കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

60 ശതമാനം എം എല്‍ എമാരും കൂറുമാറിയ ഗോവ; ഇന്ത്യന്‍ ജനാധിപത്യത്തിലെ നാണംകെട്ട ഏട്

Google Oneindia Malayalam News

പനാജി: ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തില്‍ 'അപൂര്‍വമായ ഏട്' കൂട്ടിച്ചേര്‍ത്ത് ഗോവ. കഴിഞ്ഞ നിയമസഭയിലെ 60 ശതമാനം എം എല്‍ എമാരും കൂറുമാറിയെന്ന് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത് 24 എം എല്‍ എമാരാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കൂറുമാറിയത്. ഇങ്ങനെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

'ഇന്ത്യയില്‍ മറ്റൊരിടത്തും ഇങ്ങനെ സംഭവിച്ചിട്ടില്ല. ജനവിധിയോടുള്ള തികഞ്ഞ അനാദരവിന്റെ വ്യക്തമായ പ്രതിഫലനം. അത്യാഗ്രഹത്താല്‍ കൈവിടുന്ന ധാര്‍മിക മൂല്യങ്ങള്‍' എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 17 സീറ്റ് നേടിയ കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. 13 സീറ്റായിരുന്നു ബി ജെ പിയ്ക്കുണ്ടായിരുന്നത്. എന്നാല്‍ ബി ജെ പി ഇവിടെ അധികാരത്തിലേറി. ഈ അഞ്ച് വര്‍ഷത്തിനിടെ ആകെയുള്ള 17 കോണ്‍ഗ്രസ് എം എല്‍ എമാരില്‍ 15 പേരും പാര്‍ട്ടി വിട്ടു. ഇന്ത്യ ഭരിച്ചിരുന്ന കോണ്‍ഗ്രസിന് നിലവില്‍ ഗോവയില്‍ രണ്ട് എം എല്‍ എമാര്‍ മാത്രമാണുള്ളത്.

ജയിച്ചാല്‍ കൂറുമാറില്ല; സ്ഥാനാര്‍ത്ഥികളെക്കൊണ്ട് പ്രതിജ്ഞ ചെയ്യിച്ച് കോണ്‍ഗ്രസ്ജയിച്ചാല്‍ കൂറുമാറില്ല; സ്ഥാനാര്‍ത്ഥികളെക്കൊണ്ട് പ്രതിജ്ഞ ചെയ്യിച്ച് കോണ്‍ഗ്രസ്

1

കോണ്‍ഗ്രസിന്റെ പത്ത് എം എല്‍ എരാണ് 2019 ല്‍ ബി ജെ പിയില്‍ ചേര്‍ന്നത്. ഇതില്‍ പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കവലേക്കറുമുണ്ടായിരുന്നു. ഇതേ വര്‍ഷം തന്നെ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയില്‍ നിന്നുള്ള രണ്ട് എം എല്‍ എമാരും ബി ജെ പിയില്‍ ചേര്‍ന്നു. ഗോവ ഫോര്‍വേഡ് പാര്‍ട്ടിയിലെ ഒരു എം എല്‍ എയും പിന്നാലെ ബി ജെ പിയില്‍ ചേര്‍ന്നു. അടുത്തിടെയാണ് മറ്റൊരു കോണ്‍ഗ്രസ് എം എല്‍ എയും പാര്‍ട്ടി വിട്ടത്. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ലൂസിഞ്ഞോ ഫലേരിയോ തൃണമൂലില്‍ ചേര്‍ന്നതും അടുത്തിടെയാണ്. 2017 ല്‍ എന്‍ സി പി ടിക്കറ്റില്‍ മത്സരിച്ച ജയിച്ച ഏക എം എല്‍ എയും കഴിഞ്ഞ വര്‍ഷം തൃണമൂലില്‍ ചേര്‍ന്നിരുന്നു.

2

അലക്‌സിയോ രെജിനാള്‍ഡോ ലൗറന്‍സോ എന്ന എം എല്‍ എയും കോണ്‍ഗ്രസ് വിട്ട് തൃണമൂലില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം തൃണമൂല്‍ വിട്ട് കോണ്‍ഗ്രസില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും കോണ്‍ഗ്രസ് സ്വീകരിച്ചില്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനൊരുങ്ങുകയാണ് അദ്ദേഹം. 2019 ല്‍ കോണ്‍ഗ്രസ് വിട്ട് ബി ജെ പിയിലെത്തിയ ഒരു എം എല്‍ എയും ഇപ്പോള്‍ ബി ജെ പി വിട്ട് സ്വതന്ത്രനായി മത്സരിക്കുകയാണ്. ഇതിനിടെ രണ്ട് സ്വതന്ത്ര എം എല്‍ എമാര്‍ ബി ജെ പിയിലും ഒരു സ്വതന്ത്ര എം എല്‍ എ കോണ്‍ഗ്രസിലും ചേര്‍ന്നു. ബി ജെ പി വിട്ട ഒരു എം എല്‍ എ മഹരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയിലും മറ്റൊരാള്‍ ആം ആദ്മി പാര്‍ട്ടിയിലും ചേര്‍ന്നു. വേറെ രണ്ട് പേര്‍ ബി ജെ പി വിട്ട് കോണ്‍ഗ്രസിലെത്തിയിരിക്കുകയാണ്.

3

കൂറുമാറ്റങ്ങള്‍ക്കും ചാക്കിട്ട് പിടുത്തങ്ങള്‍ക്ക് ശേഷം നിലവില്‍ ബി ജെ പിയ്ക്ക് സംസ്ഥാനത്ത് 27 എം എല്‍ എമാരാണുള്ളത്. ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിട്ടും ഗോവയില്‍ സര്‍ക്കാരുണ്ടാക്കാന്‍ സാധിച്ചില്ല എന്നത് തന്നെയാണു കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്കു വഴിയൊരുക്കിയത്. സ്വതന്ത്ര എം എല്‍ എ പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ കേവല ഭൂരിപക്ഷം ഉറപ്പിക്കാന്‍ കോണ്‍ഗ്രസിനു വേണ്ടിയിരുന്നത് രണ്ട് എം എല്‍ എമാരുടെ പിന്തുണ മാത്രമായിരുന്നു. പക്ഷേ, രണ്ടുപേരെക്കൂടി ചേര്‍ത്തുനിര്‍ത്താനോ ഭരണം ഉറപ്പിക്കാനോ നേതൃത്വത്തിനു സാധിച്ചില്ല.

Recommended Video

cmsvideo
UP Assembly Election 2022: Factors That Would Be In Play In Upcoming Polls
4

അതേസമയം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ത്ഥികളെക്കൊണ്ട് കോണ്‍ഗ്രസ് പ്രതിജ്ഞയെടുപ്പിച്ചിട്ടുണ്ട്. ഫെബ്രുവരി 14 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയോടും ജനങ്ങളോടും വിധേയപ്പെടും എന്ന പ്രതിജ്ഞയാണ് സ്ഥാനാര്‍ത്ഥികള്‍ എടുത്തത്. വോട്ടെണ്ണലിന് ശേഷമുള്ള കൂറുമാറ്റം തടയാനായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെക്കൊണ്ട് പ്രതിജ്ഞ ചെയ്യിച്ചത്.

English summary
According to the Association for Democratic Reforms, 60 percent of MLAs in the last legislature defected in goa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X