കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അമിത് ഷാ പിശാച്, പരീക്കറുടെ കാൻസർ ദൈവകോപം'! വൈദികന്റെ പ്രസംഗത്തിനെതിരെ ബിജെപി

Google Oneindia Malayalam News

Recommended Video

cmsvideo
അമിത് ഷാ പിശാച്, പരീക്കറുടെ കാൻസർ ദൈവകോപം'

പനാജി: തിരഞ്ഞെടുപ്പില്‍ ജാതി-മത ഘടകങ്ങള്‍ക്ക് വലിയ പ്രധാന്യമുണ്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍. ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ ഇത്തരം സമവാക്യങ്ങള്‍ക്ക് വലിയ റോളുണ്ട്. നമ്മുടെ നാട്ടില്‍ തിരഞ്ഞെടുപ്പ് കാലത്ത് ഇടയ ലേഖനങ്ങള്‍ ഇറങ്ങുന്നത് പതിവാണ്.

എന്നാല്‍ ഗോവയിലെ ഈ ക്രിസ്ത്യന്‍ പുരോഹിതന്‍ ഒരു പടി മുന്നില്‍ കടന്നു. ബിജെപിക്കെതിരെ വോട്ട് ചെയ്യണം എന്നാവശ്യപ്പെട്ട് ഈ വൈദികന്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ വൈറലാവുകയാണ്. വൈദികന്റെ വാക്കുകള്‍ കേട്ടാല്‍ ആരും അന്തം വിട്ട് പോകും.

വൈദികന്റെ വീഡിയോ

വൈദികന്റെ വീഡിയോ

ഗോവയിലെ മുതിര്‍ന്ന റോമന്‍ കാത്തലിക് വൈദികനായ ഫാദര്‍ കോണ്‍സികാവോ ഡിസില്‍വയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബിജെപിക്കും ബിജെപി നേതാക്കള്‍ക്കുമെതിരെ രൂക്ഷമായ ഭാഷയിലാണ് വൈദികന്‍ സംസാരിക്കുന്നത്. ബിജെപിക്ക് വോട്ട് ചെയ്യരുത് എന്നാണ് വൈദികന്‍ ആവശ്യപ്പെടുന്നത്.

അമിത് ഷാ പിശാച്

അമിത് ഷാ പിശാച്

ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്ന പാര്‍ട്ടിയെന്നാണ് വൈദികന്‍ ബിജെപിയെ വിശേഷിപ്പിക്കുന്നത്. ഗുജറാത്തിലെ ന്യൂനപക്ഷങ്ങളോട് ബിജെപി ചെയ്തത് പൈശാചിക കൃത്യങ്ങളാണ് എന്ന് ഫാദര്‍ ആരോപിക്കുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ വിശേഷിപ്പിച്ചിരിക്കുന്നത് പിശാച് എന്നാണ്.

പരീക്കർ കീശ വീർപ്പിച്ചു

പരീക്കർ കീശ വീർപ്പിച്ചു

അടുത്തിടെ അന്തരിച്ച ഗോവയുടെ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന് എതിരെയും രൂക്ഷ വിമര്‍ശനങ്ങള്‍ വൈദികന്‍ ഉന്നയിക്കുന്നു. പരീക്കറിന് സ്വന്തം കീശ വീര്‍പ്പിക്കുന്നതില്‍ മാത്രമായിരുന്നു താല്‍പര്യം ഉണ്ടായിരുന്നത്. ഗോവയിലെ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ പരീക്കര്‍ തയ്യാറായിരുന്നില്ല എന്നും വൈദികന്‍ പറയുന്നു.

നരകിച്ച് മരിച്ചു

നരകിച്ച് മരിച്ചു

അതുകൊണ്ടാണ് പരീക്കറിന് ദൈവം കാന്‍സര്‍ കൊടുത്തത് എന്നും നരകിച്ചാണ് പരീക്കര്‍ മരിച്ചത് എന്നും വൈദികന്‍ പറയുന്നു. നിങ്ങള്‍ പ്രധാനമന്ത്രിയോ പ്രധാനമന്ത്രിയോ അച്ഛനോ ആവട്ടെ, ദൈവത്തിന്റെ വഴി തടഞ്ഞാല്‍ അദ്ദേഹത്തിന്റെ കോപത്തിന് ഇരയാകേണ്ടി വരും. ദൈവത്തിന്റെ ശിക്ഷ ആര്‍ക്കും ഒഴിവാക്കാന്‍ സാധിക്കില്ലെന്നും വൈദികന്‍ പ്രസംഗത്തില്‍ പറയുന്നുണ്ട്.

പരാതിയുമായി ബിജെപി

പരാതിയുമായി ബിജെപി

വൈദികന്റെ പ്രസംഗ വീഡിയോ വൈറലായതോടെ ബിജെപി പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഫാദര്‍ ഡിസില്‍വയ്ക്ക് എതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി നേതൃത്വം പരാതി നല്‍കിയിട്ടുണ്ട്. ഗോവയില്‍ ഭൂരിപക്ഷവും കത്തോലിക്ക വിശ്വാസികളാണ് എന്നത് കൊണ്ട് തന്നെ ഈ പ്രസംഗം വോട്ടര്‍മാരെ സ്വാധീനിച്ചേക്കും എന്നതാണ് ബിജെപിയെ ആശങ്കപ്പെടുത്തുന്നത്.

ലീഗ് കോട്ടകളിൽ നിന്ന് രാഹുൽ ഗാന്ധിക്ക് ഒന്നര ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷം!പുതിയ തന്ത്രവുമായി കോൺഗ്രസ്ലീഗ് കോട്ടകളിൽ നിന്ന് രാഹുൽ ഗാന്ധിക്ക് ഒന്നര ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷം!പുതിയ തന്ത്രവുമായി കോൺഗ്രസ്

ബി ജെ പി vs ഐ എൻ സി vs സി പി എം ലോക്സഭ തിരഞ്ഞെടുപ്പ് 2019നുള്ള പ്രകടനപത്രിക

English summary
Goa priest's speach video goes viral in Social Media and BJP approaches Election Commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X