കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരീക്കറിന് ഗോവ വിടനല്‍കി, ജനസഹസ്രങ്ങളുടെ സ്നേഹം ഏറ്റു വാങ്ങി ഗോവയുടെ നായകന് മടക്കം

  • By Desk
Google Oneindia Malayalam News

പനാജി: പ്രധാനമന്ത്രി മുതല്‍ സാധാരണക്കാരന്‍ വരെ ജനസഹസ്രങ്ങളുടെ സ്‌നേഹം ഏറ്റുവാങ്ങി ഗോവയുടെ പരീക്കര്‍ വിടവാങ്ങി. പനാജിയിലെ കലാ അക്കാദമിയില്‍ പ്രധാനമന്ത്രിയടക്കം നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. മുന്‍ പ്രതിരോധമന്ത്രിയും നാലു തവണ ഗോവ മുഖ്യമന്ത്രിയുമായിരുന്ന മനോഹര്‍ പരീക്കറിന്റെ ഭൗതികശരീരം ബിജെപി കേന്ദ്രത്തില്‍ നിന്ന് ഓഫീസില്‍ നിന്ന് കലാ അക്കാദമിയിലെത്തിച്ചു. നാലു കിലോമീറ്റര്‍ നീളുന്ന ക്യൂവില്‍ നിന്നാണ് ഗോവ തങ്ങളുടെ നേതാവിന് അന്തിമോപചാരം അര്‍പ്പിച്ചത്.

<strong>ആരാണ് പ്രമോദ് സാവന്ത്? ഗോവയില്‍ മുഖ്യമന്ത്രിയായി എന്തുകൊണ്ട് പ്രമോദ് സാവന്ത്! ഉത്തരം ഇതാണ്</strong>ആരാണ് പ്രമോദ് സാവന്ത്? ഗോവയില്‍ മുഖ്യമന്ത്രിയായി എന്തുകൊണ്ട് പ്രമോദ് സാവന്ത്! ഉത്തരം ഇതാണ്

രാവിലെ 10 മണി മുതല്‍ തങ്ങളുടെ നേതാവിനെ അവസാനമായി കാണാന്‍ കാത്തുനിന്ന എല്ലാവരെയും അനുവദിച്ചിരുന്നു. പരീക്കറിന് ജയ് വിളിക്കുന്ന ആള്‍ക്കൂട്ടത്തിനിടയിലൂടെ അദ്ദേഹത്തിന്റെ മൃതദേഹം ഉച്ചയ്ക്ക് 2 നാണ് കലാ അക്കാദമിയിലെത്തിയത്. പരീക്കറിന്റെ മക്കളായ ഉത്പല്‍, അഭിജിത്ത് എന്നിവരും ഭാര്യമാരും പരീക്കറിന്റെ സഹോദരനും സഹോദരിയും അക്കാദമിയില്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ ഉണ്ടായിരുന്നു. ഉച്ചയ്ക്ക്2.30ന് പ്രധാനമന്ത്രി നരേന്ദ്രമോദി മനോഹര്‍ പരീക്കറിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തി.

-manohar-parrikar-latest7

മോദി മടങ്ങിയതോടെ ആണ് പൊതുജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ അനുമതി ലഭിച്ചത്. ഗോവയുടെ എല്ലാ കോണില്‍ നിന്നും വിവിധ വിഭാഗത്തില്‍ പെട്ട ജനങ്ങള്‍ പരീക്കറിന് അന്ത്യോപചാരം അര്‍പ്പിച്ചു. വൈകിട്ട് 5.40ന് ഔദ്യോഗിക ബഹുമതികളോടെ പരീക്കറിന് നാട് വിടചൊല്ലി. ഗോവയിലെ മിരാമര്‍ ബീച്ചില്‍ നടന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു. മരണാനന്തര ചടങ്ങുകള്‍ പൊതുജനങ്ങളും സാക്ഷ്യം വഹിച്ചിരുന്നു. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി,സുരേഷ് പ്രഭു എന്നിവര്‍ സംസ്‌കാര ചടഹ്ങില്‍ പങ്കെടുത്തു.

English summary
Goa pay their last respect to four time chief minister Manohar Parrikar, from PM to common man all gathered to pay tribute o him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X