കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്ണുങ്ങള്‍ക്ക് കുട്ടിയുടുപ്പ് വേണ്ടെന്ന് ഗോവ മന്ത്രി

Google Oneindia Malayalam News

പനാജി: വിവാദങ്ങള്‍ എത്രയെണ്ണം വന്നാലും ബി ജെ പിയുടെ മന്ത്രിമാര്‍ ആര്‍ഷ ഭാരത സംസ്‌കാരം വിട്ട് ഒരു കളിയില്ല എന്ന മട്ടിലാണ്. സ്ത്രീകളുടെ കുട്ടിയുടുപ്പം പബ്ബുകളും ഇന്ത്യയുടെ സംസ്‌കാരമല്ല എന്ന പ്രസ്താവനയുമായി ഗോവ പൊതുമരാമത്ത് മന്ത്രി സുദിന്‍ ദവാലികറാണ് രംഗത്ത് വന്നിരിക്കുന്നത്. ഗര്‍ഭ നിരോധന ഉറയും ലൈംഗിക ബോധവത്കരണവും നമ്മുടെ സംസ്‌കാരത്തിന് പറ്റിയതല്ല എന്ന് കേന്ദ്രമന്ത്രി ഡോ ഹര്‍ഷവര്‍ദ്ധനന്‍ പറഞ്ഞത് നേരത്തെ വിവാദമായിരുന്നു.

ഗോവയിലെ സ്ത്രീകള്‍ മദ്യപിക്കാന്‍ പാടില്ല എന്നും മന്ത്രി സുദിന്‍ ദവാലികര്‍ പറയുന്നു. സ്ത്രീകള്‍ മദ്യപിക്കരുത് എന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുകയാണ്. അത് ആരോഗ്യത്തിന് നല്ലതല്ല. സ്ത്രീകള്‍ കുട്ടിയുടുപ്പുകളുമിട്ട് പബ്ബുകളില്‍ പോകുന്നു. മദ്യപിക്കുന്നു. ഇതൊന്നും ശരിയല്ല. ഗോവയ്ക്ക് പുറത്തുനിന്നുള്ള സ്ത്രീകള്‍ വരികയും മദ്യപിക്കുകയും ചെയ്യും. സ്ത്രീകള്‍ മദ്യപിക്കുന്നത് ഗോവയുടെ സംസ്‌കാരമല്ല.

bjp

തന്റെ പ്രസ്താവനകളെ മുഖ്യമന്ത്രി മനോഹര്‍ പരിക്കര്‍ പിന്തുണയ്ക്കും എന്നും മന്ത്രി സുദിന്‍ ദവാലികര്‍ കരുതുന്നുണ്ട്. ഗോവയില്‍ പബ്ബുകളും മദ്യവും നിരോധിക്കാനാണ് മന്ത്രിയുടെ ആഗ്രഹം. മുത്തലിക് പറയുന്നത് എല്ലാം തെറ്റല്ല. അദ്ദേഹം ഒരു മതത്തിനും എതിരായല്ല സംസാരിക്കുന്നത്. സ്വന്തം മതത്തെക്കുറിച്ച് സംസാരിക്കാന്‍ ഓരോരുത്തര്‍ക്കും സ്വാതന്ത്ര്യമുണ്ട് - പബ്ബ് ആക്രമത്തിലൂടെ പ്രശസ്തനായ ശ്രീരാമസേന തലവന്‍ പ്രമോദ് മുത്തലിക്കിനെക്കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു മന്ത്രി.

പ്രമോദ് മുത്തലിക്കിന്റെ ശ്രീരാമസേനയെ ഗോവയില്‍ ശാഖ തുടങ്ങുന്നതില്‍ നിന്നും വിലക്കില്ല എന്നും മന്ത്രി പറഞ്ഞു. മുത്തലിക്കിനെ തടയണമെന്ന് നേരത്തെ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യയില്‍ എവിടെയെങ്കിലും പോകുന്നതില്‍ ആര്‍ക്കും ആരെയും തടയാന്‍ കഴിയില്ലെന്നാണ് മന്ത്രി പറയുന്നത്. ഗോവയില്‍ ഒട്ടേറെ എന്‍ ജി ഒകള്‍ തുടങ്ങിയിട്ടുണ്ട്.

English summary
Goa minister asks women not to wear short dresses
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X