കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാലുമാസത്തിന് ശേഷം ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ സെക്രട്ടേറിയേറ്റില്‍ തിരിച്ചെത്തി

  • By Desk
Google Oneindia Malayalam News

ഗോവ: രോഗപീഡകള്‍ക്കിടയില്‍ നാലുമാസത്തിനുശേഷം ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഓഫീസിലെത്തി. 63കാരനായ പരീക്കര്‍ പാന്‍ക്രിയാറ്റിക് ചികിത്സയ്ക്ക് ശേഷം ആദ്യമായാണ് മുഖ്യമന്ത്രി ഓഫീസിലെത്തുന്നത്. പുതുവത്സരദിനത്തില്‍ നാലുമാസത്തിനുശേഷമാണ് പരീക്കര്‍ സെക്രട്ടേറിയേറ്റില്‍ എത്തിയത്. പാന്‍ക്രിയാറ്റിക് ചികിത്സയ്ക്കായ് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലും യുഎസിലും ചികിത്സയില്‍ കഴിഞ്ഞതിനു ശേഷമാണ് പരീക്കര്‍ ഓഫീസില്‍ എത്തിയിരിക്കുന്നത്.

2018 ഓഗസ്റ്റിലാണ് പരീക്കര്‍ അവസാനമായി സെക്രട്ടേറിയേറ്റില്‍ എത്തിയത്. അതിനു ശേഷം ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി മുംബൈയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയ്ക്ക ശേഷം തിരിച്ചെത്തിയ മനോഹര്‍ പരീക്കറിനെ കാണാന്‍ നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകരാണ് എത്തിയത്. എല്ലാവരെയും അഭിവാദ്യം ചെയ്ത് ചിരിച്ചുകൊണ്ടാണ് പരീക്കര്‍ ഓഫീസിലേക്ക് എത്തിയത്.

manohar-parrikar-

ബിജെപി എംഎല്‍എമാരും നിയമസഭ സ്പീക്കര്‍ പ്രമോദ് സാവന്തും അദ്ദേങത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു.പേഴ്‌സണല്‍ ഡിപ്പാട്‌മെന്‍രിലെ ഒഴിവുകള്‍ നികത്താനും പ്രമോഷനുകള്‍ നടത്താനും അദ്ദേഹം മീറ്റിങ് ചേര്‍ന്നു. സെക്രട്ടേറിയേറ്റിലെ അദ്ദേഹത്തിന്റെ സ്റ്റാഫുകളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. മാന്‍ഡോവി സുആരി നദിക്ക് കുറുകെയുള്ള പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു ചികിത്സയ്ക്ക ശേഷം പരീക്കര്‍ ആദ്യമായി പങ്കെടുത്ത പൊതുപരിപാടി. കഴിഞ്ഞയാഴ്ച്ച കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികള്‍ അദ്ദേഹം ആസൂത്രണം ചെയ്തിരുന്നു.
English summary
Goa CM attends office after four months. He was unwell due to his health conditions and now get back to office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X