കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗികവിവാദം: തേജ്പാലിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്

  • By Aswathi
Google Oneindia Malayalam News

ദില്ലി: സഹപ്രവര്‍ത്തകയായ യുവപത്രപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് സൂചന. ഏഴംഗമടങ്ങുന്ന ഗോവ പാലീസ് സംഘം രാവിലെ തേജ്പാലിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു. തേജ്പാല്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് അറിയുന്നത്. ഗോവാ പൊലീസ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് നടപടിയിലേക്ക് പൊലീസ് നീങ്ങുന്നത്.

തേജ്പാലിന് അന്വേഷണ ഉദ്യോഗസ്റ്റന് മുന്നില്‍ ഹാജരാകാനുള്ള സമയ പരിധി വ്യാഴാഴ്ച അവസാനിച്ചതിനെ തുടര്‍ന്നാണ് ഗോവ പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. തുടര്‍ന്ന് വെള്ളിയാഴ്ച(ഇന്ന്) ഹാജരാകണം എന്ന് കാട്ടി തേജ്പാലിന് ഫാക്‌സ് സന്ദേശം അയക്കുകയും ചെയ്തു. ഹാജരാകുമ്പോള്‍ അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസിന്റെ തീരുമാനം.

Goa Police

64 ചോദ്യങ്ങളുള്ള ചോദ്യാവലി തേജ്പാലിനു വേണ്ടി ഗോവാ പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. പ്രഥമവിവര റിപ്പോര്‍ട്ട് തയ്യാറാക്കിയതിന് ശേഷം തേജ്പാലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തും.

കേസില്‍ ഹാജരാകാന്‍ രണ്ട് ദിവസത്തെ സമയപരിധികൂടെ നല്‍കണമെന്ന തേജ്പാലിന്റെ അപേക്ഷ തള്ളിക്കൊണ്ടാണ് പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. മുന്‍കൂര്‍ ജാമ്യത്തിനായി ദില്ലി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്ന അപേക്ഷ തേജ്പാല്‍ പിന്‍വലിച്ചിരുന്നു. വെള്ളിയാഴ്ച ഇക്കാര്യത്തില്‍ കോടതി തീരുമാനമെടുക്കാനിരിക്കെയാണ് പിന്മാറ്റം. സുപ്രീം കോടതിയില്‍ സമീപിക്കാനാണ് ഹൈക്കോടതിയില്‍ നിന്ന് ജാമ്യാപേക്ഷ പിന്മവലിച്ചതെന്നാണ് സൂചന.

English summary
A seven-member team of Goa Police reached the house of Tehelka founder Tarun Tejpal in Delhi this morning. However, there is no confirmation if Mr Tejpal is at his home.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X