പെര്‍ഫ്യൂമര്‍ മോണിക്കയുടെ കൊലപാതകം; ഒരാള്‍ പിടിയില്‍
ബെംഗളുരു: പ്രശസ്ത സുഗന്ധദ്രവ്യ ഗവേഷക മോണിക്ക ഗുര്‍ദെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. ഗോവ ഡി.ജി.പി മുക്‌തേഷ് ചന്ദര്‍ ആണ് അറസ്റ്റ് സ്ഥിരീകരിച്ചത്. നേരത്തെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തിരുന്നു. അറസ്റ്റിലായ ആളുടെ പേരോ മറ്റ് വിശദാംശങ്ങളോ പോലീസ് പുറത്ത് വിട്ടിട്ടില്ല.
രണ്ട് യുവാക്കളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. മോണിക്കയുടെ മോഷണം പോയ എടിഎം കാര്‍ഡ് ഉപയോഗിച്ച് എടിഎമ്മിനുള്ളില്‍ കടന്ന് പണം പിന്‍വലിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതനുസരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് ഒരാള്‍ ബെംഗളുരുവില്‍ വെച്ച് പിടിയിലായത്.

ഗോവയിലെ പനജിക്കടുത്തുള്ള സ്വന്തം ഫ് ളാറ്റില്‍ വ്യാഴാഴ്ച രാത്രിയാണ് മോണിക്കയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പൂര്‍ണ നഗ്നമായ മൃതദേഹത്തിന്റെ കയ്യും കാലും കെട്ടിയ നിലയിലായിരുന്നു. മോണിക്ക ബലാത്സംഗത്തിനിരയായോ എന്ന് വ്യക്തമായിട്ടില്ല. ഇവരുടെ ഫ് ളാറ്റില്‍ കവര്‍ച്ച നടന്നിരുന്നു.
എടിഎം കാര്‍ഡ്, മൊബൈള്‍ ഫോണ്‍ എന്നിവയാണ് മോഷണം പോയത്. സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയോ എന്ന് വ്യക്തമല്ല. സുഗന്ധദ്രവ്യ ഗവേഷകയെന്ന നിലയില്‍ മോണിക്ക ലോകത്ത് പലയിടത്തും അറിയപ്പെടുന്ന വ്യക്തിയാണ്. ഒട്ടേറെ വര്‍ക്ക്‌ഷോപ്പുകളില്‍ ഇതുമായി ബന്ധപ്പെട്ട് ഇവര്‍ പങ്കെടുത്തിട്ടുണ്ട്.












Click it and Unblock the Notifications