Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാമ്യം നിഷേധിച്ചു, തരുണ്‍ തേജ്പാല്‍ അറസ്റ്റില്‍

പനാജി: സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ തെഹല്‍ക്ക് മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ അറസ്റ്റില്‍. തേജ്പാല്‍ ഗോവ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. ഇതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. കഴിഞ്ഞ പത്ത് ദിവസമായി തേജ്പാലിന് പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. നവംബര്‍ 30 ശനിയാഴ്ച രാത്രി 8.07നാണ് ഗോവ കോടതി തേജ്പാലിന് ജാമ്യം നിഷേധിച്ചത്.

ജാമ്യം നിഷേധിച്ച് മണിയ്ക്കൂറുകള്‍ക്കകം തന്നെ തേജ്പാല്‍ അറസ്റ്റിലായി. സെഷന്‍സ് കോടതി ജഡ്ജ് അനുജ പ്രഭുദേശായി ആണ് തേജ്പാലിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് വിധി പുറപ്പെടുവിച്ചത്. പൊലീസ് ചോദ്യം ചെയ്യുന്ന വേളയില്‍ അല്ലാതെ തേജ്പാലിന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ക്ക് സന്ദര്‍ശിയ്ക്കാമെന്ന് കോടതി പറഞ്ഞു.

Tejpal, Goa, Court

രണ്ട് ദിവസത്തെ നിയമപോരാട്ടത്തിനൊടുവിലാണ് തേജ്പാലിനെ അറസ്റ്റ് ചെയ്യാന്‍ ഗോവ പൊലീസിന് കഴിഞ്ഞത്. ശനിയാഴ്ച രാവിലെ 11.30 ഓടെയാണ് കേസില്‍ വാദം ആരംഭിച്ചത്. തേജ്പാലിന്റെ നിലപാടുകള്‍ അടിയ്ക്കടിമാറുകയാണെന്നും ഓന്തിനെപ്പോലെ നിറം മാറുകയാണ് തേജ്പാലെന്നും പബ്ളിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. കേസില്‍ ജാമ്യം അനുവദിച്ചാല്‍ അദ്ദേഹം ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയേയും കുടുംബത്തിനെയും സ്വാധീനിയ്ക്കാന്‍ ശ്രമിയ്ക്കുമെന്നും അഭിഭാഷകന്‍ കോടിയെ അറിയിച്ചു.

പെണ്‍കുട്ടിയെ തേജ്പാല്‍ ലൈംഗികമായി പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചുവെന്നും പെണ്‍കുട്ടി ഇക്കാര്യം ദില്ലിയിലുള്ള തെഹല്‍ക്ക മേധാവിയെ അറിയിച്ചെന്നും വാദിഭാഗം കോടതില്‍ പറഞ്ഞു. ബലാത്സംഗം നടന്നെനന് പ്രഥമദൃഷ്ട്യാതന്നെ വ്യക്തമാണെന്നും പബ്ളിക് പ്രോസിക്യൂട്ടര്‍ കോടതിയോട് പറഞ്ഞു.

പ്രതിയെ അറസ്റ്റ് ചെയ്യാത്ത പക്ഷം തെളിവ് നശിപ്പിയ്ക്കാന്‍ ഇടയുണ്ടെന്നും പബ്ളിക് പ്രോസിക്യൂഷന്‍. കുടുംബത്തോടൊപ്പമാണ് തേജ്പാല്‍ കോടതിയില്‍ എത്തിയത്. അറസ്റ്റ് ചെയ്ത് ശേഷം തേജ്പാലിനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. തെഹല്‍ക്ക ഗോവയില്‍ സംഘടിപ്പിച്ച തിങ്ക്‌ഫെസ്റ്റിനിടെയാണ് തേജ്പാല്‍ സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+