവര്‍ക്ക് ചുമതല നല്‍കി.

 നിര്‍ദ്ദേശം

നിര്‍ദ്ദേശം

പരീക്കറിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് നീക്കമെന്നായിരുന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ തന്‍റെ രാജി വിവരം അറിയില്ലെന്നും പാര്‍ട്ടിയില്‍ നിന്നും ഇത്തരം ഒരു നീക്കം പ്രതീക്ഷിച്ചില്ലെന്നും ഫ്രാന്‍സിസ് ഡിസൂസ വ്യക്തമാക്കിയിരുന്നു.

 അതൃപ്തി

അതൃപ്തി

എന്തു കൊണ്ടാണ് തന്നെ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കിയതെന്ന് അറിയുന്നതിന് മുഖ്യമന്ത്രിയെ താന്‍ വിളിച്ചിരുന്നെങ്കിലും പാര്‍ട്ടി തിരുമാനമാണെന്ന് പറഞ്ഞ് തന്നെ തഴയുകയായിരുന്നെന്നും ഫ്രാന്‍സിസ് പറഞ്ഞിരുന്നു.

 രാജി

രാജി

ബിജെപിയുടെ തിരുമാനത്തിനെതിരെ ഭരണകക്ഷികളില്‍ തന്നെ മുറുമുറുപ്പ് ശക്തമായിരുന്നു. പുതിയ മന്ത്രിമാരെ നിയമിച്ച മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എംഎല്‍എയായ പ്രസാദ് ഗവോന്‍കര്‍ ഗോവ ഫോറസ്റ്റ് ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷനില്‍ നിന്നും രാജിവെച്ചിരുന്നു.

 തിരുമാനം

തിരുമാനം

ഇതിനു പിന്നാലെഭരണകക്ഷിയായ ഗോവ ഫോര്‍വേഡ് പാര്‍ട്ടി രംഗത്തെത്തി. കോണ്‍ഗ്രസിനെ നേരിടാന്‍ ഇത്ര പെട്ടെന്ന് ഒരു തിരുമാനം ബിജെപി എടുക്കേണ്ടിയിരുന്നില്ലെന്ന് ജിഎഫ്പി പ്രസിഡന്‍റ് വിജയ് സര്‍ദേശായി പറഞ്ഞു.

 മന്ത്രിസഭാ വികസനം

മന്ത്രിസഭാ വികസനം

സഖ്യ സര്‍ക്കാരില്‍ ഒരു കക്ഷിമാത്രം ഒറ്റയ്ക്ക് തിരുമാനമെടുക്കുന്നത് ശരിയായ രീതിയല്ല. എല്ലാവരോടും ചര്‍ച്ച് ചെയ്യുകയും ആലോചിച്ച് തിരുമാനമെടുക്കുന്നതുമാണ് ജനാധിപത്യ രീതി.

 അംഗീകരിക്കില്ല

അംഗീകരിക്കില്ല

പുതിയ മന്ത്രിമാരോട് യാതൊരു വിരോധവും ഇല്ല. ഇത് ബിജെപിക്കുള്ളിലെ ആഭ്യന്തര കാര്യമാണ്. എന്നാല്‍ ജനങ്ങളുടേയോ സര്‍ക്കാരിന്‍റെയോ വികാരത്തെ ഹനിക്കുന്ന തിരുമാനം സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ല.

 രാജിവെച്ചു

രാജിവെച്ചു

ബിജെപിയുടെ തിരുമാനം ഭരണകക്ഷിയുടേയോ ജനങ്ങളുടേയോ ഇംഗിതമല്ലെന്നും അതിന് എതിരായത് കൊണ്ടാണ് സ്വതന്ത്ര എംഎല്‍എ രാജിവെച്ചതെന്നും വിജയ് പറഞ്ഞു. ഇപ്പോഴും ഗോവയിലെ പ്രതിസന്ധിക്ക് അയവ് വന്നിട്ടില്ലെന്നും വിജയ് വ്യക്തമാക്കി.

 എംജിപിയും

എംജിപിയും

ബിജെപിക്കെതിരെ ഭരണകക്ഷിയായ എംജിപിയും നേരത്തേ രംഗത്തെത്തിയിരുന്നു. ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രിയെ മാറ്റണമെന്ന് തന്നെയാണ് ഇപ്പോഴും എംജിപി നിലപാട്. അതേസമയം സഖ്യകക്ഷികളേയും സ്വതന്ത്രരേയും അനുനയിപ്പിക്കാനുള്ള ശ്രമം ഇപ്പോഴും ബിജെപി തുടരുകയാണ്.

 അമിത് ഷാ

അമിത് ഷാ

എന്ത് വിലകൊടുത്തും സംസ്ഥാനത്തെ ബിജെപി ഭരണം നിലനിര്‍ത്തണമെന്ന നിര്‍ദ്ദേശമാണ് അമിത് ഷാ സംസ്ഥാന നേതാക്കളോട് ഇപ്പോഴും ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രി പദത്തിന് വേണ്ടി സഖ്യം പൊളിക്കാന്‍ കൂട്ടുനില്‍ക്കരുതെന്നാണ് അമിത് ഷാ ഇടഞ്ഞു നില്‍ക്കുന്ന പ്രാദേശിക കക്ഷികളോട് ആവശ്യപെടുന്നുണ്ട്.

 അധികാരം പിടിച്ചു

അധികാരം പിടിച്ചു

മൂന്ന് വീതം സീറ്റുള്ള ജിഎഫ്പി, എംജിപി പാര്‍ടികളുടെയും മൂന്ന് സ്വതന്ത്ര്യ അംഗങ്ങളുടെയും പിന്തുണയിലാണ് ബിജെപി ഗോവയിൽ അധികാരം പിടിച്ചത്. മനോഹര്‍ പരീക്കര്‍ ചികിത്സയിൽ പോയതിന് പിന്നാലെ 21 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് കോണ്‍ഗ്രസ് രംഗത്തുവന്നതാണ് ഗോവയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കുന്നത്.

പ്രതികൂലം

പ്രതികൂലം

മധ്യപ്രദേശ്, രാജസ്ഥാന്‍, മിസോറാ, ചത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്ത ഘട്ടത്തില്‍ ഗോവയില്‍ ബിജെപിക്ക് അധികാരം നഷ്ടപ്പെട്ടാല്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അത് ബിജെപിയെ പ്രതികൂലമായി ബാധിക്കും.

 കോണ്‍ഗ്രസിന് മുന്നേറ്റം

കോണ്‍ഗ്രസിന് മുന്നേറ്റം

അതേസമയം ഗോവയില്‍ ഭരണത്തിലേറാന്‍ സാധിച്ചാല്‍ അത് കോണ്‍ഗ്രസിന് ഏറെ ഗുണകരമായേക്കും. പ്രത്യേകിച്ച് വരാനിരിക്കുന്ന നിയമസഭാ ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് മികച്ച വിജയ സാധ്യത കല്‍പ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍. ഇത് മുതലെടുക്കാനായാല്‍ ബിജെപിയെ അധികാരത്തല്‍ നിന്ന് തൂത്തെറിയാന്‍ ആകുമെന്നാണ് കോണ്‍ഗ്രസ് കണക്കാക്കുന്നത്.

ബിജെപി വിട്ട മാനവേന്ദ്ര സിങ്ങും കോണ്‍ഗ്രസിലേക്ക്.. പരാജയ ഭീതി ബിജെപിയെ വരിഞ്ഞ് മുറുക്കുന്നുബിജെപി വിട്ട മാനവേന്ദ്ര സിങ്ങും കോണ്‍ഗ്രസിലേക്ക്.. പരാജയ ഭീതി ബിജെപിയെ വരിഞ്ഞ് മുറുക്കുന്നു

മാറ്റത്തിന്റെ പുതിയ കാറ്റ്; ബിജെപിയില്‍ നിന്നടക്കം ഉന്നത നേതാക്കള്‍ കോണ്‍ഗ്രസ്സില്‍ ചേക്കേറുന്നുമാറ്റത്തിന്റെ പുതിയ കാറ്റ്; ബിജെപിയില്‍ നിന്നടക്കം ഉന്നത നേതാക്കള്‍ കോണ്‍ഗ്രസ്സില്‍ ചേക്കേറുന്നു

English summary
Goa Forward Party Unhappy With the Way Ally BJP Changed Manohar Parrikar Cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X