Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോവഫെസ്റ്റ് 2022: ഡെയ്‌ലിഹണ്ടിന്റെ 'വൈബ് ചെക്ക്' ന് ആബി അവാർഡിൽ വെങ്കലം പുരസ്കാരം

ഗോവഫെസ്റ്റിലെ ആബി അവാർഡിൽ പുരസ്കാരം കരസ്ഥമാക്കി 'വൈബ് ചെക്ക്'. സോഷ്യല്‍ മീഡിയ/വെബ്/ആപ്പ് എന്നിവ വഴിയുള്ള മികച്ച ഡിജിറ്റൽ പ്രസിദ്ധീകരണ പരസ്യത്തിനും വിപണനത്തിനുമുള്ള വെങ്കല മെഡലാണ് 'വൈബ് ചെക്കിന് ലഭിച്ചിരിക്കുന്നത്. ഡെയ്‌ലിഹണ്ടിന്റെയും റെഡ് എഫ്‌എമ്മിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട പരിപാടിയാണ് വൈബ് ചെക്ക്.

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ പരസ്യമേളയായ ഗോവഫെസ്റ്റ് മെയ് 5 മുതൽ 7 വരെ ഗോവയിലെ ഗ്രാൻഡ് ഹയാത്തിൽ വെച്ചാണ് നടന്നത്. വ്യാവസായ നവീകരണത്തിന് ആവശ്യമായ നൂതനമായ ആശയങ്ങള്‍ പങ്കുവെക്കപ്പെടുന്നതായിരുന്നു മൂന്ന് ദിവസം നീണ്ട് നിന്ന പരിപാടി. പരിപാടിയോട് അനുബദ്ധിച്ചാണ് ആബി പുരസ്കാര വിതരണവും നടന്നത്. ദി അഡ്വർടൈസിംഗ് ക്ലബ് സംഘടിപ്പിക്കുന്ന അഭിമാനകരമായ ABBY അവാർഡാണ് ഗോവഫെസ്റ്റിന്റെ മുഖ്യ ആകർഷണങ്ങളിലൊന്ന്.

 abby-

പ്രാദേശിക ഭാഷാ ഉള്ളടക്ക പ്ലാറ്റ്‌ഫോമായ ഡെയ്‌ലിഹണ്ട് വൈബ് ചെക്കിന് വേണ്ടി റെഡ് എഫ്എമ്മുമായി സഹകരിക്കുകയായിരുന്നു. ഇതിലൂടെ ലഘു-വീഡിയോ ഫോർമാറ്റിൽ വാർത്തകൾ അവതരിപ്പിക്കുന്നതിനായി റെഡ് എഫ്‌എമ്മിൽ നിന്നുള്ള ആർജെകളെ ഡെയ്‌ലിഹണ്ടിന്റെ പ്ലാറ്റ് ഫോമിലേക്ക് കൊണ്ടുവരാന്‍ സാധിച്ചു.

സംസാര-ശ്രവണ വൈകല്യമുള്ളവർക്ക് ഉള്ളടക്കം (content ) കൈമാറുന്ന ഒരു എക്സ്ക്ലൂസീവ് ഷോ ഫോർമാറ്റ് കൂടിയായിരുന്നു വൈബ് ചെക്ക്. ഇതിലൂടെ ആശയവിനിമയത്തില്‍ മാനുഷികമായ സമീപനം സ്വീകരിക്കുന്നു. ഇന്ത്യൻ ആംഗ്യഭാഷയിൽ വാർത്ത അവതരിപ്പിക്കുന്ന ഒരു വ്യക്തിയെ ഡെയ്‌ലിഹണ്ട് കൊണ്ടുവരികയും വാർത്ത വായിക്കുന്ന ഒരു അവതരാകനുമൊപ്പം തന്നെ പരിപാടി സഹ-ഹോസ്റ്റ് ചെയ്യുന്നതുമായ മാതൃകയാണ് വൈബ് ചെക്ക് സ്വീകരിച്ചത്.

പരിപാടി കാഴ്ചക്കാരിൽ വലിയ ശ്രദ്ധ പിടിച്ച് പറ്റുകയും ആരംഭ ദിവസം മുതൽ വെറും ഏഴ് ദിവസത്തിനുള്ളിൽ മൊത്തം 20 ദശലക്ഷം കാഴ്ചക്കാരെ നേടുകയും ചെയ്തു. ഇതിലൂടെ വാർത്താവിനിമയ രംഗത്ത് നിലനിന്നിരുന്ന ചില പ്രശ്നങ്ങള്‍ പരിഹരിക്കാനും പരിപാടിക്ക് സാധിച്ചു. ഭിന്നശേഷിയുള്ള വ്യക്തികളുടെ ഉപജീവന മേഖലയില്‍ പ്രവർത്തിക്കുന്ന ഇൻക്ലൂസീവ് ദിവ്യാംഗ്ജൻ എന്റർപ്രണർ അസോസിയേഷൻ (IDEA) - എന്ന സംഘടനയും സംസാര-ശ്രവണ വൈകല്യമുള്ളവരിലേക്ക് ഉള്ളടക്കങ്ങള്‍ എത്തിക്കുന്ന ഈ സംരംഭത്തിൽ പങ്കാളികളായി.

"Dailyhunt-ൽ, വളരെ എളുപ്പത്തില്‍ ആശയങ്ങളും വാർത്തകളും . വാർത്താ പ്രാധാന്യമുള്ള ഉള്ളടക്കവുമായി ഞങ്ങളുടെ ഉപയോക്താക്കളെ ഇടപഴകുകയും ശാക്തീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾ വൈബ് ചെക്ക് ആരംഭിച്ചത്. ഉള്ളടക്കം ഉൾക്കൊള്ളുന്നതും സംസാര-ശ്രവണ വൈകല്യമുള്ളവർക്ക് ആക്സസ് ചെയ്യാവുന്നതുമായിരുന്നു.

നൂതനമായ ആശങ്ങൾ സൃഷ്ടിക്കാനും ആകർഷകവും ആധികാരികവും മാത്രമല്ല ഏറ്റവും എളുപ്പത്തിൽ ആക്സസ് ചെയ്യാൻ സാധിക്കുന്നതുമായ കണ്ടന്റുകൾ യൂസർമാരിലേക്ക് എത്തിക്കാനും ഞങ്ങൾ ഉറപ്പാക്കാറുണ്ടെന്നും എറ്റെർണോ ഇൻഫോടെക്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ രാവണൻ എൻ പറഞ്ഞു.

വാർത്താ പ്രാധാന്യമുള്ള ഉള്ളടക്കവുമായി ഞങ്ങളുടെ ഉപയോക്താക്കളുമായി ഇടപഴകുകയും ശാക്തീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾ വൈബ് ചെക്ക് ആരംഭിച്ചത്. അതേസമയം ഞങ്ങളുടെ ഉള്ളടക്കം മറ്റെല്ലാവർക്കും എന്നപോലെ ശ്രവണ വൈകല്യമുള്ളവരിലേക്കും എത്തുന്നുവെന്ന് ഉറപ്പാക്കുന്നു. ഗോവഫെസ്റ്റിലെ ആബി അവാർഡ്സിൽ മികച്ച ഡിജിറ്റൽ പ്രസിദ്ധീകരണത്തിനും പരസ്യ വിപണനത്തിനുമുള്ള വെങ്കലം ലഭിച്ചതിൽ ഞങ്ങൾക്ക് അങ്ങേയറ്റം ആദരവ് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു

ഈ ഉദ്യമത്തില്‍ ഞങ്ങളോടൊപ്പം സഹകരിച്ച് പ്രവർത്തിച്ച റെഡ് എഫ്എം, ഐഡിഇഎ എന്നിവർക്കും ഈ അവസരത്തില്‍ ഞാന്‍ നന്ദി പറയുകയാണ്. ഇന്ത്യയിലെ ഉള്ളടക്ക ഭൂപ്രകൃതിയെ ജനാധിപത്യവൽക്കരിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ അവാർഡ്. ഈ ലക്ഷ്യം ലക്ഷ്യം ഞങ്ങള്‍ക്ക് കൂടുതല്‍ ഊർജ്ജം നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഈ പുരസ്കാര നേട്ടത്തില്‍ വലിയ അഭിമാനമുണ്ടെന്നായിരുന്നു റെഡ് എഫ്എം, മാജിക് എഫ്എം ഡയറക്ടർ സിഒഒ നിഷാ നാരായണൻ അഭിപ്രായപ്പെട്ടത്. പുതിയ എന്തെങ്കിലും പരീക്ഷിക്കുകയും അതിൽ മികവ് പുലർത്തുകയും ചെയ്യുന്ന സംസ്കാരം നമ്മിൽ ആഴത്തിൽ വേരൂന്നിയതാണ്. ഇത് ഞങ്ങളുടെ മറ്റൊരു നേട്ടമാണ്. അത് പങ്കിടുന്നതില്‍ വലിയ അഭിമാനമുണ്ടെന്നും നിഷാ വ്യക്തമാക്കി.

15 ഭാഷകളിൽ ദിവസവും ഒരു മില്യണിലേറേ പുതിയ ഉള്ളടക്കങ്ങള്‍ ഉപയോക്താക്കളിലേക്ക് എത്തിക്കു വാഗ്ദാനം ഇന്ത്യയിലെ നമ്പർ 1 പ്രാദേശിക ഭാഷാ ഉള്ളടക്ക പ്ലാറ്റ്‌ഫോമാണ് ഡെയ്‌ലിഹണ്ട്. 50000 ലധികം വരുന്ന പങ്കാളികളുടേയും 100,000-ലധികം ക്രിയേറ്റർമാരുടേയും വലിയ ശൃംഖലയില്‍ നിന്നാണ് ഡെയ്‌ലിഹണ്ട് ഉള്ളടക്കങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. ഒരു ബില്യൺ ഇന്ത്യക്കാരെ അറിയിക്കാനും, വിവര സമ്പന്നമാക്കാനും, രസിപ്പിക്കാനും കഴിയുന്ന ഉള്ളടക്കങ്ങള്‍ കണ്ടെത്തി അവരിലേക്ക് എത്തിക്കാനും കഴിയുന്ന ഒരു ഇൻഡിക് പ്ലാറ്റ്‌ഫോം എന്നതാണ് ഡെയ്‌ലിഹണ്ട് ലക്ഷ്യമിടുന്നത്.

എല്ലാ മാസവും 350 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കൾക്ക് (MAUs) ഈ പ്ലാറ്റ് ഫോം സേവനം നൽകുന്നു. പ്രതിദിന സജീവ ഉപയോക്താവ് (DAU) ഡെയ്ലിഹണ്ടില്‍ ചെലവഴിക്കുന്ന സമയം ഒരു പ്രതിദിനം 30 മിനിറ്റാണ്. ആർട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പടേയുള്ള സാങ്കേതിക വിദ്യയിലൂടെ മികച്ച കണ്ടന്റുകള്‍ ഉപയോക്താക്കളിലേക്ക് എത്തിക്കാനും ആപ്പിന് സാധിക്കുന്നു ഡെയ്‌ലിഹണ്ട് ആപ്പ് ആൻഡ്രോയിഡിലും ഐഒഎസിലും മൊബൈൽ വെബിലും ലഭ്യമാണ്.

Recommended Video

cmsvideo
    വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+