Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊറോണ ഭേദമാക്കുന്ന അത്ഭുത മരുന്ന്, ലഭിച്ചത് സ്വപ്‌നത്തിലൂടെ, പരിശോധനയ്ക്കയക്കാന്‍ കേന്ദ്രസര്‍ക്കാര്‍

പനാജി: ലോകം മുഴുവന്‍ പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസിനെതിരെയുള്ള വാക്‌സിന്‍ കണ്ടുപിടിക്കുന്ന തിരക്കിലാണ് ഗവേഷകര്‍. പല രാജ്യങ്ങളിലും ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അമേരിക്കയില്‍ ഇതിനോടകം തന്നെ മരുന്ന് കണ്ടുപിടിച്ച് രോഗിയില്‍ പരീക്ഷണം നടത്തിക്കഴിഞ്ഞു. ഇന്ത്യയിലും ഗവേഷകര്‍ പരീക്ഷണം നടത്തുകയാണ്. എന്നാല്‍ ഇതിനിടെ കൗതുകരമായ വര്‍ത്തയാണ് ഗോവയില്‍ നിന്നും പുറത്തുവരുന്നത്.ഗോവിയിലെ അധ്യാപകന് കൊറോണ ഭേദമാക്കാനുള്ള ആയൂര്‍വേദ മരുന്നിനെ പറ്റി സ്വപ്‌നദര്‍ശനം ഉണ്ടായതായി റിപ്പോര്‍ട്ട്. രോഗം ഭേദമാക്കാനുള്ള മരുന്നിന്റെ കൂട്ടാണ് അദ്ദേഹത്തിന് സ്വപ്‌നത്തില്‍ ലഭിച്ചത്. ഇക്കാര്യം അദ്ദേഹം ആയുഷ് മന്ത്രാലയത്തിനെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്. മന്ത്രാലയം ഇക്കാര്യം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. വിശദാംശങ്ങളിലേക്ക്.

സ്വപ്‌ന ദര്‍ശനം

സ്വപ്‌ന ദര്‍ശനം

ഗോവിയിലെ അധ്യാപകനായ മഹേഷ് ദേവേകര്‍ എന്ന അധ്യാപകനാണ് കൊറോണ ഭേദമാക്കാനുള്ള മരുന്ന് സ്വപ്‌നത്തില്‍ കണ്ടത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഗജാനന്‍ മഹാരാജ് എന്ന ആള്‍ദൈവം തന്റെ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ടെന്നും കൊറോണയുടെ ആയൂര്‍വേദ മരുന്നുകൂട്ട് തനിക്ക് പറഞ്ഞു തന്നെന്നാണ് അധ്യാപകന്‍ പറയുന്നത്.

ഗൗരവം ബോധ്യപ്പെട്ടു

ഗൗരവം ബോധ്യപ്പെട്ടു

ഇക്കാര്യം ആരോഗ്യമന്ത്രിയെ വിളിച്ചു പറഞ്ഞെന്ന് അധ്യാപകനായ മഹേഷ് ദേവേകര്‍ പറഞ്ഞു. സംഭവത്തിന്റെ ഗൗരവം മന്ത്രിക്ക് ബോധ്യപ്പെട്ടെന്നും മന്ത്രിയെ നേരില്‍ കണ്ടെന്നും അധ്യാപകന്‍ പറഞ്ഞു. സ്വപ്‌നത്തില്‍ കണ്ട മരുന്നകൂട്ടുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് മന്ത്രാലയം അയയ്ക്കും. അത് കൊറോണയെ ഭേദപ്പെടുത്തുമോ എന്ന കാര്യം പരിശോധിക്കും. ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ശാസ്ത്രീയ പരിശോധന

ശാസ്ത്രീയ പരിശോധന

അധ്യാപകന്‍ സ്വപ്‌നത്തില്‍ കണ്ട ഫോര്‍മുല ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് ആയുഷ് മന്ത്രി ശ്രീപദ് നായിക് പറയുന്നു. മരുന്നുമായി ബന്ധപ്പെട്ട ഫോര്‍മുല അധ്യാപകന്‍ തന്നിട്ടുണ്ട്. മന്ത്രിയുടെ മണ്ഡലത്തിലാണ് ഈ അധ്യാപകന്‍. അദ്ദേഹത്തെ നേരില്‍ കണ്ടെന്നും മന്ത്രി പറഞ്ഞു.

അഭ്യര്‍ത്ഥന പ്രകാരം

അഭ്യര്‍ത്ഥന പ്രകാരം

ആള്‍ദൈവം ഗജാനന്‍ മഹാരാജിനോട് തന്റെ ഒരു വിദ്യാര്‍ത്ഥിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് മരുന്നിന്റെ ഫോര്‍മുല ചോദിക്കാന്‍ തയ്യാറായത്. വെറും പത്ത് സെക്കന്റിനുള്ളിലാണ് മരുന്നിന്റെ ഫോര്‍മുല ഗജാനന്‍ മഹാരാജ് പറഞ്ഞു തന്നതെന്ന് അധ്യാപകന്‍ പറയുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യം ആയുഷ് മന്ത്രിയെ അറിയിച്ചത്.

മരുന്നുകൂട്ട്

മരുന്നുകൂട്ട്

നാരങ്ങയും ഇഞ്ചിയും പിഴിഞ്ഞെടുത്ത് അതിലേക്ക് വെളുത്തുള്ളി പേസ്റ്റാക്കി ചേര്‍ക്കണം. ഇതിലേക്ക് കയ്പ്പയ്ക്കയും പിഴിഞ്ഞ് ചേര്‍ക്കണം. ഈ മരുന്നു കഴിച്ചാല്‍ മൂന്ന് ദിവസത്തിനകം ഫലം കണ്ടുതുടങ്ങും. ആറ് ദിവസത്തിനുള്ളില്‍ രോഗം ഭേദമാകുമെന്നാണ് എഴാമത്തെ ദിവസം രോഗിക്ക് വീട്ടില്‍ പോകാനാകുമെന്ന് അധ്യാപകന്‍ പറഞ്ഞു.

ചാള്‍സ് രാജകുമാരന്‍

ചാള്‍സ് രാജകുമാരന്‍

നേരത്തെ ചാള്‍സ് രാജകുമാരന്റെ കൊറോണ ഭേദമാക്കിയത് ഇന്ത്യയില്‍ നിന്നുള്ള ആയുഷ് മരുന്നാണ് കേന്ദ്രമന്ത്രി ശ്രീപദ് നായിക് പറഞിരുന്നു.ബെംഗളൂരുവിലുളള ആയുര്‍വേദ റിസോര്‍ട്ടിലെ മരുന്നാണ് രാജകുമാരനെ രക്ഷിച്ചത് എന്നും മന്ത്രി ഗോവയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു. ബെംഗളൂരുവില്‍ സൗഖ്യ എന്ന പേരില്‍ ഹെല്‍ത്ത് കെയര്‍ സെന്റര്‍ നടത്തുന്ന ഡോക്ടര്‍ ഐസക് മത്തായി തന്നെ വിളിച്ചിരുന്നുവെന്നും തന്റെ ചികിത്സ ഫലിച്ചതായി പറഞ്ഞുവെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് രാജകുമാരന്റെ ഓഫീസ് രംഗത്തെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+