Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോ എയര്‍ റദ്ദാക്കിയത് 20 വിമാനങ്ങള്‍; സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവുമായി യാത്രക്കാര്‍

മുംബൈ: മുന്നറിയിപ്പില്ലാതെ തുടര്‍ച്ചയായി രണ്ടാം ദിവസവും ഗോ എയര്‍ റദ്ദാക്കിയത് 20 വിമാനങ്ങള്‍. ഇതോടെ പ്രകോപിതരായ യാത്രക്കാര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവുമായി എത്തി. മുംബൈ, ദില്ലി, ബെംഗളൂരു, ശ്രീനഗര്‍, നാഗ്പൂര്‍, കൊച്ചി, പോര്‍ട്ട് ബ്ലെയര്‍ എന്നീ വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസാണ് റദ്ദാക്കിയത്.

ജീവനക്കാരുടെ ജോലി സമയപട്ടിക സംബന്ധിച്ച പ്രശ്‌നങ്ങള്‍ എയര്‍ലൈന്‍ നേരിടുന്നതായും ഇത് കുറച്ച് ദിവസത്തേക്ക് തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി. അതിനാല്‍ വരും ദിവസങ്ങളിലും വിമാനങ്ങള്‍ വൈകി പുറപ്പെടുകയും റദ്ദാക്കുകയും ചെയ്യും. ജീവനക്കാര്‍ക്ക് നിശ്ചിത സമയത്തേക്കാള്‍ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ച എയര്‍ലൈനിനോട് ഡിജിസിഎ വിശദീകരണം തേടിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഡിജിസിഎ ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു.

go-air-15672


അതേസമയം, എയര്‍ലൈനിന്റെ ഭാഗത്ത് നിന്നുമുണ്ടായ മോശം പെരുമാറ്റത്തെ കുറിച്ച് പരാതിയുമായി യാത്രക്കാര്‍ രംഗത്തെത്തി. ജീവനക്കാരുടെ ക്ഷാമം നേരിടുന്നുണ്ടെങ്കില്‍ യാത്രക്കാരെ ഉപദ്രവിക്കണമോയെന്ന ചോദ്യവുമായി ഒരു യാത്രക്കാരന്‍ രംഗത്തെത്തി. മൂന്ന് തവണയാണ് തന്റെ ഫ്‌ലൈറ്റ് റീ ഷെഡ്യൂള്‍ ചെയ്തതെന്ന് മറ്റൊരു യാത്രക്കാരനായ മാധവ് ഖഖര്‍ ട്വീറ്റ് ചെയ്തു.

അങ്ങനെയൊരു വിമാനം കൃത്യസമയത്ത് പുറപ്പെടുമെന്ന് തനിക്ക് എങ്ങനെ അറിയാമെന്ന് അദ്ദേഹം ചോദിക്കുന്നു. അതിരാവിലെ പുറപ്പെടേണ്ട ഫ്‌ലൈറ്റ് ആയതിനാല്‍ പാതിരാത്രി താന്‍ വിമാനത്താവളത്തില്‍ എത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷെഡ്യൂള്‍ ചെയ്ത സമയത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് എയര്‍ലൈന്‍ അധികൃതര്‍ തന്റെ ഫ്‌ലൈറ്റ് റദ്ദാക്കിയതായി ദില്ലി നിവാസിയായ ഗരിമ സിന്‍ഹ ട്വീറ്റ് ചെയ്തു. ഫോണ്‍ കോളുകളോട് അധികൃതര്‍ പ്രതികരിക്കുന്നില്ലെന്നും ട്വീറ്റില്‍ പറയുന്നു. റാഞ്ചിയില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള വിമാനം മണിക്കൂറുകള്‍ വൈകിയതായി സ്‌നേഹഹിസ് പട്‌നായക് എന്ന യാത്രക്കാരനും പരാതിപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+