നൈജീരിയക്കാര്‍ക്ക് ഗോവയില്‍ വീടില്ല!
പനാജി: സഞ്ചാരികളുടെ പറുദീസയെന്ന് പേരുകേട്ട ഗോവയില്‍ ഇനി നൈജീരിയക്കാര്‍ക്ക് വീട് നല്‍കില്ല. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നൈജീരിയക്കാരന് കൊല്ലപ്പെട്ടതുമായുണ്ടായ പ്രശ്നങ്ങളെത്തുടര്‍ന്നാണ് ഗോവ കടുത്ത തീരുമാനത്തിലെത്തിയത്. നൈജീരിയക്കാരന്റെ കൊലപാതകത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഗോവ ചപ്പോറ സ്വദേശിയായ സുരേന്ദ്ര പാല് എന്നയാളാണ് കൊലപാതകക്കേസില്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞയാഴ്ചയാണ് നൈജീരിയന്‍ സ്വദേശിയായ ഒബോഡോ ഉസോമോ സൈമണ്‍ അജ്ഞാത സംഘത്തിന്‍െ കുത്തേറ്റ് മരിച്ചത്. ആക്രമണത്തില്‍ മറ്റ് അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു. കൊലപാതകത്തെത്തുടര്‍ന്ന് ഇന്ത്യയിലെ നൈജീരിയന്‍ സമൂഹം വൈകാരികമായാണ് പ്രതികരിച്ചത്.

കുറ്റവാളികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ഇരുന്നൂറോളം നൈജീരിയക്കാര്‍ ഗോവയിലെ പ്രധാന റോഡുകള്‍ ഉപരോധിച്ചു. ഇതേത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 53 പേര് പോലീസ് പിടിയിലുമായിരുന്നു. നാല്പതിനായിരത്തോളം നൈജീരിയക്കാര്‍ ഇന്ത്യയില്‍ താമസിക്കുന്നുണ്ട് എന്നാണ് കണക്കുകള്‍.
നൈജീരിയക്കാരെ തിരഞ്ഞുപിടിച്ച് ഭീഷണിപ്പെടുത്തുകയാണ് പോലീസ് എന്ന ആരോപണവും ഉയരുന്നുണ്ട്. അനധികൃതമായി വിദേശികള്‍ താമസിക്കുന്നുണ്ടെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്, കൊലപാതകക്കേസില്‍ അന്വേഷണം വൈകിപ്പിക്കുകയല്ല എന്ന് നൈജീരിയന്‍ ഹൈ കമ്മീഷണര്‍ വിട്ടൂസ് അമാകു ഒരു വാര്‍ത്താ ചാനലിനോട് പറഞ്ഞു.
വിദ്യാര്‍ഥി വിസയില്‍ വരുന്ന നൈജീരിയക്കാര്‍ക്ക് വീട് നല്‍കേണ്ട എന്നാണ് തീരുമാനം. നോര്‍ത്ത് ഗോവയിലെ റസിഡന്‍ഷ്യല്‍ പ്രദേശമായ പര ഗ്രാമമാണ് തീരുമാനം എടുത്തത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications