ബിക്കിനി വേണോ വേണ്ടയോ, പിഡബ്ല്യുഡി മന്ത്രിക്കും ടൂറിസം മന്ത്രിക്കും രണ്ട് സ്വരം!
പനാജി: രാജ്യത്തെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായ ഗോവയില്‍ ബിക്കിനിയെ ചൊല്ലി വിവാദങ്ങള്‍ തീരുന്നില്ല. ഗോവയിലെ ബീച്ചുകളില്‍ ബിക്കിനി ആവാമെന്ന ടൂറിസം മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്കാന് ഒരുങ്ങുകയാണ് പി ഡബ്ല്യു ഡി മന്ത്രിയായ സുധിന്‍ ദവാലികര്‍. പി ഡബ്ല്യു ഡി മന്ത്രിക്ക് ബിക്കിനിയില്‍ എന്താണ് കാര്യം എന്ന് ചോദിച്ചാല്‍ ഉത്തരം പഴയത് തന്നെ, സദാചാരം.
വിദേശി സഞ്ചാരികള്‍ ഗോവയിലെ ബീച്ചുകളില്‍ ബിക്കിനി ധരിച്ച് വരുന്നതിന് താന്‍ എതിരാണ്. ഇക്കാര്യം താന്‍ മുഖ്യമന്ത്രിയെ അറിയിക്കും. കുളിക്കുമ്പോള്‍ ധരിക്കാനുള്ള ടൂ പീസ് വസ്ത്രം ധരിച്ച് പൊതുസ്ഥലങ്ങളില്‍ വരുന്നത് നമ്മുടെ സംസ്കാരത്തിന് എതിരാണ് എന്ന വാദക്കാരനാണ് സുധിന്‍ ദവാലികര്‍. ബിക്കിനി നിരോധിക്കണമെന്ന് മറ്റൊരു മന്ത്രിയായ ദീപക് ദവാലികര്‍ക്കൊപ്പം സുധിന്‍ ദവാലികര്‍ സഭയില്‍ ആവശ്യപ്പെട്ടിരുന്നു.

ടൂറിസം മന്ത്രി എന്ന നിലക്ക്, സഞ്ചാരികള്‍ ബിക്കിനി ധരിച്ച് വരുന്നതില്‍ തനിക്ക് എതിര്‍പ്പില്ല എന്നായിരുന്നു ദിലീപ് പരുലേക്കര്‍ നേരത്തെ പറഞ്ഞത്. എന്നാല്‍ ബീച്ചുകളിലും സ്വിമ്മിങ് പൂളുകളിലും മാത്രമേ ബിക്കിനി ധരിക്കാവൂ, അല്ലാതെ അമ്പലങ്ങളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ബിക്കിനി ധരിക്കുന്നത് ശരിയല്ല എന്നും മന്ത്രി പറഞ്ഞിരുന്നു. പരുലേക്കറുടെ ഈ വാക്കുകളാണ് ഗോവയില്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications