ഒരാഴ്ച്ചയ്ക്കിടെ 8 മെയില്‍ അയച്ചു; ഗോവയിലെ വോട്ടര്‍മാരെ അവഗണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ കടുത്ത ഭിന്നതയാണ് എന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ഇന്ത്യന്‍ എക്‌സ്പ്രസ്. ഗോവയിലെ യോഗ്യരായ വോട്ടര്‍മാരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ലെന്നാണ് വാര്‍ത്ത. ഇവര്‍ യോഗ്യരാണ് എന്ന് കാണിച്ച് ഗോവയില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഒരാഴ്ച്ചയ്ക്കിടെ എട്ട് മെയിലുകള്‍ അയച്ചെങ്കിലും ഫലമുണ്ടായില്ല.

എസ്‌ഐആര്‍ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കലും പുറത്താക്കലും ഡല്‍ഹിയില്‍ കേന്ദ്രീകരിച്ചതാണ് ഇതിന് തടസമായത്. നേരത്തെ ഓരോ സംസ്ഥാനത്തെയും പ്രാദേശിക ഉദ്യോഗസ്ഥരാണ് രേഖകള്‍ പരിശോധിച്ച് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിരുന്നത്. എന്നാല്‍ ഇസിഐ നെറ്റ് ഐടി ഡിവിഷന്‍ വഴി ഡല്‍ഹിയില്‍ കേന്ദ്രീകരിച്ചതോടെ പ്രാദേശിക ഉദ്യോഗസ്ഥര്‍ക്ക് റോളില്ലാതായി. ഈ പോരായ്മ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബിര്‍ സിങ് സന്ധുവും വിവേക് ജോഷിയും ചൂണ്ടിക്കാട്ടിയിട്ടും ഫലമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

goa sir election commission

സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് 97 വോട്ടര്‍മാരുടെയും രേഖകള്‍ പരിശോധിച്ച് യോഗ്യരായ വോട്ടര്‍മാരാണെന്ന് കണ്ടെത്തിയ ഗോവ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് കമ്മീഷന് മെയില്‍ അയച്ചിരുന്നു. 97 പേരുടെയും രേഖകള്‍ സഹിതമാണ് എട്ട് തവണ മെയില്‍ അയച്ചത്. എസ്‌ഐആറിന്റെ അവസാന വോട്ടര്‍ പട്ടിക പുറത്തിറക്കുന്നതിന്റെ നാല് ദിവസം മുമ്പ് കഴിഞ്ഞ ഫെബ്രുവരി 17നും മെയില്‍ അയച്ചു. എന്നാല്‍ ഫലമുണ്ടായില്ല.

97 വോട്ടര്‍മാരും പട്ടികയില്‍ നിന്ന് പുറത്താകാന്‍ കാരണം ഡല്‍ഹിയില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാത്തതാണ്. ഇസിഐ നെറ്റിന്റെ പ്രവര്‍ത്തനം നിയന്ത്രിച്ചിരുന്നത് ഡല്‍ഹിയിലാണ്. മുമ്പുള്ള പോലെ വോട്ടര്‍മാരെ സംസ്ഥാനത്തെ ഇലക്ട്രല്‍ ഓഫീസര്‍മാര്‍ക്ക് പട്ടികയില്‍ ചേര്‍ക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. വോട്ട് ചേര്‍ക്കല്‍, ഒഴിവാക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഡല്‍ഹിയിലേക്ക് കേന്ദ്രീകരിച്ചത് എന്തിന് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷനിലെ രണ്ട് അംഗങ്ങളും ചോദ്യം ചെയ്തിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 21ന് ഗോവയിലെ എസ്‌ഐആറിന്റെ അന്തിമ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. 97 വോട്ടര്‍മാരുടെയും പേരുകള്‍ അതിലുണ്ടായിരുന്നില്ല. സെപ്തംബര്‍ 20 വരെ ഈ പേരുകള്‍ ചേര്‍ത്തിട്ടില്ലെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗോവയില്‍ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കിയാണ് സര്‍ക്കാരിന്റെ പല ആനുകൂല്യങ്ങളും അനുവദിക്കുന്നത് എന്നതും എടുത്തു പറയണം.

വോട്ടവകാശം വിനിയോഗിക്കുന്നതിന് മാത്രമല്ല ഗോവയില്‍ വോട്ടര്‍ പട്ടിക ഉപയോഗിക്കുന്നത്. സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതും വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കിയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭിക്കാത്ത സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികില്‍സയ്ക്ക് പണം അനുവദിക്കുന്ന ഗോവ മെഡിക്ലെയിം സ്‌കീമിന് അടിസ്ഥാനമാക്കുന്നത് വോട്ടര്‍ പട്ടികയാണ്. സംസ്ഥാനത്തെ വോട്ടര്‍മാര്‍ക്ക് മാത്രമാണ് ഈ പദ്ധതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma