ഗോവയില്‍ മോഡേണ്‍ വസ്ത്രങ്ങളുടെ നിരോധനം നീക്കി
പനാജി: ഗോവയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി ടീ ഷര്‍ട്ടുകളും ജീന്‍സുകളും ഇനി ധൈര്യമായി ധരിക്കാം. ജീവനക്കാരുടെ വസ്ത്രധാരണം സംബന്ധിച്ചു പുറത്തിറക്കിയ വിവാദ ഉത്തരവ് സംസ്ഥാന കലാ-സാംസ്‌കാരിക വകുപ്പ് പിന്‍വലിച്ചു.
ഓഫീസ് സമയത്ത് സ്ലീവ്‌ലെസ് വസ്ത്രങ്ങള്‍, ടീ ഷര്‍ട്ടുകള്‍, ജീന്‍സ്, മള്‍ട്ടി പോക്കറ്റഡ് പാന്റുകള്‍ എന്നിവ ധരിച്ച് ഓഫിസിലെത്തുന്നതു വിലക്കിക്കൊണ്ട് നേരത്തെ ഇറക്കിയ ഉത്തരവ് വന്‍ വിവാദമായതിനാലാണ് പിന്‍വലിച്ചത്.

വസ്ത്രധാരണത്തെ വിലക്കിയ ബിജെപി സര്‍ക്കാരിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിപക്ഷം ശക്തമായി രംഗത്തു വന്നിരുന്നു.
കലാ സാംസ്‌കാരിക മന്ത്രി ദയാനന്ദ് മണ്ഡ്‌രേക്കര്‍ വിവാദ ഉത്തരവിന്റെ കാര്യം നേരത്തെ സഭയില്‍ സമ്മതിക്കുകയും ചെയ്തു. ആദ്യ ഉത്തരവ് ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കിയതിനാല്‍ പിന്‍വലിക്കുന്നുവെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്.












Click it and Unblock the Notifications