മോഷണം ഉള്‍പ്പടെ ക്രിമിനല്‍ കേസുകളില്‍പ്പെട്ട് ഒരു ആട് അറസ്റ്റിലായി, ശിക്ഷ 7 വര്‍ഷം വരെ?
കൊറിയ/ഛത്തീസ്ഗഢ്: പൊലീസെന്ന് പറഞ്ഞാല്‍ ദേ ഇതുപോലെയായിരിയ്ക്കണം. കുറ്റം ചെയ്തത് ഒരു ആടെണങ്കില്‍ പോലും അറസ്റ്റ് ചെയ്ത് വിലങ്ങ് വച്ച് പൊലീസ് ജീപ്പില്‍ മുന്‍സീറ്റില്‍ ഇരുത്തി കൊണ്ട് പോണം. അനുവാദമില്ലാതെ ഒരു വീട്ടിലെ പൂന്തോട്ടത്തില്‍ അതിക്രമിച്ച കയറിയതിനാണ് ആട് അറസ്റ്റിലായത്.
ജില്ലാ മജിസ്‌ട്രേറ്റിന്റെ വീട്ടിലെ പൂന്തോട്ടത്തില്‍ കയറി ചെടികള്‍ തിന്നതിനാണ് ആട് അറസ്റ്റിലായത്. രണ്ട് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റങ്ങളാണ് ആടിന് മേല്‍ ചുമത്തിയിരിയ്ക്കുന്നത്. ആടിന്റെ ഉടമയായ അബ്ദുള്‍ ഹസന്‍ എന്നയാളേയും പൊലീസ് അറസ്റ്റ് ചെയ്തു.

പൂന്തോട്ടത്തില്‍ അതിക്രമിച്ച് കയറിയെന്ന ജില്ല മജിസ്‌ട്രേറ്റിന്റെ പരാതിയെത്തുടര്‍ന്നാണ് ആട് പിടിയിലായത്. ആട് തുടരെ തുടരെ കുറ്റം ചെയ്തുവെന്നും പൊലീസ് പറയുന്നു. പൂന്തോട്ടത്തിലെ ഇരുമ്പ് ഗേറ്റ് ചാടിക്കടന്നാണ് ആട് ചെടി തിന്നുന്നത്. ഉടമ ആടിനെ നിയന്ത്രിയ്ക്കാതെ വന്നതോടെയാണ് പരാതി നല്‍കിയത്.












Click it and Unblock the Notifications