കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡേണ്‍ വസ്ത്രള്‍ക്ക് ഗോവയില്‍ നിരോധനം

  • By Mithra Nair
Google Oneindia Malayalam News

പനാജി: നിങ്ങളറിഞ്ഞോ, മോഡേണ്‍ വസ്ത്രങ്ങള്‍ക്ക് ഗോവയില്‍ വിലക്ക് .കലാ സാംസ്‌ക്കാരിക വകുപ്പിലെ ഉദ്യോഗസ്ഥരുടെ വേഷത്തിലെ ഔചിത്യം നിലനിര്‍ത്താനായി ഗോവന്‍ സര്‍ക്കാരിന്റെ വ്യത്യസ്ത നിരോധനവുമായി വന്നിരിക്കുകയാണ്.

ഓഫീസ് സമയത്ത് സ്ലീവ്‌ലെസ് വസ്ത്രങ്ങള്‍, ടീ ഷര്‍ട്ടുകള്‍, ജീന്‍സ്, മള്‍ട്ടി പോക്കറ്റഡ് പാന്റുകള്‍ എന്നിവ ധരിക്കാന്‍ പാടില്ല. ഇവ ധരിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ ജീവനക്കാരെ വിലക്കിയിരിക്കുകയാണ് അധികൃതര്‍.

dress-.jpg -Properties

നിയമസഭയില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടിയായി വകുപ്പ് മന്ത്രിയായ ദയാനന്ദ് മന്‍ഡ്രേക്കര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഔദ്യോഗിക വസ്ത്രങ്ങള്‍ മാത്രം ധരിക്കാനാവശ്യപ്പെട്ട് വകുപ്പ് മേധാവി പ്രസാദ് ലോലിയെങ്കാര്‍ അടുത്ത കാലത്ത് ഉത്തരവു പുറപ്പെടുവിച്ചതായി അദ്ദേഹം അറിയിച്ചു. ഡ്രസ് കോഡ് ലംഘനം പരിശോധിക്കാനായി വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടര്‍മാക്ക് പ്രത്യേക ചുമതല നല്‍കിയിട്ടുമുണ്ട്.

English summary
In a bid to "maintain decorum", Goa government's art and culture department has asked its employees not to wear sleeveless clothes, jeans, T-shirts and multi-pocketed pants during the office hours.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X