കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൈജീരിയക്കാര്‍ക്ക് ഗോവയില്‍ വീടില്ല!

Google Oneindia Malayalam News

പനാജി: സഞ്ചാരികളുടെ പറുദീസയെന്ന് പേരുകേട്ട ഗോവയില്‍ ഇനി നൈജീരിയക്കാര്‍ക്ക് വീട് നല്‍കില്ല. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നൈജീരിയക്കാരന്‍ കൊല്ലപ്പെട്ടതുമായുണ്ടായ പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് ഗോവ കടുത്ത തീരുമാനത്തിലെത്തിയത്. നൈജീരിയക്കാരന്റെ കൊലപാതകത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഗോവ ചപ്പോറ സ്വദേശിയായ സുരേന്ദ്ര പാല്‍ എന്നയാളാണ് കൊലപാതകക്കേസില്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞയാഴ്ചയാണ് നൈജീരിയന്‍ സ്വദേശിയായ ഒബോഡോ ഉസോമോ സൈമണ്‍ അജ്ഞാത സംഘത്തിന്‍െ കുത്തേറ്റ് മരിച്ചത്. ആക്രമണത്തില്‍ മറ്റ് അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു. കൊലപാതകത്തെത്തുടര്‍ന്ന് ഇന്ത്യയിലെ നൈജീരിയന്‍ സമൂഹം വൈകാരികമായാണ് പ്രതികരിച്ചത്.

goa

കുറ്റവാളികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ഇരുന്നൂറോളം നൈജീരിയക്കാര്‍ ഗോവയിലെ പ്രധാന റോഡുകള്‍ ഉപരോധിച്ചു. ഇതേത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 53 പേര്‍ പോലീസ് പിടിയിലുമായിരുന്നു. നാല്‍പതിനായിരത്തോളം നൈജീരിയക്കാര്‍ ഇന്ത്യയില്‍ താമസിക്കുന്നുണ്ട് എന്നാണ് കണക്കുകള്‍.

നൈജീരിയക്കാരെ തിരഞ്ഞുപിടിച്ച് ഭീഷണിപ്പെടുത്തുകയാണ് പോലീസ് എന്ന ആരോപണവും ഉയരുന്നുണ്ട്. അനധികൃതമായി വിദേശികള്‍ താമസിക്കുന്നുണ്ടെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്, കൊലപാതകക്കേസില്‍ അന്വേഷണം വൈകിപ്പിക്കുകയല്ല എന്ന് നൈജീരിയന്‍ ഹൈ കമ്മീഷണര്‍ വിട്ടൂസ് അമാകു ഒരു വാര്‍ത്താ ചാനലിനോട് പറഞ്ഞു.

വിദ്യാര്‍ഥി വിസയില്‍ വരുന്ന നൈജീരിയക്കാര്‍ക്ക് വീട് നല്‍കേണ്ട എന്നാണ് തീരുമാനം. നോര്‍ത്ത് ഗോവയിലെ റസിഡന്‍ഷ്യല്‍ പ്രദേശമായ പര ഗ്രാമമാണ് തീരുമാനം എടുത്തത്.

English summary
A week after a Nigerian's murder here sparked off unrest and triggered a diplomatic tussle between the African nation and India, police in Goa arrested one local as a murder suspect.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X