കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവയില്‍ പാലം തകര്‍ന്ന് അപകടം: മരണ സംഖ്യ ഉയരുന്നു! പത്ത് പേര്‍ മുങ്ങി മരിച്ചതായി സൂചന

പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത ആള്‍ക്ക് വേണ്ടി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

  • By Akhila
Google Oneindia Malayalam News

പനാജി: ഗോവയില്‍ നടപ്പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണ സംഖ്യ ഉയരുന്നു. പത്തോളം പേര്‍ സുവോരി പുഴയില്‍ മുങ്ങി മരിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അമ്പതിലേറെ പേരെ കാണാതായി. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചനകള്‍. വ്യാഴാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ആറരയോടെയാണ് പാലം തകര്‍ന്നു വീണത്.ആറ് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

x07-goa-beach

പോര്‍ച്ചുഗീസ് കാലത്ത് സുവാരി നദിയില്‍ നിര്‍മ്മിച്ച നടപ്പാലമാണ് തകര്‍ന്നത്. കര്‍ക്കോറം ഗ്രാമത്തിലെ സന്‍വോര്‍ദമിലെ സുവോരി നദിയിലാണ് അപകടം നടന്നത്. പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത ആള്‍ക്ക് വേണ്ടി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

 goa-bridge-collapse

ഒമ്പത് നേവി ഡ്രൈവേഴ്‌സ് ജെമിനിസ് ബോട്ടുകളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു. രക്ഷപ്രവര്‍ത്തനങ്ങള്‍ കണ്ട് പാലത്തില്‍ നിന്നവരാണ് അപകടത്തില്‍പ്പെട്ടത്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്

English summary
Goa river footbridge collapse.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X