Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോവ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ്: അഞ്ചില്‍ നാലിടത്തും നേട്ടം കൊയ്ത് ബിജെപി

പനാജി: ഗോവയിലെ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി പാനലിന് മുന്നേറ്റം. കഴിഞ്ഞയാഴ്ച വോട്ടെടുപ്പ് നടന്ന ഗോവയിലെ അഞ്ച് മുന്‍സിപ്പൽ കൗൺസിലുകളിൽ മൂന്നെണ്ണത്തിലാണ് ബിജെപി മികച്ച വിജയം സ്വന്തമാക്കിയത്. മാപുസ, മാർഗാവോ, മോർമുഗാവോ, സാങ്കും, ക്യൂപെം എന്നീ മുനിസിപ്പൽ കൗൺസിലുകളിലായിരുന്നു ഏപ്രിൽ 23 ന് വോട്ടെടുപ്പ് നടന്നത്. തിങ്കളാഴ്ചയായിരുന്നു വോട്ടെണ്ണല്‍.

ക്യൂപെം, മോർമുഗാവോ, സാങ്കും എന്നിവിടങ്ങളിൽ ബിജെപി പിന്തുണയുള്ള പാനല്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരം പിടിച്ചു. മാപുസയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാണെങ്കിലും കേവല ഭൂരിപക്ഷത്തിലെത്താന്‍ സാധിച്ചില്ല. ഇവിടെ അധികാരത്തിൽ എത്താന്‍ സ്വതന്ത്രരുടെ പിന്തുണ കൂടി ബിജെപിക്ക് ആവശ്യമാണ്. മാർഗാവോ മുനിസിപ്പൽ കൗൺസിലിൽ ജിഎഫ്‌പിയുടെയും കോൺഗ്രസിന്റെയും നേത‍ൃത്വത്തിലുള്ള സംയുക്ത പാനലാണ് ഭൂരിപക്ഷം നേടിയത്.

 bjp-

നോര്‍ത്ത് കൊല്‍ക്കത്തിയില്‍ ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്ന മമത ബാനര്‍ജി: ചിത്രങ്ങള്‍

നഗരപ്രദേശങ്ങളിലെ ഈ മുനിസിപ്പൽ കൗൺസിലുകളിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ പാർട്ടി ചിഹ്നങ്ങളിലായിരുന്നില്ല നടന്നത്, എന്നാൽ ബി ജെ പി, കോൺഗ്രസ്, ഗോവ ഫോർവേഡ് പാർട്ടി (ജി.എഫ്.പി) എന്നിവയുൾപ്പെടെയുള്ള രാഷ്ട്രീയ സംഘടനകൾ അവരുടെ സ്ഥാനാർത്ഥികള്‍ അണിനിരത്തുകയായിരുന്നു. ഈ അഞ്ച് കൗൺസിലുകളിൽ നാലിലും തങ്ങളുടെ പാർട്ടിക്ക് ഭരണസമിതി രൂപീകരിക്കാൻ കഴിയുമെന്ന് ഗോവ ബിജെപി പ്രസിഡന്റ് സദാനന്ദ് തനവാഡെ വ്യക്തമാക്കിയത്. ഭരണകക്ഷിയായ ബിജെപിയിലും അതിന്റെ വികസന രാഷ്ട്രീയത്തിലും ഗോവയിലെ ജനങ്ങൾ വിശ്വാസം ഉണ്ടെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങൾ വീണ്ടും തെളിയിച്ചിട്ടുണ്ടെന്നും താനവാഡെ കൂട്ടിച്ചേര്‍ത്തു.

ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ. നടി തനുശ്രീ ദത്തയുടെ പുതിയ ചിത്രങ്ങൾ

Recommended Video

cmsvideo
    DR S S Lal interview about LDF bjp fight

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+