തിങ്കളാഴ്ച ഗോവയിലെത്തുന്നവര്‍ പെട്ടുപോയേക്കും
പനാജി:വെക്കേഷന്‍ പ്രമാണിച്ച് തിങ്കളാഴ്ച ഗോവയിലെത്തുന്നവര്‍ പെട്ടുപോയേക്കും. ബൈക്ക് ,കാര്‍ എന്നിവ വാടകയ്ക്കു നല്‍കുന്നതില്‍ സര്‍ക്കാര്‍ വ്യവസ്ഥകള്‍ കൊണ്ടു വരാത്തതില്‍ പ്രതിഷേധിച്ച് നോര്‍ത്ത് ഗോവ ടൂറിസ്റ്റ് ടാക്‌സി അസോസിയേഷന്‍ തിങ്കളാഴ്ച്ച പണിമുടക്ക് പ്രഖ്യാപിച്ചതിനാലാണിത് .ഏകദേശം 15,000 ത്തോളം ടാക്‌സി ഉടമകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.

ബൈക്ക്,കാര്‍ വാടക ഏര്‍പ്പാട് വ്യവസ്ഥപ്പെടുത്തണമെന്നുളള തങ്ങളുടെ വളരെക്കാലത്തെ ആവശ്യം സര്‍ക്കാര്‍ മുഖവിലക്കെടുക്കാത്തതാണ് പണിമുടക്കിനു കാരണമെന്നും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അനുകൂല നടപടികള്‍ ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കു നടത്തുമെന്നും അസോസിയേഷന്‍ പ്രസിഡന്റ് വിനായക് നാനോസ്‌കര്‍ പറഞ്ഞു.
പ്രതിവര്‍ഷം നാലു ലക്ഷത്തോളം ടൂറിസ്റ്റുകളാണ് ഗോവയിലെത്തുന്നത്.പലരും ബൈക്ക്,കാറുകള്‍ എന്നിവ വാടകയ്‌ക്കെടുക്കാറാണ് പതിവ്. ഇത് ടാക്‌സി ജീവനക്കാരെ കാര്യമായി ബാധിച്ചിരന്നു.












Click it and Unblock the Notifications