കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിക്കിനി വേണോ വേണ്ടയോ, പിഡബ്ല്യുഡി മന്ത്രിക്കും ടൂറിസം മന്ത്രിക്കും രണ്ട് സ്വരം!

  • By Muralidharan
Google Oneindia Malayalam News

പനാജി: രാജ്യത്തെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായ ഗോവയില്‍ ബിക്കിനിയെ ചൊല്ലി വിവാദങ്ങള്‍ തീരുന്നില്ല. ഗോവയിലെ ബീച്ചുകളില്‍ ബിക്കിനി ആവാമെന്ന ടൂറിസം മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് പി ഡബ്ല്യു ഡി മന്ത്രിയായ സുധിന്‍ ദവാലികര്‍. പി ഡബ്ല്യു ഡി മന്ത്രിക്ക് ബിക്കിനിയില്‍ എന്താണ് കാര്യം എന്ന് ചോദിച്ചാല്‍ ഉത്തരം പഴയത് തന്നെ, സദാചാരം.

വിദേശി സഞ്ചാരികള്‍ ഗോവയിലെ ബീച്ചുകളില്‍ ബിക്കിനി ധരിച്ച് വരുന്നതിന് താന്‍ എതിരാണ്. ഇക്കാര്യം താന്‍ മുഖ്യമന്ത്രിയെ അറിയിക്കും. കുളിക്കുമ്പോള്‍ ധരിക്കാനുള്ള ടൂ പീസ് വസ്ത്രം ധരിച്ച് പൊതുസ്ഥലങ്ങളില്‍ വരുന്നത് നമ്മുടെ സംസ്‌കാരത്തിന് എതിരാണ് എന്ന വാദക്കാരനാണ് സുധിന്‍ ദവാലികര്‍. ബിക്കിനി നിരോധിക്കണമെന്ന് മറ്റൊരു മന്ത്രിയായ ദീപക് ദവാലികര്‍ക്കൊപ്പം സുധിന്‍ ദവാലികര്‍ സഭയില്‍ ആവശ്യപ്പെട്ടിരുന്നു.

bikini

ടൂറിസം മന്ത്രി എന്ന നിലക്ക്, സഞ്ചാരികള്‍ ബിക്കിനി ധരിച്ച് വരുന്നതില്‍ തനിക്ക് എതിര്‍പ്പില്ല എന്നായിരുന്നു ദിലീപ് പരുലേക്കര്‍ നേരത്തെ പറഞ്ഞത്. എന്നാല്‍ ബീച്ചുകളിലും സ്വിമ്മിങ് പൂളുകളിലും മാത്രമേ ബിക്കിനി ധരിക്കാവൂ, അല്ലാതെ അമ്പലങ്ങളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ബിക്കിനി ധരിക്കുന്നത് ശരിയല്ല എന്നും മന്ത്രി പറഞ്ഞിരുന്നു. പരുലേക്കറുടെ ഈ വാക്കുകളാണ് ഗോവയില്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

English summary
Goa PWD minister Sudin Dhavalikar said that he would complain to Chief Minister Laxmikant Parsekar about the carte blanche issued by his cabinet colleague Tourism Minister Dilip Parulekar over the issue of wearing bikinis. Parulekar was speaking about tourism-related issues in the ongoing monsoon session of the Goa legislative assembly.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X