കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയറുവേദന മാറാന്‍ ഞങ്ങള്‍ മദ്യപിക്കും!പക്ഷേ, ഗോവക്കാര്‍ കുടിച്ചാല്‍ കണ്‍ട്രോള്‍ പോകില്ലെന്ന് മന്ത്രി

സംസ്ഥാനത്ത് രാത്രി പത്ത് മണിക്ക് ശേഷമുള്ള പാര്‍ട്ടികള്‍ക്ക് സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയിരുന്നു.

Google Oneindia Malayalam News

പനാജി: സംസ്ഥാനങ്ങള്‍ക്ക് വന്‍ വരുമാന നഷ്ടമുണ്ടാക്കുന്നതായിരുന്നു സുപ്രീംകോടതിയുടെ പാതയോരത്തെ മദ്യ നിരോധനം. ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ എല്ലാ മദ്യശാലകളും അടച്ചുപൂട്ടാന്‍ സുപ്രീംകോടതി ഉത്തരവിട്ടത് ഏറ്റവും പ്രതികൂലമായി ബാധിച്ച സംസ്ഥാനമാണ് ഗോവ. ഇതിന് പുറമേയാണ് സംസ്ഥാനത്ത് രാത്രി പത്ത് മണിക്ക് ശേഷമുള്ള പാര്‍ട്ടികള്‍ക്ക് സര്‍ക്കാര്‍ നിരോധനവുമേര്‍പ്പെടുത്തിയത്.

ലോകത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ഗോവയില്‍ ഒട്ടേറെ ക്ലബുകളും ഹോട്ടലുകളും ബാറുകളുമാണ് പ്രവര്‍ത്തിച്ചിരുന്നത്. പുതിയ വിധിയുടെ പശ്ചാത്തലത്തില്‍ ഗോവയിലെ ടൂറിസം മേഖല തകര്‍ന്നിരിക്കുകയാണ്.ഇതിനിടെയാണ് ഗോവന്‍ വിനോദ സഞ്ചാര വകുപ്പ് മന്ത്രി വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. ഗോവയില്‍ മദ്യപിച്ച് അലങ്കോലമുണ്ടാക്കുന്നവര്‍ ഗോവയ്ക്ക് പുറത്തുനിന്നുള്ളവരാണെന്നും, ഗോവക്കാര്‍ മദ്യപിച്ചാല്‍ നിയന്ത്രണം നഷ്ടമാകാത്തവരാണെന്നുമാണ് മന്ത്രി മനോഹര്‍ അജ്‌ഗോങ്കര്‍ പറഞ്ഞത്.

alcohol

മദ്യം ഞങ്ങളുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്, വയറുവേദന വന്നാല്‍ മദ്യപിക്കുന്നവരുമുണ്ട്. പക്ഷേ, ഗോവക്കാര്‍ എത്ര മദ്യപിച്ചാലും നിയന്ത്രണം നഷ്ടമാകില്ലെന്നും, അടുത്തിരിക്കുന്നവര്‍ക്ക് പോലും മദ്യപിച്ചെന്ന കാര്യം മനസിലാക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. ഗോവയ്ക്ക് പുറത്തുനിന്നു വരുന്നവരാണ് ഇവിടെ മദ്യപിച്ച് അലങ്കോലമുണ്ടാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാരാണ് സംസ്ഥാനത്ത് രാത്രി പത്ത് മണിക്ക് ശേഷം പാര്‍ട്ടികള്‍ അനുവദിക്കില്ലെന്ന് ഉത്തരവിട്ടത്. ഒരു വര്‍ഷത്തിനിടെ വിദേശി വനിതകളടക്കം ഒട്ടേറെപേരാണ് ഗോവയില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത്. സംസ്ഥാനത്തെത്തുന്ന വിനോദസഞ്ചാരികളില്‍ പലരും മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് ലക്കുക്കെട്ട് കിടക്കുന്നത് ഗോവയിലെ പതിവ് കാഴ്ചയാണ്.

English summary
Goa Tourism Minister has said that visitors are to be blamed for ruining the Goan culture.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X